തലശേരി: റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ (24) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷേർളി കേന്ദ്ര സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പരാതി നൽകി. വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേർളി അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നത് വരെ മുന്നോട്ടുപോകുമെന്നും ഷേർളി രാഷ്ട്ര ദീപികയോട് പറഞ്ഞു. മകൾ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേർളി പറഞ്ഞു. ഈ യൂണിവേഴ്സിറ്റിയിൽനിന്ന് നേരത്തെ ആറു പെൺകുട്ടികൾക്ക് ഇതുപോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട്…
Read MoreTag: russia
ലൂണ 25 ദൗത്യത്തിന്റെ പരാജയത്തിനു പിന്നാലെ പ്രധാന ശാസ്ത്രജ്ഞരിലൊരാള്‍ ആശുപത്രിയില്‍ ! ദൗത്യപരാജയം തന്നെ വല്ലാതെ തളര്‍ത്തിയെന്ന് മാറോവ്
റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ദൗത്യത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൗത്യത്തിന്റെ പ്രധാന മാര്‍ഗനിര്‍ദേശകരില്‍ ഒരാളും ജ്യോതിശാസ്ത്രജ്ഞനുമായ മിഖൈല്‍ മാറോവ് (90)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രോപരിതലത്തിലേക്കുള്ള സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് ലൂണ-25 തകര്‍ന്നത്. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ചയാണ് മാറോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൗത്യത്തിന്റെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞെന്നും അത് തന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും മാറോവ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘ഞാന്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എനിക്ക് എങ്ങനെ ആശങ്കപ്പെടാതിരിക്കാനാകും? ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതിയാണ്. ഇതെല്ലാം ഏറെ ദുഃഖകരമാണ്’, മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മാറോവ് മാധ്യമങ്ങളോടു പറഞ്ഞു. റഷ്യയുടെ മുന്‍ ചാന്ദ്രദൗത്യങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ ഇറങ്ങാനാകാതെ പോയത് ദുഃഖകരമാണ്. തന്നെ സംബന്ധിച്ചിടത്തോളം ചാന്ദ്രദൗത്യ പദ്ധതിയുടെ പുനരുജ്ജീവനത്തിനുള്ള അവസാന…
Read Moreറഷ്യ സൈനിക അട്ടിമറിയിലേക്ക് ? പട്ടാള കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് കൂലിപ്പട്ടാളം; തിരിഞ്ഞു കൊത്തി പുടിന്റെ തന്ത്രം…
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തലവേദന സമ്മാനിച്ച് സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷി പ്രഖ്യാപിച്ചു. യുക്രൈന് യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ സേനയാണ് വാഗ്നര്‍ ഗ്രൂപ്പ്. ദക്ഷിണ റഷ്യയിലെ റൊസ്തോവ്-ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോഷി വീഡിയോയിലൂടെ അവകാശപ്പെട്ടത്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കു കടന്നെന്നും മരിക്കാന്‍ തയാറായാണ് ആയിരക്കണക്കിന് പോരാളികള്‍ എത്തിയിരിക്കുന്നതെന്നും പ്രിഗോഷി അറിയിച്ചു. വ്യോമതാവളം അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് വാഗ്നര്‍ സേന അവകാശപ്പെടുന്നത്. അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് പുടിന്, പ്രിഗോഷി രാജ്യത്തെ ഒറ്റിയെന്ന് പ്രഖ്യാപിച്ചു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിക്കുന്ന എല്ലാവര്ക്കും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍…
Read Moreറഷ്യയില്‍ ഇറക്കിയ എയര്‍ഇന്ത്യ വിമാനം മോസ്കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട പ്രദേശത്ത് ! ഭക്ഷണം എത്തിക്കാന്‍ ശ്രമം…
ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സ്കോയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ നോണ്‍സ്റ്റോപ്പ് വിമാനം അടിയന്തിര സാഹചര്യത്തില്‍ റഷ്യയില്‍ ഇറക്കി. എഞ്ചിനിലെ സാങ്കേതിക തകരാറ് മൂലമാണ് റഷ്യയിലെ മാഗദാനില്‍ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് എയര്‍ ഇന്ത്യ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എഐ 173 വിമാനമാണ് റഷ്യയില്‍ ഇറക്കിയത്. ഇവരെ സുരക്ഷിത ഇടങ്ങളില്‍ താമസിപ്പിച്ചതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. റഷ്യന്‍ തലസ്ഥാന നഗരിയായ മോസ്കോയില്‍ നിന്ന് 10,000 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവില്‍ യാത്രക്കാരുള്ളത്. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിസന്ധിയും യാത്രക്കാര്‍ നേരിടുന്നുണ്ട്. എല്ലാവരേയും താമസിപ്പിക്കാന്‍ തക്കതായ ഹോട്ടലുകളും മറ്റും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് പ്രാദേശിക സര്‍ക്കാരിന്റെ സഹായത്തോടെ ഡോര്‍മറ്ററികളിലും തൊട്ടടുത്തുള്ള സ്കൂള്‍ കെട്ടിടങ്ങളിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന…
Read Moreനാട്ടുകാരിയെ കല്യാണം കഴിച്ച ഇന്ത്യക്കാരന് ബെലാറസ് ഗവണ്മെന്റ് നല്‍കിയത് 1.28 ലക്ഷം രൂപ ! ഇതിനു പിന്നിലെ കാരണം…
ജീവിതത്തില്‍ പലര്‍ക്കും സൗഭാഗ്യങ്ങള്‍ പലവിധത്തിലാണ് വരുന്നത്. അത്തരത്തിലൊരു സൗഭാഗ്യം ജീവിതത്തില്‍ കടന്നു വന്നതിന്റെ കഥയാണ് മുംബൈ സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ മിഥിലേഷിന് പറയാനുള്ളത്. കുറച്ചുകാലം മുമ്പാണ് മിഥിലേഷ് ബെലാറസുകാരിയായ ലിസയെ പ്രേമിച്ചു വിവാഹം കഴിക്കുന്നത്. അതിനു ശേഷം ബെലാറസില്‍ താമസമാക്കിയ ഇവര്‍ക്ക് അടുത്തിടെ ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞു ജനിച്ചതിനു ശേഷം ബെലാറസ് ഗവണ്മെന്റില് നിന്നു കിട്ടിയ ആനുകൂല്യങ്ങളുടെ കണക്കുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയാണ് മിഥിലേഷ്. കുഞ്ഞു ജനിച്ച ഉടന്‍ തന്നെ തനിക്ക് 128000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുല്യമായ തുക ലഭിച്ചുവെന്നാണ് മിഥിലേഷ് പറയുന്നത്. ഇതു കൂടാതെ വരുന്ന മൂന്നു വര്‍ഷത്തേക്ക് ഓരോ മാസവും 18000 രൂപ വീതം അക്കൗണ്ടിലേക്ക് വരികയും ചെയ്യും. എന്നാല്‍ ബെലാറസില്‍ താമസിച്ചാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. തന്റെ ഭാര്യ ലിസയുടെയും കുഞ്ഞിന്റെയും വിശേഷങ്ങളും മിഥിലേഷ്…
Read Moreആണവനാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ എനിക്കാവും ! താന്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ അന്യഗ്രഹജീവിയെന്ന് അവകാശപ്പെട്ട് ബാലന്…
താന്‍ ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ അന്യഗ്രഹജീവിയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബാലന്. റഷ്യയിലെ വോള്‍ഗോഗ്രാഡില്‍ നിന്നുള്ള ബോറിസ് കിപ്രിയാനോവിച്ച് എന്ന ബാലനാണ് താന്‍ ഒരു മനുഷ്യനല്ല, അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് എത്തിയത്. ഡെയ്ലി സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ആണവ നാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് താന്‍ ഭൂമിയിലെത്തിയതെന്നും ബോറിസ് പറയുന്നു. ചൊവ്വയിലെ അന്തേവാസികള്‍ക്കൊപ്പം കുറച്ചുകാലം താന്‍ അവിടെ കഴിഞ്ഞിരുന്നതായാണ് ബോറിസ് പറയുന്നത്. മനുഷ്യരാശിയെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഭൂമിയിലേക്ക് അയച്ച ഇന്‍ഡിഗോ കുട്ടികളില്‍ ഒരാളാണ് താനെന്നും ബോറിസ് പറഞ്ഞു. ഒരു ബഹിരാകാശ പേടകവും താന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിന് കീഴില്‍ നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കല്‍പ്പിക ഭൂഖണ്ഡം, പ്രത്യേകിച്ച് ലെമൂറിയന്‍ കാലഘട്ടത്തില്‍ ഉള്‍പ്പടെ, വര്‍ഷങ്ങളായി നിരവധി തവണ ഭൂമി സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ബോറിസ് അവകാശപ്പെടുന്നു. താന്‍ നിര്‍മിച്ച പേടകത്തെക്കുറിച്ച് ബോറിസ് പറയുന്നതിങ്ങനെ…25%…
Read Moreകളി കാര്യമായി ? ചെര്‍ണോബില്‍ ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് സൂചന; സൈനികര്‍ക്കു വികിരണമേറ്റതിനെത്തുടര്ന്ന് സ്ഥലം കാലിയാക്കാനൊരുങ്ങി റഷ്യ…
റഷ്യ യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. റഷ്യ ആണവനിലയം തകര്‍ത്താല്‍ അത് യൂറോപ്പിനെത്തന്നെ ഭീഷണിയിലാക്കുമെന്നായിരുന്നു ആളുകളുടെ ആശങ്ക. എന്നാലിപ്പോള്‍ റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ചു മടങ്ങുന്നതായാണ് വാര്‍ത്ത. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന് ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍…
Read More14,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു ! യുക്രെയ്ന്റെ ആയുധ സംഭരണ കേന്ദ്രം തകർത്ത് റഷ്യ;യുക്രൈൻ കുരുതിക്കളം…
കീവ്: യുക്രെയ്ൻ പറയുന്നു, നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെ തീർത്തെന്ന്… യുക്രെയ്ൻ ആക്രമണം നാലാം ആഴ്ചയിലേക്ക് പ്രവേശിച്ചപ്പോഴും യുദ്ധ വിജയം നേടാനാവാതെ റഷ്യ പരുങ്ങുകയാണ്.ചെറിയ യുദ്ധ സംവിധാനങ്ങളും റഷ്യയെ അപേക്ഷിച്ച് ചെറിയ സൈന്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നടത്തുന്ന ചെറുത്തുനിൽപ്പ് ആണ് റഷ്യയുടെ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തുന്നത്. സെലൻസ്കി ആവട്ടെ നേരിട്ടല്ലെങ്കിലും നാറ്റോ രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ നെഞ്ചുംവിരിച്ച് നിന്ന് യുദ്ധക്കളത്തിൽ നേതൃത്വം നൽകുകയും ചെയ്യുന്നു. റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ നേരിയ പ്രതീക്ഷകൾ വന്നെങ്കിലും യുദ്ധം നിർത്താൻ മാത്രമുള്ള സമവാക്യങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. റഷ്യൻ സൈനികർ ഏറെയും കൊല്ലപ്പെട്ടിരിക്കുന്നത് കരമാർഗമുള്ള യുദ്ധത്തിലൂടെയാണ്. കുലുക്കമില്ലാതെ പുടിൻ 14,000 സൈനികർ, 444 ടാങ്കുകൾ, 1435 കവചിത വാഹനങ്ങൾ, 86 യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം തകർത്ത് യുക്രെയ്ൻ ചെറുത്തുനിൽപ്പ് തുടരുന്പോഴും കുലുക്കമില്ലാതെ പുടിനും തുടരുകയാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ…
Read Moreഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്‍ രക്ഷാ സമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്നും റഷ്യ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു. നബെന്സിയയുടെ വാക്കുകള്‍ ഇങ്ങനെ…റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് രാവിലെ 6.00 മുതല്‍ 130 ബസുകള്‍ കാത്തുനില്‍ക്കുകയാണ്. യുക്രൈനിലെ ഹാര്‍കിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെക്ക്പോയന്റുകളില് ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെല്ഗോറോഡിലെത്തിച്ച് വിമാനമാര്‍ഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെന്‍സിയ സുരക്ഷസമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുക്രൈന്റെ…
Read Moreഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും ! തീരുമാനം മോദി-പുടിന് ചര്‍ച്ചയെത്തുടര്‍ന്ന്…
യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുന്ന കാര്യം ധാരണയായി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. നേരത്തേ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമായി യുക്രൈന് ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്ന് റഷ്യന്‍ സ്ഥാനപതി ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അതിനിടെ, യുക്രൈന് രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രൈനിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന് അറിയിച്ചു. അതേസമയം, ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍…
Read More