മനുഷ്യവാസമില്ലാത്ത ദ്വീപില്‍ കണ്ടെത്തിയത് റബര്‍ ബാന്‍ഡുകളുടെ കൂമ്പാരം ! കാരണം അന്വേഷിച്ച ഗവേഷകര്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…

മനുഷ്യവാസമില്ലാത്ത ദ്വീപില്‍ റബര്‍ബാന്‍ഡുകളുടെ കൂമ്പാരം കണ്ടെത്തിയാല്‍ എന്താണ് അവസ്ഥ. യുകെയിലെ കോര്‍ണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ കണ്ടെത്തിയിരിക്കുന്നത്. സമീപകാലത്താണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കടല്‍ പക്ഷികളുടെ ആവാസ മേഖലയായതിനാലാണ് ഈ ദ്വീപിനെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ കണ്ടെത്തിയ റബര്‍ ബാന്‍ഡുകളുടെ ശേഖരം അധികൃതരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആദ്യം ആശങ്കപ്പെടുത്തി. എന്നാല്‍ ഇതിനു പിന്നിലെ കാരണം കണ്ടെത്തിയപ്പോള്‍ ഇവര്‍ ഞെട്ടിപ്പോയി. റബര്‍ബാന്‍ഡുകള്‍ ദ്വീപിലെത്തിക്കുന്നത് മനുഷ്യരല്ല പക്ഷികള്‍ തന്നെയാണെന്നതായിരുന്നു ആ വിവരം. ചെറുകീടങ്ങളെന്നു തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇവ ദ്വീപിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തുന്നതോടെ ഈ ഇവ പക്ഷികള്‍ ദ്വീപില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെയെത്തിയ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ ദ്വീപിലുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം പ്രജനന സീസണിലെ പരിശോധനയ്ക്കിടെയാണ് ആദ്യമായി റബര്‍ ബാന്‍ഡുകളുടെ ശേഖരം ദ്വീപില്‍ കിടക്കുന്നത്…

Read More