പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യനെ കണ്ട് തൊഴുതു മടങ്ങാൻ ഭക്തരുടെ തിരക്കാണ്. ദിവസവും ലക്ഷക്കണത്തിന് ആളുകളാണ് ശബരിമലയിൽ എത്തുന്നത്. ശബരിമലയിൽ ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിനിയാണ് കുട്ടി. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കുട്ടിക്ക് ഉടൻ തന്നെ ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല. മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) ചൊവ്വാഴ്ച പാമ്പുകടിയേറ്റിരുന്നു. പിന്നെയും പാമ്പിനെ ഇതേ സ്ഥലത്ത് കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.
Read MoreTag: sabarimala 2023
ശബരിമല സ്പെഷൽ: സൗത്ത് സെൻട്രൽ റെയിൽവേ അനുവദിച്ചത് 66 ട്രെയിനുകൾ
കൊല്ലം: ശബരിമല തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് സൗത്ത് സെൻട്രൽ റെയിൽവേ ഇതുവരെ കേരളത്തിലേയ്ക്ക് അനുവദിച്ചത് 66 ട്രെയിനുകൾ. ആദ്യം അനുവദിച്ചതിന് പുറമേ 40 സ്പെഷൽ സർവീസുകൾ കൂടി ആരംഭിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ ഇന്നലെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അനുവദിച്ചത് 22 ട്രെയിനുകൾ ആയിരുന്നു. ശ്രീകാകുളം റോഡ് -കൊല്ലം, വിശാഖപട്ടണം – കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സർവീസുകളെന്ന് സൗത്ത് സെൻട്രൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ രാകേഷ് അറിയിച്ചു. ശ്രീകാകുളം റോഡ് – കൊല്ലം സർവീസ് 25-നും വിശാഖപട്ടണം – കൊല്ലം സർവീസ് 29 -നും ആരംഭിക്കും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഫസ്റ്റ് ഏസി, സെക്കൻഡ് ഏസി, തേർഡ് ഏസി, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ജനറൽ എന്നീ കോച്ചുകൾ…
Read Moreഅയ്യപ്പനെ കാണാൻ കൃഷ്ണനെത്തി;ശബരിമലയിൽ താരമായി കന്നി അയ്യപ്പൻ
മണ്ഡലകാലത്തിനു പൊന്നമ്പലമേടൊരുങ്ങി. അയ്യപ്പനെ കാണാൻ ലോകമെമ്പാടുമുള്ള ഭക്തരുടെ ഒഴുക്കാണ് ശബരിമലയിൽ. പൊന്നു പമ്പയിൽ കുളിച്ചു കയറി അയ്യപ്പ ദർശനം നടത്താൻ കന്നി അയ്യപ്പന്മാരും ഭക്തിയോടെ തൊഴുതു മല കയറാൻ വരുന്നു. ഇപ്പോഴിതാ അച്ഛൻ ഭീമാ ശേഖറിനും നാല് വയസുകാരി ചേച്ചി കൃഷ്ണവേണിക്കും ഒപ്പം മല കയറാൻ വന്ന കന്നി അയ്യപ്പനാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ഭീമാ ശേഖറിനും ഭാര്യ മഹേശ്വരിക്കും ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന് നേർച്ച നേർന്നു. അതിന്റെ ഫലമായാണ് മൂന്നാമത് ആൺകുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ തങ്ങൾ നേർന്ന നേർച്ച നിറവേറ്റാൻ പതിനൊന്നു മാസമായ കുഞ്ഞിനെ ഇത്തവണ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിച്ചിരിക്കുകയാണ് ഭീമാ ശേഖർ. കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ബംഗളൂരുവിൽ നിന്ന് കാറിലാണ് ഭീമാ ശേഖർ ശബരിമലയിലെത്തിയത്. മൂത്ത മകൾ…
Read Moreഅയ്യപ്പന്മാര് സഞ്ചരിച്ച ബസിനുനേരെ കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ തീവ്രശ്രമം
റാന്നി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരേ ഇന്നലെ രാത്രി ഇടമുറി പൊന്നമ്പാറയില്‍ കല്ലേറ്. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബസിന്റെ മുൻ ഗ്ലാസ് തകര്‍ന്നു. ഇരുചക്ര വാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കറുത്ത ബൈക്കില്‍ ഇരുന്ന് കല്ലെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ അയ്യപ്പന്മാരും സമീപവാസികളും പറയുന്നത്. കല്ലെറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് രാത്രിയില്‍ തന്നെ ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ ബസിനുനേരേ കല്ലെറിഞ്ഞവരെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു. രാത്രിയുടെ മറവില്‍ നടക്കുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായംകൂടി ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. സ്പെഷൽ ജീവനക്കാർക്കു താമസിക്കാൻ എസി കോച്ച് ഒരുക്കി റെയിൽവേ…
Read Moreചെന്നൈ- കോട്ടയം ശബരിമല സ്പെഷൽ ട്രെയിൻ അനുവദിച്ചു
കൊല്ലം: ശബരിമല തീർഥാടന വേളയിലെ തിരക്ക് പ്രമാണിച്ച് ചെന്നൈയിൽ നിന്ന് കോട്ടയത്തേയ്ക്കും തിരികെയും സ്പെഷൽ ട്രെയിൻ അനുവദിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിലായിരിക്കും ഇവ സർവീസ് നടത്തുക. ചെെന്നെയിൽ നിന്ന് നവംബർ 26, ഡിസംബർ മൂന്ന്, 10, 17, 24, 31 തീയതികളിൽ ( എല്ലാം ഞായർ ) രാത്രി 11.30 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം ഉച്ചയ്ക്ക് 1.10 ന് കോട്ടയത്ത് എത്തും. തിരികെ കോട്ടയത്തുനിന്ന് നവംബർ 27, ഡിസംബർ നാല്, 11, 18, 25, ജനുവരി ഒന്ന് എന്നീ തീയതികളിൽ ( എല്ലാം തിങ്കൾ ) രാത്രി ഏഴിന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നൈയിൽ എത്തും. രണ്ട് ഏസി ടൂ ടയർ, ആറ് ഏസി ത്രീടയർ, നാല് ഏസി ത്രീ ടയർ എക്കണോമി, ആറ് സ്ലീപ്പർ, രണ്ട് ജനറൽ…
Read Moreവിപുലമായ ക്രമീകരണങ്ങളോടെ ശബരിമലയില്‍ ഫയര്‍ഫോഴ്സ് സംഘം
ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ പമ്പ, സന്നിധാനം കണ്ട്രോള് റൂമുകള്‍ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശബരിമല സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ച പ്രധാന സ്റ്റേഷനുകളിലും താത്കാലിക സ്റ്റേഷനുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി, സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പമ്പ, സന്നിധാനം കൂടാതെ നിലയ്ക്കല്‍, പള്ളിയറക്കാവ്, പ്ലാപ്പള്ളി, എരുമേലി, കാളകെട്ടി, പന്തളം, മിനിപമ്പ എന്നിവിടങ്ങളിലും താല്കാലിക ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചു. വിവിധ നിലയങ്ങളിലായി 300ഓളം ജീവനക്കാരെയാണ്, 45 അഗ്നിശമന വാഹനങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. ഇവ കൂടാതെ ജലസുരക്ഷയുടെ ഭാഗമായി പ്രധാന സ്റ്റേഷനുകളിലും വിവിധ കടവുകളിലും പ്രത്യേകം പരിശീലനം ലഭിച്ച സ്കൂബ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ നിന്നു പ്രത്യേകം പരിശീലനം ലഭിച്ച സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ സേവനം പമ്പയിലും…
Read Moreവൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്
ശബരിമല: മണ്ഡലവ്രതാരംഭ ദിനമായ വൃശ്ചികപ്പുലരിയില്‍ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം തേടി അയ്യപ്പഭക്തരുടെ നീണ്ടനിര. ഇന്നു പുലര്‍ച്ച നട തുറക്കുമ്പോള്‍ ദര്‍ശനം തേടി എത്തിയവരുടെ നീണ്ടനിര നടപ്പന്തലിനപ്പുറം വരെയുണ്ടായി. പുതിയ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയാണ് പുലര്‍ച്ചെ നട തുറന്നത്. നിര്മാല്യദര്ശനത്തിനെത്തിയവര്ക്ക് മേല്‍ശാന്തി പ്രസാദം നല്കി. പിന്നാലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച പൂജകള്‍ ആരംഭിച്ചു. ആദ്യദിവസം തന്നെ നെയ്യഭിഷേകത്തിനും മറ്റും നിരവധി അയ്യപ്പഭക്തരാണ് കാത്തുനിന്നത്. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി പി.ജി. മുരളിനമ്പൂതിരി നട തുറന്നു. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് നിലയ്ക്കാത്ത തീര്‍ഥാടക പ്രവാഹമാണ്. ഇനിയുള്ള 40 ദിവസങ്ങളും ഇരുമുടിക്കെട്ടുമേന്തിയുള്ള അയ്യപ്പഭക്തരുടെ ശരണംവിളികളില്‍ കാനനപാതകള്‍ സജീവമായിരിക്കും. നിലയ്ക്കലും പമ്പയിലുമെല്ലാം സന്നിധാനത്തേക്കു പോകുന്നതിനുള്ള അയ്യപ്പഭക്തരുടെ തിരക്കുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുന്നത്. നിര്‍മാല്യദര്‍ശനത്തിനുശേഷം 3.30ന് ആരംഭിക്കുന്ന അഭിഷേകം 11 വരെ നീണ്ടുനില്‍ക്കും. ഉഷപൂജയും മറ്റു ചടങ്ങുകളും ഇതിനിടെ നടക്കും.…
Read Moreശബരിമല തീര്‍ഥാടനകാലം; അയ്യപ്പഭക്തർ എത്തിത്തുടങ്ങി
ശബരിമല: 41 നാള് നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് വൈകുന്നേരം ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം തുറക്കും. ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തര്‍ നിലയ്ക്കലും പമ്പയിലും എത്തിത്തുടങ്ങി. ഉച്ചകഴിയുന്നതോടെ അയ്യപ്പഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങും. ഇനിയുള്ള രണ്ടുമാസം ശബരിമല തീര്‍ഥാടനകാലം. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നട തുറക്കും. നിലവിലെ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരിയുടെ ബന്ധുവിന്റെ മരണകാരണം പുല ആയതിനാലാണ് തന്ത്രി നട തുറക്കേണ്ടി വരുന്നത്. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ക്കും തന്ത്രി കാര്മികാനകും. മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍. മഹേഷ് നന്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര് പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അവരോധിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരുന്ന ജയരാമന് നന്പൂതിരിയും ഹരിഹരന്…
Read Moreഒടുവിൽ റെയിൽവേയ്ക്ക് മനംമാറ്റം; കേരളത്തിന് രണ്ട് ശബരിമല സ്പെഷലുകൾ അനുവദിച്ചു
എസ്.ആർ. സുധീർ കുമാർ കൊല്ലം: ഒടുവിൽ റെയിൽവേ അധികൃതർക്ക് മനം മാറ്റം. കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ശബരിമല സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഇന്നലെ അടിയന്തിര ഉത്തരവ് ഇറക്കി. വണ്ടികൾ അനുവദിച്ചുള്ള സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്തരാബാദ് ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ചിന്റെ അറിയിച്ച് ഇന്നലെ തന്നെ ബന്ധപ്പെട്ട ഡിവിഷണൽ മാനേജർമാർക്കും സാങ്കേതിക വിഭാഗം മേധാവികൾക്കും കൈമാറുകയും ചെയ്തു. സെക്കന്തരബാദിൽ നിന്നു കൊല്ലത്തേക്കും നരാസ്പുരിൽ നിന്ന് കോട്ടയത്തേക്കുമാണ് ശബരിമല സ്പെഷൽ സർവീസ് അനുവദിച്ചിട്ടുള്ളത്. ട്രെയിൻസ് ഓൺ ഡിമാൻഡ് എന്ന ഗണത്തിൽ പെടുത്തിയാണ് ഇവ ഓടിക്കുന്നത്. യാത്രക്കാർ കൂടുതൽ ഉണ്ടങ്കിൽ അതിന് അനുസരിച്ച് അധികം വണ്ടികൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.സെക്കന്തരാബാദ് – കൊല്ലം റൂട്ടിലെ ആദ്യ സർവീസ് 19 – ന് തുടങ്ങും. കൊല്ലത്ത് നിന്ന് തിരികെ സെക്കന്തരാബാദിലേക്ക് 21-നും സർവീസ് നടത്തും. ജനറൽ, സ്ലീപ്പർ, സെക്കൻഡ് ഏസി, തേർഡ്…
Read Moreശബരിമലയില്‍ മണ്ഡലകാലം; ഇന്ന് നട തുറക്കും; വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേള്‍ശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ നാളെ രാത്രി സന്നിധാനത്തു നടക്കും. ശബരിമല ക്ഷേത്രം മേല്‍ശാന്തിയായി മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി പി.ജി. മുരളി നമ്പൂതിരിയുമാണ് ചുമതലയേല്‍ക്കുന്നത്. നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഒരുവര്‍ഷത്തെ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി മലയിറങ്ങും. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജകള്‍ നടത്തിവരികയായിരുന്നു. മണ്ഡല വ്രതാരംഭമായ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുക. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ടു നട…
Read More