തിരുവനന്തപുരം:”എനിക്ക് നീതി കിട്ടണം സാറേ, ഒരു മോളേ ഈ സര്‍ക്കാരിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞയച്ചു. ഇനി എന്റെ മൂത്ത മകളെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് കൊടുക്കാനാണ് ഇവര്‍ പറയുന്നത്” കന്റോണ്‍മെന്റ് സ്റ്റേഷന് മുന്നില്‍ നിന്ന് ഈ വാക്കുകള്‍ പറയുമ്പോള്‍ സുരേഷ് ബാബു എന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. മൂന്നര വയസുകാരിയായ മകളെ ചൂണ്ടി സുരേഷ് ബാബു പറഞ്ഞ ഈ വാക്കുകള്‍ കേള്‍ക്കേണ്ടവര്‍ ഇപ്പോഴും ഉറക്കത്തിലാണ്. ഒരു വര്‍ഷം മുന്‍പ് തലസ്ഥാനത്തെ എസ്എടി ആശുപത്രിയില്‍ ചികിത്സ പിഴവ് കാരണം മരിച്ച ദുര്‍ഗ്ഗയുടെ മാതാ പിതാക്കള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അനാസ്ഥ വരുത്തിയ ആശുപത്രിക്കോ ഡോക്ടര്‍മാര്‍ക്കോ എതിരെ യാതൊരു നിയമ നടപടിയുമെടുക്കാതെ മൂന്നര വയസ്സുള്ള കുട്ടിയെയും കൊണ്ട് സമരം ചെയ്തതിന് രുദ്രയുടെ മാതാപിതാക്കളായ സുരേഷ്ബാബുവിനും ധന്യക്കുമെതിരെ കേസെടുത്തിരിക്കുകയാണ് കന്റോണ്‍മെന്റ് പൊലീസ്. തിങ്കളാഴ്ച രാവിലെ വഞ്ചിയൂര്‍ കോടതിയിലെത്താനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നാളെ…
Read More