പത്തനംതിട്ട: ഇന്നലെ രാത്രിയോടെ ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തർക്കുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യത്തിനു കെഎസ്ആർടിസി ബസുകളുണ്ട്. തിരക്ക് കൂടിയാൽ ഉപയോഗിക്കാൻ ബസുകൾ റിസർവ് ചെയ്ത് വച്ചിട്ടുണ്ട്. റൊട്ടേഷൻ സമ്പ്രദായത്തിന്റെ ഭാഗമായാണ് പോലീസുകാരെ മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പതിനെട്ടാംപടി വീതികൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല. അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് വരികയാണ്. മുതലെടുപ്പ് ലക്ഷ്യമിട്ട് വിവാദങ്ങൾ ഉയരുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്തിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
Read MoreTag: sabarimala 2023
തിരക്കിലമര്‍ന്ന് ശ്വാസം മുട്ടി ശബരിമലയും കാനനപാതകളും; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താറുമാറായി
ശബരിമല: ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വീണ്ടും പാളി. സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട തിരക്ക് ഇന്നലെ മുതല്‍ തീര്‍ഥാടന വഴികളിലേക്കും നീണ്ടു. സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തിനായി കാനനപാതകളിലടക്കം വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ തീര്‍ഥാടകര്‍ ഏറെ ദുരിതത്തിലായി. പമ്പയിലേക്കുള്ള പാതകളില്‍ മുന്നറിയിപ്പില്ലാതെ ഇന്നലെ രാത്രിയും വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകളടക്കം ഇതുകാരണം മണിക്കൂറുകളോളം വഴിയില്‍ കിടന്നു. കാനനപാതകളില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ തീര്‍ഥാടകര്‍ കാത്തുകിടക്കേണ്ടിവന്നത് മണിക്കൂറുകള്‍. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും പ്രതിഷേധം രൂക്ഷമായി. നിലയ്ക്കല്‍ ഇടത്താവളത്തിലും തീര്‍ഥാടകരുടെ തിരക്കാണ്. തിരക്കു കാരണം കെഎസ്ആര്‍ടിസി സര്‍വീസുകളും അലങ്കോലപ്പെട്ടു. ദീര്‍ഘദൂര ബസുകളടക്കം വഴിയില്‍ കുടുങ്ങിയതോടെ പമ്പ സ്പെഷല്‍ സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനു തടസം നേരിട്ടിരിക്കുകയാണ്. ഗതാഗതക്കുരുക്കിലും നിയന്ത്രണങ്ങളിലും പെട്ട് പമ്പ സ്പെഷല്‍ സര്‍വീസിന്റെ ഇരുനൂറോളം ബസുകള്‍ വഴിയില്‍ കുടുങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് പോലും ഇന്നലെ താറുമാറായി. ദര്‍ശനം…
Read Moreനിലയ്ക്കലിലെ നിലയ്ക്കാത്ത തിരക്കിൽ കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പൻ; അച്ഛനെ കണ്ടെത്തി തരണം; പോലീസിനോട് കെെകൂപ്പി അലറി കരഞ്ഞു
പത്തനംതിട്ട: ശബരിമലയിലെ തിരക്കിൽ വലഞ്ഞ് ഭക്തർ. നിലക്കലിലെ നിലക്കാത്ത തിരക്ക് മൂലം പലരും മല ചവിട്ടാതെ മടങ്ങി. കുട്ടികളെയും കൊണ്ട് മല ചവിട്ടുന്നവർ അതീവ ജാഗ്രത പാലിക്കണം. കുട്ടികൾ കൂട്ടം തെറ്റി പോകാൻ സാധ്യത ഏറെയാണ്. ഇപ്പോളിതാ ശബരിമലയിൽ നിന്നും കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പൻ എല്ലാവരെയും നൊന്പരപ്പെടുത്തുന്നു. നിലയ്ക്കലിലെ തിരക്കില്‍ കൂട്ടം തെറ്റിയ കുഞ്ഞ് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. അച്ഛനെ കാണുന്നില്ലെന്നും കൂട്ടം തെറ്റിപ്പോയെന്നും പോലീസിനോട് കരഞ്ഞു കൊണ്ട് കൈകൂപ്പി പറയുന്ന കുഞ്ഞയ്യപ്പന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ഒടുവിൽ അച്ഛനെ കണ്ടപ്പോൾ നന്ദിയോടെ കൈവീശി കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
Read Moreതിരക്ക് കഠിനമെന്റയ്യപ്പാ… ശബരിമലയിലെ തിരക്ക്; തിരുവഞ്ചൂരും സംഘവും പമ്പയിലേക്ക്
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും. എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക. ദേവസ്വം ബോര്‍ഡുമായും പോലീസുമായും സംഘം ചര്‍ച്ച നടത്തും. ശബരിമലയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് യുഡിഎഫ് സംഘം പമ്പയില്‍ എത്തുന്നത്. അതേ സമയം, ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും തീര്‍ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അവലോകന യോഗം ഓണ്‍ലൈന്‍ ആയി നടക്കും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ഥാടകര്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്നപരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ്…
Read Moreട്രെയിനുകള്‍ റദ്ദായി; കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും
പത്തനംതിട്ട: തമിഴ്നാട്ടിലെ മോശം കാലാവസ്ഥ കാരണം ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരായ അയ്യപ്പഭക്തരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. ചെന്നൈയിലേക്കുള്പ്പെടെ സര്‍വീസുകള്‍ പമ്പയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമായി ഓപ്പറേറ്റ് ചെയ്യാനാണ് ആലോചന. ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങിയെത്തി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കോട്ടയം വഴി കുമളിയിലേക്കും പാലക്കാട്ടേക്കും ഇന്നലെ അഞ്ച് അധിക സര്‍വീസുകള്‍ നടത്തി. ചെന്നൈയിലേക്കും ഇന്നലെ ഒരു ബസ് അയച്ചു. കേരള, ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ശബരി ഉള്‍പ്പെടെ പ്രതിദിന ട്രെയിനുകളും ശബരിമല സ്പെഷലുകളും അടക്കം 14 ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയത്. ഇവയില്‍ ടിക്കറ്റെടുത്ത യാത്രക്കാരാണ് ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലായി കുടുങ്ങിയത്.
Read Moreഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിനു തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു. തമിഴ്നാട് സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് പുലർച്ചെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. അതിന് മുന്‍പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസിൽ ഉണ്ടായിരുന്നു. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. സ്വന്തം ലേഖകൻ
Read Moreശബരിമല തീര്‍ഥാടനം: പോലീസ് ഹെൽപ് ലൈന്‍ നമ്പര്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്ലൈന് നമ്പറായ 14432 ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിച്ചുതുടങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഹെൽപ്ലൈന് സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കര്‍ പതിച്ചത്. ഇന്നലെ രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ബസില്‍ സ്റ്റിക്കര്‍ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും വിവിധ ഭാഷകളില്‍ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കണ്ട്രോള് റൂമിലാണ് ഹെൽപ്ലൈന് നമ്പര്‍ സജമാക്കിയിരിക്കുന്നത്. വിവിധ പാതകളില്‍ ഭക്തര്‍ക്കു കാണാവുന്ന തരത്തില്‍ നമ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ നേരത്തേ സ്ഥാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കും മറ്റു ഭാഷകള്‍ അറിയാത്തവര്‍ക്കും വിവിധ വിവരങ്ങള്‍ അറിയുന്നതിനും പരിഹാരങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്ലൈൻ നമ്പര്‍. വെര്‍ച്വല്‍…
Read Moreഅഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ശബരിമല സ്പെഷൽ ട്രെയിൻ; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന
കൊല്ലം: അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ശബരിമല സ്പെഷൽ സർവീസുമായി ദക്ഷിണ റെയിൽവേ. നാഗർകോവിൽ-കോട്ടയം-പനവേൽ റൂട്ടിലാണു സർവീസ്. നാളെ മുതൽ 2024 ജനുവരി 17 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് വണ്ടികൾ ഓടുക. ആകെ 16 സർവീസുകളുണ്ടാകും. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം നൽകേണ്ടി വരും. നിലവിൽ 165 രൂപ ടിക്കറ്റ് ചാർജിന് 385 രൂപ നൽകേണ്ടി വരും. തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. നാളെ രാവിലെ 11.40ന് നാഗർകോവിൽനിന്ന് പുറപ്പെടുന്ന 06075 ട്രെയിൻ ബുധൻ രാത്രി 10.20 ന് പനവേൽ എത്തും. അന്ന് രാത്രി 11.50 ന് പനവേലിൽനിന്ന് തിരിക്കുന്ന 06076 ട്രെയിൻ വെള്ളിയാഴ്ച രാവിലെ പത്തിന് നാഗർകോവിലിൽ എത്തും.തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി,…
Read Moreവേലായി സ്വാമിയുടെ പ്യാർ; അയ്യപ്പനു കാണിക്കയായി ജമ്നാപ്യാരി
പത്തനംതിട്ട: മണ്ഡല കാലത്തിൽ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമാകുമ്പോൾ അയ്യനെ കാണാൻ ഭക്ത ജനങ്ങളുടെ തിരക്കാണ്. അയ്യനു നേദിക്കാൻ വഴിപാടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്നാണ് അയ്യപ്പ ഭക്തർമാർ എത്തുന്നത്. വ്യത്യസ്തമായ കാണിക്ക അർപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശി വേലായി സ്വാമിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അയ്യപ്പന് കാണിക്കയായി ജമ്നാപ്യാരി വർഗ്ഗത്തിൽപ്പെട്ട ആടിനെയാണ് അദ്ദേഹം നൽകിയത്. പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടി വേലായി സ്വാമി അയ്യപ്പ ദർശനത്തിനായി പോയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആടിനെ നോക്കിയത്. ഗോ ശാലയിൽ നിന്ന് ചുമതലക്കാരെത്തി വേലായി സ്വാമി അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ കൂട്ടികൊണ്ട് പോയി. എല്ലാവരോടും നന്നായി ഇണങ്ങുന്ന പ്രകൃതക്കാരി ജമ്നാപ്യാരിയാണ് സോഷ്യൽ മീഡിയയിൽ താരം.
Read Moreഡിസംബർ ഒന്ന് മുതൽ വീണ്ടും 22 ശബരിമല സ്പെഷലുകൾ
കൊല്ലം: ഡിസംബർ ഒന്നു മുതൽ 22 ശബരിമല സ്പെഷൽ ട്രെയിനുകൾ കൂടി ഓടിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേയുടെ തീരുമാനം. വിജയവാഡ – കോട്ടയം, സെക്കന്ദരാബാദ് – കൊല്ലം റൂട്ടുകളിലാണ് ഈ സർവീസുകൾ. വിജയവാഡ – കോട്ടയം റൂട്ടിൽ ഇരുദിശകളിലുമായി മൂന്ന് ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ 16 സർവീസുകൾ നടത്തും. സെക്കന്ദരാബാദ് – കൊല്ലം – സെക്കന്ദരാബാദ് റൂട്ടിൽ ആറ് സർവീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഉത്സവകാല സ്പെഷൽ ആയതിനാൽ ഉയർന്ന ടിക്കറ്റ് നിരക്ക് ആയിരിക്കും ഈടാക്കുക. റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ക്ലാസുകളിലുമുള്ള കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More