തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അജ്ഞാനുവര്‍ത്തികളായാണ് കേരളാപോലീസ് എന്നും പ്രവര്‍ത്തിക്കുന്നത്. ഭരണപക്ഷ സംഘടനകളും നേതാക്കന്മാരും ചെയ്യുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. രണ്ട് ദിവസം പൊതു പണിമുടക്ക് നടത്തുമ്പോഴും ഇടത് നേതാക്കളുടെ മനസ്സില്‍ ഈ ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ വാഹനം തടഞ്ഞും കടകള്‍ അടപ്പിച്ചും അവര്‍ നിരത്തുകളില്‍ നിറഞ്ഞു. ഒടുവില്‍ ഒരു വെറൈറ്റിയ്ക്കു വേണ്ടി തീവണ്ടിയും അങ്ങ് തടഞ്ഞു. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ തടയല്‍ നടന്നു. എന്നാല്‍ റെയില്‍വേ പൊലീസിന് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്)കേരള സര്‍ക്കാരുമായി ബന്ധമില്ലെന്ന് സമരക്കാര്‍ ആരും ഓര്‍ത്തില്ല. ഇതിനാല്‍ തന്നെ പ്രമുഖ സിപിഎം നേതാക്കള്‍ അടക്കമുള്ളവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരേ ആര്‍.പി.എഫ്. കേസെടുത്തു. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത്…
Read MoreTag: RPF
ഇങ്ങനെ പ്രസവമെടുക്കുന്നത് രണ്ടാം തവണ! റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥ; സംഭവത്തില്‍ കൗതുകം പൂണ്ട് യാത്രക്കാര്‍
താനെ: പ്രസവം എപ്പോള്‍ എവിടെവച്ച് വേണമെങ്കിലും നടക്കാം. വിമാനത്തില്‍ വച്ച് പ്രസവിച്ച സംഭവങ്ങള്‍ ലോകത്ത് അപൂര്‍വമല്ലാതായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പ്രസവ വാര്‍ത്ത റെയില്‍വേസ്റ്റേഷനില്‍ നിന്നുമാണ്. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് യുവതിയുടെ സുഖപ്രസവം നടന്നത്. പ്രസവമെടുത്തതാവട്ടെ ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിളും. പൂര്‍ണ്ണ ഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്‌റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണാന്‍ ഘാട്‌കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു നഴ്‌സും കോണ്‍സ്റ്റബിളായ ശോഭാമോട്ടെയും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് പ്ലാറ്റ്‌ഫോമിലേക്ക് ശോഭ മോട്ടെ ഓടിയെത്തുത്തന്നത്. ഉടന്‍ തന്നെ പുതപ്പുപയോഗിച്ച് മറച്ച് പ്ലാറ്റ്‌ഫോമില്‍ തന്നെപ്രസവിക്കാനുള്ള സൗകര്യം ഇവര്‍ സജ്ജമാക്കി.സഹായത്തിനായി യാത്രക്കാരിയായ നഴ്‌സുമെത്തി. ഇരുവരും സഹായത്തിനെത്തി അധികം താമസിയാതെ തന്നെ പ്രസവം നടന്നു. ഇതിനു മുമ്പ് ഛത്രപതി ശിവജി ടെര്‍മിനലിലും…
Read More