ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം സൗ​ക​ര്യ​പ്ര​ദ​മാ​ക്കാ​ന്‍ അ​യ്യ​ന്‍ ആ​പ്പു​മാ​യി വ​നം വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു സ​ഹാ​യ​മാ​കു​ന്ന ത​ര​ത്തി​ല്‍ അ​യ്യ​ന്‍ മൊ​ബൈ​ല്‍ ആ​പ്പ് മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം വെ​സ്റ്റ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​പ്പ് നി​ര്‍​മി​ച്ച​ത്. പ​മ്പ, സ​ന്നി​ധാ​നം, സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ്, പ​മ്പ-​നീ​ലി​മ​ല -സ​ന്നി​ധാ​നം എ​രു​മേ​ലി- അ​ഴു​ത​ക്ക​ട​വ്- പ​മ്പ, സ​ത്രം – ഉ​പ്പു​പാ​റ -സ​ന്നി​ധാ​നം എ​ന്നീ പാ​ത​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ ഈ ​ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​ക​ളി​ലെ സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി യൂ​ണി​റ്റ്, താ​മ​സ​സൗ​ക​ര്യം, എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് ടീം, ​പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള്‍, ഓ​രോ താ​വ​ള​ത്തി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​യ്ക്കു​ള്ള ദൂ​രം, ഫ​യ​ര്‍​ഫോ​ഴ്‌​സ്, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, ഇ​ക്കോ ഷോ​പ്പ്, സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, ഒ​രു സ്ഥ​ല​ത്തു​നി​ന്ന് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​യ്യ​പ്പ​ന്മാ​ര്‍ പാ​ലി​ക്കേ​ണ്ട ആ​ചാ​ര​മ​ര്യാ​ദ​ക​ളും പൊ​തു​നി​ര്‍​ദേ​ശ​ങ്ങ​ളും ആ​പ്പി​ലൂ​ടെ അ​റി​യാം. പെ​രി​യാ​ര്‍…

Read More