ലണ്ടന്‍: കല്യാണം കഴിഞ്ഞതോടെ ഹാരി രാജകുമാരന്റെ ഭാര്യ മേഗന് മാര്‍ക്കിളിന് സ്വന്തം കുടുംബത്തെ വേണ്ട. തനിക്ക് ഹൃദയാഘാതമാണെന്ന് പറഞ്ഞ് മേഗന്റെ വിവാഹത്തില്‍ പോലും പങ്കെടുക്കാന്‍ പിതാവ് തോമസ് മാര്‍കിള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ ഹൃദയാഘാത കഥ പച്ചക്കള്ളമായിരുന്നുവെന്നും വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടി തോമസ് കെട്ടിച്ചമച്ചതായിരുന്നു ഈ കഥയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തങ്ങളെ മേഗന് വിവാഹത്തിന് വിളിച്ചില്ലെന്ന് പരാതി പറഞ്ഞ് മേഗന്റെ അര്‍ധസഹോദരി സാമന്തയും സഹോദരന് തോമസ് ജൂനിയര്‍ അടക്കമുള്ള അടുത്ത ബന്ധുക്കളും മെയ് മാസത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും കുടുംബവുമായുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മേഗന് ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ബ്രിട്ടീഷ് രാജകുമാരിയായതോടെ മുന്‍ സീരിയല്‍ നടിയായ മേഗന് കുടുംബത്തെ പൂര്‍ണമായും ഉപേക്ഷിച്ചെന്നും ആക്ഷേപമുണ്ട്. തോമസ് മാര്ക്കളിന്റെ ഹൃദയാഘാത കഥ പച്ചക്കള്ളമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മേഗന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ…
Read More