കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പോലീസ്. നിയമസാധുത പരിശോധിച്ചശേഷം മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുകയെന്നും അധികൃതർ പറഞ്ഞു. ശബരിമലയിൽ ദർശനത്തിനു പോയ പന്തളം മുളന്പുഴ ശരത് ഭവനിൽ ശിവദാസനെ പത്തനംതിട്ട ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കുറിച്ച വിവാദ പോസ്റ്റിനെതിരെയാണു പരാതി ലഭിച്ചത്. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ പ്രമോദ് ആണ് വർഗീയത സൃഷ്ടിക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നാരോപിച്ച് പരാതി നൽകിയത്. പരാതി തപാലിൽ അയക്കുകയായിരുന്നു.
Read MoreTag: sabarimala bjp
ശബരിമല വിഷയത്തിൽ ബിജെപിയുടെ അജണ്ടയിൽ എതിരാളികൾ ഓരോന്നായി വീണു; സ്ത്രീകൾ മലകയറിയപ്പോൾ നട അടയ്ക്കാനുള്ള നീക്കം തന്ത്രി കണ്ഠരര് രാജീവര് ബിജെപിയുമായി ആലോചിച്ചു; കോഴിക്കോട്ട് നടന്ന യുവമോർച്ചയോഗത്തിലെ ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ ഇങ്ങനെയൊക്കെ…
കോഴിക്കോട്: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നടത്തിയ വെളിപ്പെടുത്തലുകൾ പുറത്ത്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചു എന്ന് തെളിയിക്കുന്ന പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഞായറാഴ്ച കോഴിക്കോട്ട് യുവമോർച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലെ ശബ്ദശകലമാണ് പുറത്ത് വന്നത്. ശബരിമല വിഷയം ബിജെപിക്ക് സുവർണാവസരമാണെന്നും പാർട്ടി മുന്നോട്ട് വച്ച അജണ്ടയിൽ ഓരോരുത്തർ വീണുവെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പം, രഹ്ന ഫാത്തിമയെയും മറ്റൊരു സ്ത്രീയേയും പോലീസ് സംരക്ഷണത്തിൽ മലകയറ്റിയപ്പോൾ നട അടയ്ക്കാനുള്ള നീക്കം തന്ത്രി കണ്ഠരര് രാജീവര് ബിജെപിയുമായി ആലോചിച്ചിരുന്നുവെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തി. നടയടച്ചിട്ടാൽ കോടതി അലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒറ്റക്കാകില്ലെന്നും പതിനായിരങ്ങൾ കൂടെയുണ്ടാകുമെന്നും താൻ ഉറപ്പ് നൽകി.ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി ആചാര ലംഘനമുണ്ടായാൽ നടയടക്കുമെന്ന് ഉറച്ച നിലപാടെടുത്തത്- ശ്രീധരൻ പിള്ള വ്യക്തമാക്കി ഒപ്പം, ഇതിനെ നടപ്പന്തലിനു…
Read More