പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഘത്തെ കണ്ടെത്താന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും തീവ്രശ്രമം. സംഭവത്തില്‍ പോലീസും വനംവകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ നാരായണന് നമ്പൂതിരിയും സംഘവും ഒളിവിലാണ്. ഇവരെത്തേടി വനം വകുപ്പ് സംഘം തമിഴ്നാട്ടിലേക്കു പോയിരിക്കുകയാണ്. പോലീസ് സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുള്ളതായി പറയുന്നു. പൂജ നടത്തിയ സംഘത്തിനെതിരേ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പോലീസും കേസെടുത്തിരുന്നു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വനംവകുപ്പിനു കൈമാറിയതും പോലീസാണ്. ഇവരെ കണ്ടെത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്ക്കു കഴിയുന്നില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാനാണ് പോലീസ് തീരുമാനം. വനംവകുപ്പ് നിയന്ത്രണത്തിലുള്ള സ്ഥലമായ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ടിന് വനത്തിനുള്ളിലൂടെ അതിക്രമിച്ചു കയറി പൊന്നമ്പലമേട്ടിലെത്തിയ സംഘം പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കേസെടുത്തത്. പൊന്നമ്പലമേട് യാത്രയ്ക്ക് നാരായണന് നമ്പൂതിരിക്കും സംഘത്തിനും ഒത്താശ ചെയ്തു കൊടുത്ത…
Read MoreTag: sabarimala
സ്വാമി ശരണം… എരുമേലിക്ക് ഇന്ന് ആഘോഷരാവ്; നാളെ ഭക്തിയുടെ നിറവിൽ പേട്ടതുള്ളല്‍
എരുമേലി: ഉത്സവത്തിമിര്‍പ്പിലാണ് എരുമേലി. ലോകത്ത് എവിടെ ചെന്നാലും എരുമേലിയുടെ പെരുമ പറയാൻ ആയിരം നാവുണ്ടാകും. അതിന്റെ കാരണമാണ് പേട്ടതുള്ളലും ചന്ദനക്കുടവും. രണ്ടും ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം. ഒന്ന് രാത്രിയുടെ സൗന്ദര്യവും മറ്റൊന്ന് പകലിന്റെ ഭക്തിയും. ഇന്ന് രാത്രിയില്‍ വര്‍ണ വൈവിധ്യവും കലാമികവുകളും സംഗമിക്കുന്ന ചന്ദനക്കുട ആഘോഷം നാടിന്റെ മതേതര സൗന്ദര്യമായി നിറയുമ്പോള്‍ നാളെ പകല്‍ പേട്ടതുള്ളലിന്റെ തീഷ്ണമായ ഭക്തി ഐതിഹ്യ സ്മരണയായി മാറും. വന്‍ തീര്ഥാടകത്തിരക്കിലാണ് എരുമേലി. ചന്ദനക്കുടവും പേട്ടതുള്ളലും കാണാന്‍ ജനക്കൂട്ടം എത്തുമെന്നത് മുന്‍നിര്‍ത്തി ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പടെ വിപുലമായ സുരക്ഷാനിയന്ത്രണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11ന് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷം ആരവങ്ങളില്ലാതെ ചടങ്ങ് മാത്രമായിരുന്നു ശബരിമല സീസണ്. നൈനാര്‍ മസ്ജിദില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍മാര്‍, എസ് പി ഉള്‍പ്പടെ…
Read Moreശബരിമലയിൽ വൻതിരക്ക്; ദര്‍ശന സമയം ഇനിയും കൂട്ടാനാകില്ലെന്ന് ശബരിമല തന്ത്രി; തിരക്കിന് കാരണം പതിനെട്ടാംപടിയിലിലുണ്ടാകുന്ന താമസമെന്ന് ആരോപണം
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശന സമയം ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. അയപ്പഭക്തരുടെ തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദർശനസമയം ദീർഘിപ്പിച്ചിട്ടുണ്ടെന്നും തന്ത്രി പറഞ്ഞു. ഇന്നലെ സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി ഭക്തർക്കു പരിക്കുപറ്റിയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി ദർശനം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. അതേസമയം, ഇന്നലെതന്നെ ദർശനസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ല.ഇതിനിടെ പതിനെട്ടാംപടിയില്‍ ഉണ്ടാകുന്ന കാലതാമസമാണ് തിരക്ക് അധികമാകാന്‍ കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്. മിനിട്ടില്‍ 70 തീര്‍ഥാടകരെയെങ്കിലും കയറ്റിവിടാന്‍ കഴിയണം. ഡ്യൂട്ടിയിലുള്ള പോലീസിനാണ് ഇതിന്റെ ചുമതല. പുതിയ പോലീസ് ബാച്ച് ചുമതലയേറ്റതിനുശേഷം മിനിട്ടില്‍ 45 – 50 തീര്‍ഥാടകരെ മാത്രമാണ് കയറ്റാനാകുന്നത്. നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം 70 തീര്‍ഥാടകരെ വരെ കയറ്റിവിട്ടിരുന്നു. മുഖ്യമന്ത്രി യോഗം…
Read Moreനാൽപത് അയ്യപ്പഭക്തരില്ലെങ്കിൽ പമ്പാ സർവീസ് വേണ്ട; നഷ്ടം വരുത്തി ഓടിയാൽ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണി; തീർഥാടകർ ബുദ്ധിമുട്ടിൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മണ്ഡല കാല – മകരവിളക്ക് തീർഥാടന കാലത്ത് പമ്പ സർവീസുകൾ നടത്തുന്നതിന് കെഎസ്ആർടി സി നിയന്ത്രണം ഏർപ്പെടുത്തി. ഇത് ശബരിമല തീർത്ഥാടകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ എല്ലാ ഡിപ്പോകളിൽ നിന്നും പ്രധാന കേന്ദ്രങ്ങളിൽ നിന്നും കെ എസ് ആർ ടി സി തീർത്ഥാടകരുടെ സൗകര്യത്തിനനുസരിച്ച് പമ്പ സർവീസ് നടത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് ഒട്ടുമിക്ക ഡിപ്പോകളിൽ നിന്നും പമ്പ സർവീസ് ആരംഭിച്ചിട്ടില്ല. 40 തീർഥാടകർ ഇല്ലെങ്കിൽ പമ്പ സർവീസ് നടത്തേണ്ടതില്ല എന്നാണ് മാനേജ്മെന്റ് യൂണിറ്റ് അധികൃതർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. നഷ്ടമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണിയുമുണ്ട്. യൂണിറ്റ് അധികൃതർ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറുമല്ല. പമ്പയിലേക്ക് ചാർട്ടേഡ് ബസുകൾ അയയ്ക്കാനും, ഗ്രൂപ്പ് യാത്രക്കാർക്കായി ബസുകൾ അയയ്ക്കാനുമാണ് ബജറ്റ് ടൂറിസം സെല്ലിനും യൂണിറ്റ് അധികൃതർക്കും നല്‍കിയിട്ടുള്ള നിർദ്ദേശം. എന്നാൽ ഒരൊറ്റ സംഘം…
Read Moreശബരിമല സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ കൊള്ള ! സ്പെഷ്യല്‍ സര്‍വീസ് എന്നു പറഞ്ഞ് അധിക നിരക്ക് ചുമത്തുന്നതിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…
ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി. ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ 35 ശതമാനം അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്പവരെ നീട്ടി എല്ലാം സ്പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിന് കെ.എസ്.ആര്.ടി.സി. സമയം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെമലയോരങ്ങളിലൂടെ കടന്നുപോകുന്ന സ്ഥലത്ത് ഘട്ടര്‍ റോഡ് എന്നത് കണക്കിലെടുത്ത് 25 ശതമാനം അധികചാര്‍ജ് ബസുകളില്‍ ഈടാക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ളാഹ മുതല്‍ പമ്പവരെയും എരുമേലി മുതല്‍…
Read More12നും 50നും ഇടയിലുള്ള സ്ത്രീകളെ ഒരു കാരണവശാലും മല ചവിട്ടാന്‍ അനുവദിക്കില്ല ! എന്തു വിലകൊടുത്തും ആചാരം സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല…
Read Moreസന്നിധാനത്ത് അയ്യപ്പഭക്തരെ ഒളിപ്പിച്ചു താമസിപ്പിച്ച വ്യാപാരിക്കെതിരെ പരാതി! ശൗചാലയമുറിയിൽ നിന്നടക്കം പുറത്തെത്തിച്ചത് 21അയ്യപ്പഭക്തരെ;ഓരോരുത്തരിൽ നിന്നും വാങ്ങിയത് 1000 മുതൽ 10000 വരെ…
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലിലും ശൗചാലയമുറികളിലുമായി ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരില്‍ നിന്നു പണം വാങ്ങി താമസസൗകര്യം നല്കിയ വ്യാപാരിക്കെതിരെ പരാതി. മകരവിളക്ക് തൊഴാന്‍ സൗകര്യമൊരുക്കാമെന്ന പേരിലാണ് ഇവരെ സന്നിധാനത്തു തങ്ങാന്‍ അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനിന്നിരുന്നതിനാല്‍ ഇത്തവണ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്തു താമസസൗകര്യം നല്‍കിയിരുന്നില്ല. എന്നാല്‍ അയ്യപ്പഭക്തരില്‍ നിന്ന് 1000 മുതല്‍ 10,000 രൂപവരെ വാങ്ങി താമസിപ്പിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപനമസമിതി സന്നിധാനം യൂണിറ്റ് തന്നെയാണ് പോലീസിനു പരാതി നല്‍കിയത്. പരാതിയേ തുടര്‍ന്ന് ആദ്യം നടപടിക്കു മടിച്ച പോലീസ് പിന്നീട് സമ്മര്‍ദം ശക്തമായപ്പോള്‍ പരിശോധന നടത്തി. 21 അയ്യപ്പഭക്തരെ ഇത്തരത്തില്‍ ശൗചാലയ മുറികളില്‍ നിന്നടക്കം പുറത്തിറക്കി. ഹോട്ടലില്‍ നിന്നും നാലുപേരെയും കണ്ടെത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെയാണ് ഇന്നലെ പുലര്‍ച്ചെ ഇത്തരത്തില്‍ പറഞ്ഞുവിട്ടത്. അന്വേഷണത്തില്‍ ജയകുമാര്‍ എന്നയാള്‍ക്ക് തങ്ങള്‍ പണം നല്‍കിയിട്ടുണ്ടെന്നു വ്യക്തമായി. സംഭവം വഷളാകുന്നതായി…
Read Moreപിണറായിയും കൈയ്യൊഴിഞ്ഞതോടെ ബിന്ദുവിനും തൃപ്തി ദേശായിക്കും ഇനിയാര് ! അയ്യപ്പനെ കാണുക തന്നെയാണോ ഇവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ സിപിഎം നിലപാട് ഏറെക്കുറെ വ്യക്തം…
ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന നിലപാടിലേക്ക് സിപിഎമ്മും സര്‍ക്കാരും എത്തിയതോടെ ഭക്തര്‍ക്ക് അത് വലിയ ആശ്വാസമായി. എന്നാല്‍ ശബരിമല യുവതി പ്രവേശ വിധി എന്തുവിലകൊടുത്തു നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ആയിരുന്നു ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗ്ഗയുടെയും ശക്തിയും ആത്മവിശ്വാസവുമെല്ലാം. എന്നാല്‍ ഒടുവില്‍ പിണറായി വിജയനും നിലപാടു മാറ്റുന്ന സൂചനകള്‍ നല്‍കിയതോടെ ശബരിമല കയറാമെന്ന് കരുതിയിരിക്കുന്ന യുവതികള്‍ക്ക് അത് വലിയ തിരിച്ചടിയായി. ശബരിമലയിലെ യുവതി പ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്ന ബിന്ദു അമ്മിണിയുടേയും തൃപ്തി ദേശായിയുടേയും ആവശ്യം സുപ്രീംകോടതി തീരുമാനിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. യുവതി പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവന വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അറിയിച്ചു. തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും യാത്രയ്ക്കു സുരക്ഷ ഒരുക്കാനാവില്ലെന്നു പോലീസ് അറിയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്…
Read Moreവിധി വന്നു, മലചവിട്ടാൻ ഓൺലൈനിൽ ബുക്ക് ചെയ്ത് 36 യുവതികൾ; സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി വീണ്ടും വരുന്നു; മണ്ഡലകാലത്തിന് ഇനി രണ്ടുനാൾ കൂടി മാത്രം
തിരുവനന്തപുരം: യുവതി പ്രവേശനം അനുവദിച്ചുള്ള വിധി റദ്ദാക്കാതെ വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടതിനു പിന്നാലെ ശബരിമല ദർശനത്തിനായി യുവതികൾ തയാറെടുക്കുന്നു. ഇതുവരെ 36 സ്ത്രീകൾ ശബരിമല ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. വിധി വരുന്നതിനു മുമ്പാണ് യുവതികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യാത്തതിനാൽ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പരിശോധിക്കുംവരെ സ്ത്രീകൾക്ക് പ്രവേശം സാധ്യമാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വർഷം ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ ഇത്തവണയും ശബരിമലയ്ക്കു പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ, ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിക്കണമെന്നും മല കയറാൻ വരുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ശബരിമലയിൽ ദർശനം…
Read Moreസിപിഎമ്മിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ ! ഒറ്റ യുവതിയും നിലയ്ക്കലിനപ്പുറം കടക്കാതിരിക്കാനുള്ള സര്‍വ സന്നാഹവുമായി സര്‍ക്കാര്‍…
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങളെ ഓര്‍മിപ്പിച്ച് സിപിഎമ്മിന്റെ നവോത്ഥാന നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി 450 പോലീസുകാരെ നിയോഗിച്ചു. യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിന്റെ കാര്യം കഷ്ടത്തിലാക്കുമെന്നുറപ്പാണ്. ബിന്ദുവിന്റെ വരവിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബിന്ദുവിന്റെ വരവ് ബിജെപിക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും…
Read More