കോട്ടയം: മിഷോങ്ങ് ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിലുണ്ടായ ശക്തമായ പ്രളയം ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു. ചെന്നൈയില്‍നിന്നു കേരളത്തിലേക്കു വരാനിരുന്നവരും പലയിടങ്ങളില്‍ കുടുങ്ങി. കനത്ത മഴയെത്തുടര്‍ന്നു ചെന്നൈ ബേസിന് ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാലാണ് കേരളത്തിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയത്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള വണ്ടികള്‍ ഇന്നലെ റദ്ദാക്കി. കേരളത്തില്‍നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകളും മുടങ്ങി. കേരള, ശബരി എക്സ്പ്രസുകള്‍ എന്നിവയും റദ്ദാക്കപ്പെട്ടവയില്പ്പെടുന്നു. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ 5,000ലേറെ ശബരിമല തീര്‍ഥാടകരുടെ യാത്ര അവതാളത്തിലായി. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മറ്റ് മലയാളി യാത്രക്കാരും ദുരിതത്തിലായി. ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ ഏറെപ്പേരും കോട്ടയം സ്റ്റേഷനില്‍ ക്യാമ്പുചെയ്യുകയാണ്. വെള്ളപ്പൊക്കത്തെത്തുര്ന്ന് ചെന്നൈ സ്പെഷല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് കോട്ടയത്തെത്തി നാളെ മടങ്ങിപ്പോകേണ്ട നരസപുര്‍ (വെസ്റ്റ്…
Read MoreTag: sabari
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയവരെ കണ്ടെത്താന്‍ തീവ്രശ്രമവുമായി പോലീസും വനംവകുപ്പും
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഘത്തെ കണ്ടെത്താന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും തീവ്രശ്രമം. സംഭവത്തില്‍ പോലീസും വനംവകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ നാരായണന് നമ്പൂതിരിയും സംഘവും ഒളിവിലാണ്. ഇവരെത്തേടി വനം വകുപ്പ് സംഘം തമിഴ്നാട്ടിലേക്കു പോയിരിക്കുകയാണ്. പോലീസ് സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുള്ളതായി പറയുന്നു. പൂജ നടത്തിയ സംഘത്തിനെതിരേ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസും കേസെടുത്തിരുന്നു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വനംവകുപ്പിനു കൈമാറിയതും പോലീസാണ്. ഇവരെ കണ്ടെത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്ക്കു കഴിയുന്നില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാനാണ് പോലീസ് തീരുമാനം. വനംവകുപ്പ് നിയന്ത്രണത്തിലുള്ള സ്ഥലമായ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ടിന് വനത്തിനുള്ളിലൂടെ അതിക്രമിച്ചു കയറി പൊന്നമ്പലമേട്ടിലെത്തിയ സംഘം പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കേസെടുത്തത്. പൊന്നമ്പലമേട് യാത്രയ്ക്ക് നാരായണന് നമ്പൂതിരിക്കും സംഘത്തിനും ഒത്താശ ചെയ്തു കൊടുത്ത…
Read More