അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗം എന്തെന്ന് ഞാനറിഞ്ഞു ! വരന്റെ പിതാവും വധുവിന്റെ അമ്മയും കൂടി ഒളിച്ചോടിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി;ഇരുവരും പഴയ കമിതാക്കള്‍…

ഒരു വിവാഹം മുടങ്ങാന്‍ പല കാരണങ്ങളുമുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം സൂറത്തില്‍ ഒരു വാഹം മുടങ്ങിയത്. യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കാതിരുന്നതിന് കാരണക്കാര്‍ മറ്റാരുമല്ല വരന്റെ പിതാവും വധുവിന്റെ അമ്മയുമാണ്. വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. 48-കാരനും 46-കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്‍ത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒളിച്ചോടിയിട്ട് പത്ത് ദിവസം ആയെങ്കിലും കണ്ടെത്താനായിട്ടില്ല. കതര്‍ഗം പ്രദേശത്തുള്ള വരന്റെ വീട്ടില്‍ നിന്നും പിതാവിനേയും നവസാരി പ്രദേശത്തുള്ള വധുവിന്റെ വീട്ടില്‍ നിന്നും വധുവിന്റെ അമ്മയേയും ഒരേ ദിവസമാണ് കാണാതായത്. ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പോലീസും. ഇരു കുടുംബക്കാരും മിസ്സിംഗ്…

Read More

കല്യാണത്തിന്റെ പത്താംനാള്‍ പുയ്യാപ്ല ഗള്‍ഫിലേക്ക് മടങ്ങി ! തൊട്ടു പിന്നാലെ ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം സ്ഥലം വിട്ടു; കോട്ടയത്ത് നടന്നത്…

കല്യാണം കഴിഞ്ഞ് പത്താം നാള്‍ പുതുമണവാളന്‍ ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. മരുമകളും അമ്മായിയമ്മയും മാത്രമേ…

Read More

ആഹാ അന്തസ് ! വിവാഹത്തിന്റെ അഞ്ചാംപക്കം വധു കാമുകനൊപ്പം സ്ഥലംവിട്ടു; കൂടെ കൊണ്ടുപോയത് സ്വന്തം താലിമാല മാത്രമല്ല ബന്ധുക്കളുടെ ആഭരണങ്ങളും; മാളയില്‍ നടന്ന സംഭവം ഇങ്ങനെ…

വിവാഹത്തിന്റെ അഞ്ചാം നാള്‍ ഭര്‍ത്താവിനിട്ട് പണികൊടുത്ത് യുവതി. നാല് പവന്റെ താലിമാല അടക്കമുള്ള ആഭരണങ്ങളുമായാണ് നവവധു കാമുകന്റെ ഒപ്പം ഒളിച്ചോടിയത്. ഇത് മാത്രമല്ല വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് യുവതി കാമുകനൊപ്പം പോയത്. മാള സ്വദേശിയായ യുവാവ് കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയായ യുവതിയെയാണ് വിവാഹം ചെയ്തത്. നവംബര്‍ പത്തിനായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നാല് ദിവസം മാളയില്‍ വരന്റെ വീട്ടിലായിരുന്നു യുവതി. പിന്നീട് വധൂവരന്മാര്‍ കോതമംഗലത്തുള്ള വധുവിന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തി പിറ്റേന്നാണ് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു. ഇതോടെ വരന്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മറ്റൊരു യുവാവുമായി ഒളിച്ചോടിയ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നതായി പോലീസ് പറഞ്ഞുവെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ വഞ്ചനാക്കുറ്റത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടും യുവതിക്കെതിരേ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവാവ്. തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജറായ…

Read More

വിവാഹത്തിനു ശേഷം പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു തിരികെയെത്തിയില്ല; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്;കോഴിക്കോട് നടന്നത്…

കോഴിക്കോട് നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. വിവാഹം ശുഭകരമായി നടന്നെങ്കിലും അതിനു ശേഷം നടന്ന കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു അപ്രത്യക്ഷയാകുകയായിരുന്നു. പെണ്ണിന്റെ അകന്ന ബന്ധു തന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യയും ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുകയും തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. കാമറ പരിശോധിക്കുകയായിരുന്നു. കാമറയില്‍ കണ്ടത് വധു ഒരു കാറില്‍ കയറി പോകുന്നതായിരുന്നു. ആറു…

Read More

രണ്ടു മക്കളെയും ഉപേക്ഷിച്ച് എല്ലാ സെറ്റപ്പുമായി കാമുകനൊപ്പം ഒളിച്ചോടി കോഴിക്കോട്ടെ വീട്ടമ്മ; പോയപ്പോള്‍ കൂടെക്കൂട്ടിയത് ഭര്‍തൃവീട്ടിലെ കട്ടിലും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍; ഒടുവില്‍ സംഭവിച്ചത്…

ഭര്‍ത്തൃവീട്ടിലെ സകല സാധനങ്ങളും എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയില്‍. യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ(40) കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. 17, 13 വയസുള്ള രണ്ട് കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഷീബ കാമുകനൊപ്പം ഒളിച്ചോടിയത് പോകുമ്പോള്‍ ഭര്‍തൃവീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക എന്നിവ ഉള്‍പ്പെടെ സകല സെറ്റപ്പും ഇവര്‍ കൂടെക്കൂട്ടിയിരുന്നു. സുജിത്തിനും രണ്ട് മക്കളുണ്ട്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാള്‍. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റാണ് ഷീബ. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റ്ിസ് ആക്ട് പ്രകാരം ഷീബയ്ക്കെതിരെ പോലീസ് കേസെടുത്തു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ…

Read More

ദാമ്പത്യജീവിതത്തില്‍ അതൃപ്തയായ 22കാരി അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി അയല്‍വാസിയ്‌ക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചു; എന്നാല്‍ ഭര്‍ത്താവ് വിദഗ്ധമായി ഈ തന്ത്രം പൊളിച്ചടുക്കി…

ദാമ്പത്യബന്ധത്തില്‍ അതൃപ്തയായതോടെ കാമുകനൊപ്പം അഞ്ചു മാസം പ്രായമുള്ള കുഞ്ഞുമായി ഒളിച്ചോടാന്‍ ശ്രമിച്ച 22കാരിയുടെ തന്ത്രം പൊളിച്ചടുക്കി ഭര്‍ത്താവ്. ഗാസിയാബാദിലെ ത്രിലോക് പുരിയിലാണ് സംഭവം. വിവാഹ ജീവിതത്തിലെ അസംതൃപ്തിയുടെ പേരിലാണ് സൈനാബ് എന്ന യുവതി അതേഗ്രാമത്തില്‍ തന്നെയുള്ള 25കാരന്‍ സല്‍മാനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചത്. അഞ്ചു മാസം പ്രായമുള്ള മകനെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ഒളിച്ചോടാനായിരുന്നു ശ്രമം. എന്നാല്‍ ഭര്‍ത്താവ് കുട്ടിയെ നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ അവരുടെ പദ്ധതി പൊളിയുകയായിരുന്നു. നാട്ടില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എത്തിയിട്ടുണ്ടെന്ന് പ്രചാരണം വന്നതോടെയാണ് അവര്‍ ഈ തന്ത്രം മെനഞ്ഞത്. തന്ത്രം പൊളിഞ്ഞതോടെ സൈനാബും കാമുകന്‍ സല്‍മാനും ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത കോമള്‍, സുനിത എന്നീ സ്ത്രീകളും പിടിയിലായി. കുട്ടിയെ ത്രിലോക്പുരിയിലെ ഷാനി ബസാറില്‍ നിന്നും ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് സൈനാബ് പോലീസിന് പരാതി നല്‍കിയിരുന്നു. ഷോപ്പിംഗിനിടെ തന്റെ പക്കല്‍ നിന്നും…

Read More

നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തി ! മകള്‍ അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടിയത് ആ അമ്മയെ തകര്‍ത്തു കളഞ്ഞു; പിന്നീട് അവര്‍ കാട്ടിക്കൂട്ടിയത് കണ്ട് ഞെട്ടിയത് നാട്ടുകാര്‍…

ഭര്‍ത്താവ് മരിച്ചതിനു ശേഷം മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു മകള്‍ ചെയ്തത്. അമ്മയുടെ മനോവിഷമം മനസ്സിലാക്കാതെ മകള്‍ അയല്‍വാസിയായ കാമുകനൊപ്പം പോയതോടെ അമ്മ മനോനില തെറ്റി ചെയ്തു കൂട്ടിയ കാര്യങ്ങള്‍ നാട്ടുകാരെയാകെ ഞെട്ടിച്ചു. അയല്‍വാസിയായ കാമുകനൊപ്പം പോയതിന് നാടുമുഴുവന്‍ മകള്‍ക്ക് ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ചാണ് അമ്മ ദേഷ്യം തീര്‍ത്തത്. കാമുകനൊപ്പം പോയതിന്റെ ദേഷ്യത്തില്‍ അമ്മ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകള്‍ അഭിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്ററുകള്‍ പതിപ്പിച്ചത്. അമരാവതിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ഥിനിയായ അഭി(19). നാല് വര്‍ഷം മുമ്പാണ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം അമരാവതിയാണ്. പിതാവ് മരിച്ച ഓഗസ്റ്റ് 14-നാണ് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. ഇതില്‍ ക്ഷുഭിതയായ അമരാവതി അടുത്തദിവസം നാട്ടില്‍ പലയിടങ്ങളിലും അഭിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചു.…

Read More

പാതിരാത്രിയില്‍ സ്‌കൂള്‍ കുട്ടികളെ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ട സിഐഎസ്എഫ് കാര്യം തിരക്കി ! എന്നാല്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞ കാര്യം പോലീസുകാരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു…

വിമാനത്താവളത്തില്‍ പാതിരാത്രിയില്‍ രണ്ടു കുട്ടികളെ സ്‌കൂള്‍ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ടാല്‍ ആരുമൊന്നമ്പരക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഇത്തരത്തില്‍ കൊയമ്പത്തൂര്‍ വിമാനത്താവളത്തില്‍ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടതോടെയാണ് സിഐഎസ്എഫ് കാര്യം തിരക്കിയത്. എന്നാല്‍ ഇവര്‍ പറഞ്ഞ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. അച്ഛനമ്മമാര്‍ക്ക് സ്‌നേഹമില്ലാത്തതിനാലാണ് വീടുവിട്ടിറങ്ങിയതെന്നായിരുന്നു ഇവരുടെ മറുപടി. ഉദുമല്‍പ്പേട്ട സ്വദേശികളായ വിദ്യാര്‍ഥിനികള്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. സ്‌കൂള്‍ വിട്ട സമയം പിന്നിട്ടതോടെ കുട്ടികള്‍ക്കായി നാട്ടില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പിന്നീട് സിഐഎസ്എഫ് ഉദുമല്‍പേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും പൊലീസും വിമാനത്താവളത്തിലെത്തി കുട്ടികളെ ഉദുമല്‍പേട്ട സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അതേസമയം ഇത്രയും ദൂരം കുട്ടികള്‍ സഞ്ചരിച്ച് എത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും പൊള്ളാച്ചി, കോയമ്പത്തൂര്‍ നഗരങ്ങള്‍ പിന്നിട്ട് ഒന്നിലേറെ ബസുകള്‍ മാറിക്കയറി മാത്രമെ വിമാനത്താവളത്തില്‍ എത്താനാകു. മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോയെന്നും, ഇത്രയുംദൂരം…

Read More

വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ഭീഷണിയുമായി നവവധു ! ഒടുവില്‍ ഉടന്‍ തന്നെ അയല്‍വാസിയായ കാമുകനെത്തി വിളിച്ചിറക്കിക്കൊണ്ടു പോയി;വിവാഹത്തിനായി ഒരുക്കിയ സദ്യ വയോജനങ്ങള്‍ക്കു നല്‍കി വീട്ടുകാര്‍…

വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ഭീഷണി മുഴക്കിയ വധു ഒടുവില്‍ അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. രാത്രിയില്‍ കാമുകി ഫോണ്‍വിളിച്ച് ഉടന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് കാമുകനെ അറിയിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ എത്തി കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. വധു കാമുകനൊപ്പം പോയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ രാവിലെ തന്നെ വീട്ടുകാര്‍ വയോജന മന്ദിരങ്ങളില്‍ വിതരണം ചെയ്തു. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ വധുവിനെ കാണാനില്ലെന്ന വിവരം വരന്റെ വീട്ടുകാരെ അറിയിച്ചു. വരന്റെ ബന്ധുക്കളില്‍ ചിലര്‍ വധുവിന്റെ വീട്ടിലെത്തി. ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിഞ്ഞു.

Read More

വിവാഹദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോയ വധു പിന്നെ തിരികെയെത്തിയില്ല ! ഒടുവില്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പെണ്ണ് കാമുകന്റെയൊപ്പം പോയെന്ന്; തൊടുപുഴയില്‍ നടന്ന രസകരമായ സംഭവം ഇങ്ങനെ…

തൊടുപുഴ: വിവാഹദിവസം രാവിലെ മേക്കപ്പ് ചെയ്യാനായി ബ്യൂട്ടിപാര്‍ലറിലേക്കു പോയ കല്യാണപ്പെണ്ണ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതു കണ്ടാണ് വീട്ടുകാര്‍ തിരക്കിച്ചെന്നത്. ഒടുവില്‍ അവിടെയെത്തിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്. ബ്യൂട്ടിപാര്‍ലറിനരികെ കാത്തുനിന്ന കാമുകനൊപ്പം പെണ്ണ് ഒളിച്ചോടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം നടത്തിത്തരണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ സമ്മതിച്ചില്ല. മാത്രമല്ല മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. വിവാഹദിവസം പെണ്‍കുട്ടി കാമുകനൊപ്പം നാട് വിട്ട കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കാമുകനെയും യുവതിയെയും കണ്ടെത്തി വിവാഹം നടത്തുകയായിരുന്നു.

Read More