ഇടുക്കി : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. സിപിഎം ഉപദ്രവിക്കുകയാണെന്നും ഇത് തുടരുകയാണെങ്കിൽ താൻ ബിജെപിയിൽ ചേരുമെന്നും മുൻ ദേവികുളം എംഎൽഎ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.
Read MoreTag: s rajendran mla
നിഷേധിച്ച് നിഷേധിച്ച് ഒടുവിലൊരിഷ്ടം… ഡൽഹി വഴി രാജേന്ദ്രനും ബിജെപിയിലേക്ക്? പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽ ഡൽഹി: എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തത്. പിന്നീട് പാർട്ടി അംഗത്വം പുതുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. നേരത്തെ, ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രൻ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക്…
Read Moreരാജേന്ദ്രൻ പറയുന്നത് അസംബന്ധവും പോക്രിത്തരവും; രാജേന്ദ്രന് ഭൂമി കൈയേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യുവകുപ്പെന്ന് എം.എം. മണി
ഇടുക്കി: ദേവികുളം മുന്‍എംഎല്‍എ എസ്. രാജേന്ദ്രന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നില്‍ താനല്ലെന്ന് എം.എം. മണി. ഇതിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്നും എം.എം. മണി പറഞ്ഞു. അത് എന്റെ പണിയല്ല. താന്‍ ആരോടും അങ്ങനെ ചെയ്യാറില്ല. രാജേന്ദ്രന് ഭൂമി കൈയേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യവകുപ്പാണ്. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. അയാള്‍ കുടിക്കുന്ന വെള്ളത്തില്‍ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പ്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
Read Moreവീടൊഴിയാൻ അന്ത്യശാസനം; ഒഴിയില്ലെന്ന് എസ്. രാജേന്ദ്രൻ; ബലമായി ഒഴിപ്പിക്കാന്‍ റവന്യു വകുപ്പ് പോലീസ് സഹായം തേടി
തൊടുപുഴ: താമസിക്കുന്ന വീട്ടില്‍നിന്ന് ഒഴിയണമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് റവന്യു വകുപ്പിന്റെ അന്ത്യശാസനം. സ്വയം ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടി ജില്ലാ പോലീസ് മേധാവിക്ക് ദേവികുളം സബ് കളക്ടര്‍ കത്തു നല്കി. എന്നാല്‍ മൂന്നാര്‍ ഇക്കാനഗറിലെ വീട്ടില്‍നിന്ന് എന്തു വന്നാലും ഒഴിയില്ലെന്നാണ് രാജേന്ദ്രന്റെ നിലപാട്. മുന്‍ മന്ത്രി എം.എം. മണി എംഎല്‍എയാണ് നോട്ടീസിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് രാജേന്ദ്രന് ആരോപിച്ചു. ഏറെനാളുകളായി എസ്. രാജേന്ദ്രനും എം.എം. മണിയും തമ്മില്‍ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും വാക്പോരുമാണ് നടക്കുന്നത്.ഇക്കാനഗറിലെ ഏഴു സെന്റ് സ്ഥലത്താണ് രാജേന്ദ്രന് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇത് കൈയേറ്റഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഏഴു ദിവസത്തിനുള്ളില്‍ വീട്ടില്‍നിന്ന് ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിലുള്ളത്. ദേവികുളം സബ് കളക്ടറുടെ നിര്‍ദേശാനുസരണം മൂന്നാര്‍ വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഇക്കാനഗറിലെ 843, 843 സര്‍വേ നമ്പരുകളില്‍പ്പെട്ട…
Read Moreപെണ്ണൊരുമ്പെട്ടാല്‍ ! എസ് രാജേന്ദ്രന് എംഎല്‍എയുടെ വീടിരിക്കുന്ന സ്ഥലം വൈദ്യുത ബോര്‍ഡിന്റെ ഭൂമിയെന്ന് വിവരം; ഭൂമിയ്ക്ക് വില്ലേജ് ഓഫീസില്‍ രേഖകളില്ല; രാജേന്ദ്രന് ഊരാക്കുടുക്കില്‍…
അനധികൃത കെട്ടിടനിര്‍മാണം തടഞ്ഞ വനിതാ സബ് കളക്ടറെ അവഹേളിച്ച് വിവാദത്തിലായ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് വീണ്ടും പെട്ടു. എംഎല്‍എയുടെ വീടിരിക്കുന്ന ഭൂമിയുടെ രേഖകളും വില്ലേജ് ഓഫീസിലില്ല എന്നതാണ് പുതിയ വിവാദത്തിനു വഴിവെച്ചിരിക്കുന്നത്. വൈദ്യൂതി ബോര്‍ഡിന്റെ വസ്തു കയ്യേറിയാണ് എംഎല്‍എ വീട് നിര്‍മ്മിച്ചിരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് വില്ലേജ് ഓഫീസില്‍ പോലും രേഖകള്‍ ഇല്ലാത്തത്. എം.എല്‍.എയുടെ സ്ഥലം പട്ടയഭൂമിയോ കയ്യേറ്റഭൂമിയോ എന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്കാന് സബ് കലക്ടര്‍ ഡോ.രേണു രാജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. എം.എല്‍.എയുടെ വീടിരിക്കുന്ന മൂന്നാറിലെ സ്ഥലത്ത് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍ ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കെ.ഡി.എച്ച്. വില്ലേജിന്റെ സഹായത്തോടെ തുടര്‍ പരിശോധന അനിവാര്യമാണെന്ന തരത്തില്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കയ്യേറിയാണ്…
Read More