പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള മകളെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍. സ്വന്തം അമ്മയ്‌ക്കൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയെ കണ്ടു പിടിച്ചു തരണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിന് കിട്ടിയതാവട്ടെ ആട്ടും തുപ്പും. പോലീസിന്റെ ആട്ടും തുപ്പും. ഇപ്പോള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലാക്കി ഭാര്യക്കായി കാത്തിരിക്കുകയാണ് യുവാവ്. ചേര്‍ത്തലയാണ് സംഭവം. അതിനിടെ മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാകണമെന്നാണ് കമ്മീഷന്റെ ആവശ്യം. ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍…
Read MoreTag: RUN AWAY
സ്വര്‍ണം വാങ്ങാനെന്നു പറഞ്ഞ് ജ്യൂവല്ലറിയിലെത്തി ! ജീവനക്കാരന്‍ സ്വര്‍ണാഭരണങ്ങള്‍ കാട്ടുന്നതിനിടെ കൈയ്യില്‍ കിട്ടിയ മാലയുമായി കടയില്‍ നിന്നും ഇറങ്ങിയോടി; അടിമാലിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ ഇങ്ങനെ
ഇടുക്കി: സ്വര്‍ണം വാങ്ങാനെന്നു പറഞ്ഞ് ജ്യൂവല്ലറിയിലെത്തിയ ശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാലയുമായി കടയില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കല്ലിക്കല്‍ സനീഷിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ഛ വൈകിട്ട് നാല് മണിയോടെ അടിമാലി ടൗണിലാണ് സംഭവം നടന്നത്. വൈകുന്നേരത്തോടെ കടയിലെത്തിയ യുവാവ് വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയ കളക്ഷനുകള്‍ എത്തിക്കാനും കൂടുതല്‍ ആവശ്യമുണ്ടെന്ന് കടയുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ കടയുടമ മറ്റൊന്നുമില്ലെന്ന് പറഞ്ഞതോടെ കയ്യില്‍ കിട്ടിയ മാലയുമായി പുറത്തേക്ക് ഓടുകയായിരുന്നു.
Read Moreയുവതിക്കായി മുന്‍ ഭര്‍ത്താവും പ്രതിശ്രുത വരനും തെരുവില്‍ പൊരിഞ്ഞ തല്ല്! ഇതിനിടയില്‍ സംഭവസ്ഥലത്തെത്തിയ മറ്റൊരാള്‍ക്കൊപ്പം യുവതി സ്ഥലംവിട്ടു
ബെംഗളൂരു: യുവതിയ്ക്കായി ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ ദേശീയപാതയില്‍ നടത്തിയ തമ്മില്‍തല്ലിന് നാടകാന്ത്യം. അടി നടക്കുന്നതിനിടയില്‍ സംഭവസ്ഥലത്തെത്തിയ മറ്റൊരാളുടെ കൂടെ യുവതി ഒളിച്ചോടി. ബെംഗളൂരു- നെലമംഗല ദേശീയപാതയാണു വിചിത്ര സംഭവങ്ങള്‍ക്കു വേദിയായത്. ശശികല എന്ന സ്ത്രീയെ സ്വന്തമാക്കാന്‍ സിദ്ധരാജുവും മൂര്‍ത്തിയും തമ്മിലാണു നടുറോഡില്‍ തല്ലുകൂടിയതെന്നു പൊലീസ് പറഞ്ഞു. ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്‍പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷം മുതല്‍ ശശികല മൂര്‍ത്തിക്കൊപ്പമായിരുന്നു താമസം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാള്‍. ഇതിനിടെ സിദ്ധരാജു എന്ന യുവാവുമായി ശശികല പരിചയത്തിലായി. ഇയാളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇരുവരും ബസ് സ്റ്റോപ്പില്‍ നില്‍ക്കവെയാണു മൂര്‍ത്തി എത്തിയത്. ഇരുവരുടെയും വഴക്ക് മൂര്‍ച്ഛിച്ചതോടെ പൊലീസ് എത്തി. ഇരുവരില്‍ ആരെ വിവാഹം കഴിക്കണമെന്നു ചോദിച്ചപ്പോള്‍ ആരെയും വേണ്ടെന്നായി മറുപടി. ഇതിനിടെ സുഹൃത്ത് എന്നവകാശപ്പെട്ട് എത്തിയ മറ്റൊരാള്‍ക്കൊപ്പം ഇവര്‍ പോയി. നടുറോഡില്‍ ബഹളമുണ്ടാക്കിയതിനു…
Read More