ശബരിമല: ശബരിമലയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീര്‍ഥാടനം ഒരുക്കാന്‍ സാധിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറില്‍ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്കു വര്‍ധിക്കുമെന്നു മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് തീര്‍ഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങള്‍ പരത്താനുള്ള ശ്രമമുണ്ടായി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്തുനിന്നു കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യര്‍ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടകരുടെ മലയിറക്കം സുഗമമായിശബരിമല: മകരജ്യോതി ദര്‍ശനത്തിനുശേഷം സന്നിധാനത്തു നിന്നുള്ള അയ്യപ്പഭക്തരുടെ മലയിറക്കം പുലർച്ചയോടെ ഏതാണ്ട്…
Read MoreTag: sabarimala 2023
പതിവ് തെറ്റിക്കാതെ കൃഷ്ണപ്പരുന്തും വെള്ളിനക്ഷത്രവും; മതമൈത്രിയിൽ എരുമേലി പേട്ടതുള്ളൽ; ഭക്തർക്ക് ദർശന സായൂജ്യം
എരുമേലി: ഭക്തിയുടെ രൗദ്രതയോടെ അമ്പലപ്പുഴ സംഘവും ശാന്തതയുടെ ലാസ്യഭാവത്തോടെ ആലങ്ങാട്ട് സംഘവും അയ്യപ്പനെ പ്രകീർത്തിച്ച് പേട്ടതുള്ളി. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് അനുമതിയായി ആകാശത്ത് പൊട്ടു പോലെ കൃഷ്ണപ്പരുന്ത് പറന്നെത്തി. മാനത്ത് വെട്ടിത്തിളങ്ങിയ വെള്ളിനക്ഷത്രം ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലിന്റെ അനുമതിയായി. ഇരു സംഘങ്ങളുടെയും പേട്ടതുള്ളൽ ഭക്തർക്ക് ദർശന സായൂജ്യമായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ തിടമ്പുമായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെ അമ്പലപ്പുഴ സംഘം മുസ്ലിം പള്ളിയിൽ പ്രവേശിച്ച് വലം ചുറ്റി ഇറങ്ങുമ്പോൾ ജുമാ നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി. ഇന്നലെ രാവിലെ 11 ഓടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ചടങ്ങുകൾ കൊച്ചമ്പലത്തിൽ ആരംഭിച്ചത്. സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഘം മൂന്ന് ആനകളും ചെണ്ടമേളങ്ങളുമായി മുസ്ലിം പള്ളിയിൽ പ്രവേശിച്ചു. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർക്കൊപ്പം ജനപ്രതിനിധികളുമായി ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദിന്റെ…
Read Moreമകരജ്യോതി ദര്‍ശനം തിങ്കളാഴ്ച; നാലുലക്ഷം പേര്‍ക്കു ക്രമീകരണം; ശബരിമലയ്ക്കു പുറത്തും വ്യൂ പോയിന്റുകള്‍
ശബരിമല: ശബരിമലയില്‍ മകരവിളക്ക് തിങ്കളാഴ്ച. നാലുലക്ഷം പേരെങ്കിലും പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശിക്കുന്നതിനായി എത്തുമെന്ന പ്രതീക്ഷയില്‍ ശബരിമലയില്‍ ക്രമീകരണങ്ങളായി. ദര്‍ശനം കാത്തുനില്ക്കുന്ന എല്ലാവര്ക്കും വെള്ളം, ഭക്ഷണം എന്നിവ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് 14, 15നു സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. കഴിഞ്ഞ 60 ദിവസമായി അന്നദാനം നല്‍കുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. 15നു വൈകുന്നേരം അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കാനായി ശരംകുത്തിയിലേക്കു ദേവസ്വം ബോര്‍ഡ് അധികാരികള്‍ പോകും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ദീപാരാധനയിലേക്ക് ആനയിക്കും. ദീപാരാധനയോടനുബന്ധിച്ചാണ് ജ്യോതി തെളിയുക. ശബരിമലയില്‍ പത്ത് വ്യൂ പോയിന്റുകള്മകരജ്യോതി ദര്‍ശനത്തിനായി ശബരിമലയില്‍ മാത്രം പത്ത് വ്യൂ…
Read Moreശബരിമലയില്‍ തിരക്കേറുന്നു; പ്രതിദിനം മല കയറുന്നത് ഒരു ലക്ഷത്തിലധികം തീർഥാടകർ; അയ്യപ്പ ദര്‍ശനത്തിനായുള്ള കാത്തുനിൽപ്പ് 18 മണിക്കൂർ വരെ…
ശബരിമല: മകരവിളക്കിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. മകരവിളക്ക് ഉത്സവത്തിനു നടതുറന്ന ഡിസംബര്‍ 30 മുതല്‍ വന്‍ ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഓരോ ദിവസവും ശരാശരി ഒരു ലക്ഷത്തിലധിം ഭക്തര്‍ പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനം നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍. പുല്ലുമേട് വഴി സന്നിധാനത്തിലേക്ക് അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഇക്കുറി കാര്യമായ വര്‍ധനയുണ്ട്.ദര്‍ശനത്തിനായുള്ള മണിക്കൂറകളുടെ കാത്തുനില്പ് അയ്യപ്പഭക്തരെ വലയ്ക്കുകയാണ്. 18 മണിക്കൂര്‍വരെ പലരും കാത്തുനില്‍ക്കേണ്ടിവരുന്നു. പമ്പയില്‍ നിന്നു കയറണമെങ്കില്‍ തന്നെ നാലു മണിക്കൂര്‍വരെ കാത്തുനില്ക്കണം. പിന്നീട് ശരണവഴികളിലെല്ലാം കാത്തുനില്പ് തുടരുകയാണ്. എന്നാല്‍ ദര്‍ശനം സുഗമമാക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം ചെയ്തതെന്ന് ദേവസ്വം ബോര്‍ഡും പോലീസും പറയുന്നു. ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് വേഗത്തില്‍ ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്ളൈ ഓവറിലും ക്ഷേത്ര സോപാനത്തിനുമുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കുട്ടികള്‍ക്കും…
Read Moreനമ്മളൊക്കെ ദൈവവിശ്വാസികളാണ്, സമരവും പ്രതിഷേധവും ശബരിമല തീര്‍ഥാടകര്‍ക്കു ചേര്‍ന്നതല്ല; താൻ മലചവിട്ടിയത് ത്യാഗം സഹിച്ചെന്ന് മന്ത്രി ഗണേഷ് കുമാർ
ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര് ബസിനു മുമ്പില്‍ കയറി ശരണംവിളിയും സമരവും നടത്തരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഒരുക്കമാണ്. വഴിയില്‍ തടഞ്ഞിടരുതെന്ന് പോലീസിനു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ വരുന്നത് സമരം ചെയ്യാനല്ല. മകരവിളക്കു കാലത്ത് തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണമാണ് ചെയ്യുന്നത്. ശബരിമല ദര്‍ശനത്തിനുശേഷവും അയ്യപ്പഭക്തന്മാര് ഭക്തിസാന്ദ്രമായി മടങ്ങണം. ക്ഷമ ഇതില്‍ പ്രധാനമാണ്. അപ്പോള്‍ അസഭ്യം പറയുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ തെറ്റാണ്. വ്രതം നോക്കി ശബരിമലയിലെത്തി മടങ്ങുന്നവര്‍ ബസിനു മുമ്പില്‍ കയറി ഇരുന്ന് ശരണം വിളിക്കുന്നതും സമരം ചെയ്യുന്നതുമൊക്കെ തെറ്റാണ്. മറ്റുള്ളവര്‍ക്കുകൂടി തടസമുണ്ടാക്കുന്നത് ശബരിമല തീര്‍ഥാടകര്‍ക്കു ചേര്‍ന്ന രീതിയല്ല. നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അങ്ങനെ പറയുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ് ഞാന്‍. ഏറ്റവുമധികം ശബരിമലയില്‍ പോയിട്ടുള്ളവരില്‍ ഒരാള്‍കൂടിയാണ്. ചെറുപ്പത്തിലൊക്കെ ഒത്തിരി ത്യാഗം സഹിച്ചാണ്…
Read Moreശബരിമലയിൽ വീണ്ടും തിരക്കേറി; മകരവിളക്കുദിവസം വെർച്വൽ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തണമെന്ന് പോലീസ്
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും ജില്ലാ പോലീസ് കത്തു നൽകി. 14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.14ന് 40,000 ആയും, 15ന് 20,000 ആയും ബുക്കിംഗ് പരിമിതപ്പെടുത്തണമെന്നാണാവശ്യം. കൂടാതെ, പമ്പയിൽ ഇപ്പോൾ നടത്തിവരുന്ന സ്പോട്ട് ബുക്കിംഗ് പൂർണമായും നിർത്തിവച്ച് നിലയ്ക്കലിൽ ക്രമീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കൊല്ലം മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് നിയന്ത്രണാതീതമായി വർധിച്ചതിനാൽ, മകരവിളക്ക് ഉത്സവത്തോടുബന്ധിച്ച് ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ജില്ലാ പോലീസിന്റെ നീക്കം. മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്കിനൊപ്പം അനുബന്ധപാതകളിലും ഭക്തർ ജ്യോതിദർശനത്തിനായി കാത്തിരിക്കുമെന്നതിനാലാണ് സന്നിധാനത്ത് കൂടുതൽ നിയന്ത്രണം പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ നിലയിൽ 80,000 പേർക്കാണ് വെർച്വൽ ക്യൂവിലൂടെ ദർശനം ലഭിക്കുന്നത്. മകരവിളക്കു ദിവസം ദർശനത്തിനുള്ള സമയത്തിലും കുറവുണ്ടാകും.
Read Moreശബരീശ സന്നിധിയില്‍ മണ്ഡലപൂജ; ഇന്ന് നട അടയ്ക്കും
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി ശബരിമല ക്ഷേത്രത്തില്‍ 41 നാള് നീണ്ട മണ്ഡല മഹോത്സവത്തിനുശേഷം ഇന്ന് രാത്രി നട അടയ്ക്കും. രാവിലെ 11.30 ഓടെ മണ്ഡലപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാത്രി 11നു നട അടയ്ക്കും. മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന് , ദേവസ്വം കമ്മീഷണര്‍ സി.എന്‍ . രാമന്, ദേവസ്വം സ്പെഷല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, എഡിജിപി. എം.ആര്. അജിത്കുമാര്‍, എഡിഎം സൂരജ് ഷാജി, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ.എസ്. സുദര്ശന്, ദേവസ്വം ചീഫ് എന്‍ജിനിയര്‍ ആര്. അജിത്ത്കുമാര്‍ എന്നിവര്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായിരുന്നു. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14ന്…
Read Moreനാളെ മണ്ഡലപൂജ; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്
ശബരിമല: 40 നാള് നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കു സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നാളെ മണ്ഡലപൂജ. മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഡിസംബര്‍ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. ഘോഷയാത്രയ്ക്കു പമ്പയില്‍ സ്വീകരണം നല്‍കും. വിശ്രമത്തിനുശേഷം തുടരുന്ന യാത്ര വൈകുന്നേരം 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്ക അങ്കി ഘോഷയാത്രയ്ക്കു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. ശരംകുത്തിയില്‍ ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ശ്രീകോവിലിനു മുമ്പിലെത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലെത്തിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30ന് ക്ഷേത്രത്തില്‍ നടക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ 451 പവന് തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്. നാളെ…
Read Moreതിരക്കിലമര്‍ന്ന് ശബരിമല; മണ്ഡലപൂജയുടെ നാളുകളില്‍ ദര്‍ശനം തേടി എത്തിയത് ആയിരങ്ങൾ
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണ്ഡലപൂജയുടെ നാളുകളില്‍ ദര്‍ശനം തേടി എത്തിയത് ആയിരങ്ങളാണ്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന അഭൂതപൂര്‍വമായ തിരക്കില്‍ അമര്‍ന്നിരിക്കുകയാണ് തീര്ഥാടനപാതകള്. നിയന്ത്രണങ്ങളോടെയാണ് അയ്യപ്പഭക്തരെ മല കയറ്റുന്നത്. ഇന്നലെ മാത്രം ഒരുലക്ഷത്തോളം ആളുകള്‍ ശബരിമലയിലെത്തിയിരുന്നു. ഇന്നും തിരക്ക് തുടരുകയാണ്. ഇന്നും നാളെയും ദര്‍ശനസമയത്തില്‍ കുറവുള്ളതിനാല്‍ തിരക്ക് നിയന്ത്രണത്തിനായി നടപടികളെടുത്തിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് ബുക്കിലും ബുക്കിംഗ് പരിമിതപ്പെടുത്തിയിരുന്നെങ്കിലും മുന്‍ദിവസങ്ങളില്‍ ബുക്ക് ചെയ്തവരടക്കം ഒന്നിച്ചെത്തിയതോടെ തിരക്ക് വര്‍ധിക്കുകയായിരുന്നു. പമ്പയിലേക്കുള്ള വഴികളില്‍ പത്തനംതിട്ട, വടശേരിക്കര, പെരുനാട്, പൊന്‍കുന്നം, എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെയും നിയന്ത്രണം വേണ്ടിവന്നു. ഇടത്താവളങ്ങളിലൊഴികെ വാഹനങ്ങള്‍ പിടിച്ചിടുന്നതിനിടെ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ വന്നതോടെ വാഹനങ്ങള്‍ വിട്ടുതുടങ്ങി. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള മല കയറ്റത്തിലും മണിക്കൂറുകള്‍ വേണ്ടിവരികയാണ്. കുറഞ്ഞത് 15 മണിക്കൂറെങ്കിലും എടുത്തെങ്കിലും പമ്പയില്‍ നിന്നു സന്നിധാനത്തെത്തി ദര്‍ശനം സാധ്യമാകൂവെന്നതാണ് ഇന്നു രാവിലെ വരെയുള്ള സ്ഥിതി.
Read Moreഅയ്യനെ കണ്ട് കൺനിറഞ്ഞ് ജയറാം…
അയ്യനെ കണ്ട് കൺനിറഞ്ഞ് ജയറാം… ചലച്ചിത്രതാരം ജയറാം ശബരിമലയിൽ ദർശനം നടത്തിയപ്പോൾ…
Read More