തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബീഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. സ്ത്രീധനമായി ഒരു ബൈക്കും അരലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. വിവാഹം നീട്ടിവയ്ക്കണമെന്ന് അടുത്തിടെ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി യുവാവിനെ കാണുകയായിരുന്നു. യുവാവിന്റെ കൈ പിടിച്ചുകൊണ്ട് ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് യുവതി അഭ്യര്‍ത്ഥിച്ചു. ബഹളമുണ്ടായതോടെ നാട്ടുകാര്‍ ഇവര്‍ക്ക് ചുറ്റും കൂടി. ഇതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയും ഓടി. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി, ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്കി. തുടര്‍ന്ന് യുവാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള അമ്പലത്തില്‍വച്ച് ഇരുവരും വിവാഹിതരായി.
Read MoreTag: running
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല ! വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് സ്‌കാനിയ ബസുകള്‍ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു; ആനവണ്ടിയുടെ ഓട്ടം നിലയ്ക്കുന്നുവോ ?
കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ?. ടോമിന്‍ ജെ തച്ചങ്കരിയുടെ ഭരണകാലയളവ് അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തച്ചങ്കരിയെ പുകച്ചുചാടിച്ചവര്‍ വിചാരിച്ചതിന്റെ വിപരീത കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കും.തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രൊമോഷനുകള്‍ അനുവദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍. രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇതു മാത്രമല്ല വായ്പ മുടങ്ങിയ വാടക സ്‌കാനിയ ബസുകള്‍ കര്‍ണാടകയിലെ…
Read More