വിദേശത്ത് നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. റാന്‍ഡമായി രണ്ടു ശതമാനം പേരെ പരിശോധിക്കാനാണ് നിര്‍ദ്ദേശം. അതില്‍ പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിര്‍ദേശം. രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കോവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പകര്‍ച്ചവ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം…
Read MoreTag: rtpcr
ഇനി മൂക്കില്‍ കോലിട്ട് കുത്തേണ്ട ! ‘കുലുക്കുഴിഞ്ഞ വെള്ളം’ ഉപയോഗിച്ച് കോവിഡ് പരിശോധന;ഫലം മൂന്നു മണിക്കൂറിനുള്ളില്‍; പുതിയ ആര്‍ടി പിസിആര്‍ രീതിയുടെ വീഡിയോ കാണാം…
കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നു സ്രവമെടുക്കുന്നത് പലര്‍ക്കും വലിയ അസ്വസ്ഥയാണുണ്ടാക്കുന്നത്. എന്നിരുന്നാലും വേറെ വഴിയില്ലാത്തതിനാല്‍ ഏവരും ഇതേരീതി അവലംബിച്ചു പോരുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ വികസിപ്പിച്ചെടുത്ത ‘സലൈന്‍ ഗാര്‍ഗിള്‍’ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ അനുമതി ലഭിച്ചതോടെ കാര്യങ്ങള്‍ മാറുമെന്നുറപ്പായിരിക്കുകയാണ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ രീതിക്ക് കൂടുതല്‍ സമയമെടുക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സലൈന്‍ ലായനി നിറച്ച കലക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ സലൈന്‍ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ…
Read Moreമറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…
സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…
Read Moreആരോഗ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില! സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700!
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉത്തരവിനു പുല്ലുവില. നഗരത്തിലെ സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700 തന്നെ. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലെ വാർത്ത മാത്രമാണ് കണ്ടിട്ടുള്ളു എന്നും അധികൃതരുടെ ഭാഗത്തു നിന്നും നിരക്കു കുറക്കാൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ലാബുകാരുടെ മറുപടി. ഇന്നു രാവിലെ കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ലാബിൽ എത്തിയ മാധ്യമ പ്രവർത്തകനായ വ്യക്തിയോട് ആർടിപിസിആർ പരിശോധനയ്ക്കു 1700 ഈടാക്കുകയും ഇതു ചോദിച്ചപ്പോൾ നിരക്കു കുറക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് ലാബിലെ ജീവനക്കാരി പറഞ്ഞത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ നിരക്ക് കൂടിയാലും ഫലം വേഗത്തിൽ ലഭിക്കുന്നതിനായി ലാബുകാർ ആവശ്യപ്പെടുന്നത് നൽകാൻ പൊതുജനം നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുന്പോഴാണ് സ്വകാര്യ…
Read More