നിപ്പാ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് മരണാസന്നയായ നഴ്‌സിംഗ് വിദ്യാര്‍ഥി അജന്യമോളുടെ രോഗവിമുക്തി വൈദ്യശാസ്ത്രത്തെപ്പോലും അദ്ഭുതപ്പെടുത്തുന്നത്. നിപ്പാ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് മുമ്പ് മരണമടഞ്ഞ നഴ്‌സ് ലിനിയ്‌ക്കൊപ്പമാണ് അജന്യമോളെയും കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരുടെയും സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് അജന്യമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അജന്യമോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ച് സഹപ്രവര്‍ത്തകയായ റൂബി സജ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പതിനായിരത്തിലധികം തവണയാണ് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടത്. റൂബി സജ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഞങ്ങളുടെ അജന്യമോള്‍ ജീവിതത്തിലേയ്ക്ക്….നിപ്പാരോഗം സ്ഥിരീകരിച്ചു ഞങ്ങളുടെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനി അജന്യയുടെ രക്തപരിശോധനയില്‍ ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന്ന റിസള്‍ട്ടാണ് കാണപ്പെടുന്നത്…. ഞങ്ങളില്‍ നിന്നും സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയര്‍ന്ന സഹപ്രവര്‍ത്തക സിസ്റ്റര്‍ ലിനിയോടോപ്പമായിരുന്നു അജന്യമോളെ ചെസ്റ്റ് ഹോസ്പിറ്റലിലെ ഐ സി യു ല്‍ അഡ്മിറ്റ് ചെയ്തിരുന്നത്… ആത്മാര്‍ഥതയും, സ്‌നേഹവും വാരിവിതറിയ…
Read More