പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കു സഹായമാകുന്ന തരത്തില്‍ അയ്യന് മൊബൈല്‍ ആപ്പ് മന്ത്രി എ. കെ. ശശീന്ദ്രന് പ്രകാശനം ചെയ്തു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന് റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്ന് അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്മാര് പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിലൂടെ അറിയാം. പെരിയാര്‍…
Read MoreTag: sabarimala pilgrims
മകരവിളക്കിന് പമ്പയിലേക്ക് 590 ബസ് സർവീസ്; കെഎസ്ആർടിസിയുടെ ലക്ഷ്യം തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ടൊഴിവാക്കൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മകരവിളക്ക് തീർഥാടന ദിവസങ്ങളിൽ കെഎസ്ആർടിസി യുടെ 590 ബസുകൾ സർവീസ് നടത്തും. ജനുവരി 14 നും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും മകരവിളക്ക് കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങളിലുമായിരിക്കും ഈ സർവീസുകൾ . നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് 590 ബസുകൾ കൂടി സർവീസിന് സജ്ജമാക്കുന്നത്. 5ന് മുമ്പ് ബസുകൾ തയാറാക്കി ബോണറ്റ് നമ്പർ മെക്കാനിക്കൽ എഞ്ചിനീയർക്ക് നല്‍കണമെന്ന് ഡി സി പി മേധാവികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ 200 ബസുകളാണ് സർവീസ് നടത്താൻ പമ്പയിലുള്ളത്. പമ്പയിലെത്തുന്ന ബസുകൾ കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ സ്ഥലങ്ങളിലേക്കായിരിക്കു സർവീസ് നടത്തുന്നത്. തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ മണ്ഡലവിളക്ക് ഉത്സവ കാലം കെ എസ് ആർ ടി സി യ്ക്ക് നല്ല കാലമായിരുന്നു. ഒരു കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയ ദിവസവുമുണ്ടായിരുന്നു. മകരവിളക്ക് കാലത്തേയ്ക്ക് ഓരോ ഡി സി…
Read Moreഭക്തിയിൽ ആറാടി പേട്ട തുള്ളുന്ന അയ്യപ്പഭക്തർക്ക് കുളിർമയായി ഷവർബാത്ത്: ഉന്മേഷത്തോടെ മലചവിട്ടി അയ്യനെ കാണാം
എരുമേലി: മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അയ്യപ്പഭക്തർ കുളിച്ചിരുന്ന സ്ഥാനത്ത് മനസും ശരീരവും കുളിർത്ത് ഉന്മേഷം പകരുന്ന പുണ്യസ്നാനം ഒരുക്കിയതിന് നന്ദി പറയേണ്ടത് മുൻ ചീഫ് സെക്രട്ടറിയുടെ കവിഹൃദയത്തോട്. ഒപ്പം മുൻ ജില്ലാ കളക്ടർ പി. വേണുഗോപാൽ, മുൻ സ്പെഷൽ ജഡ്ജ് ബാബു എന്നിവരുടെ കൈകളുമുണ്ട്.എരുമേലിയിൽ പേട്ടതുള്ളി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിക്കഴിയുമ്പോൾ സ്നാനം നടത്തേണ്ടത് ആചാരമാണ്. എന്നാൽ അതിനായി മലിനജലത്തിലിറങ്ങേണ്ട സ്ഥിതിയായിരുന്നു വർഷങ്ങൾക്ക് മുമ്പുവരെ. അത് മാറ്റി ഷവർ ബാത്ത് സംവിധാനം കൊണ്ടുവന്നത് ഘനശ്യാമമോഹനകൃഷ്ണാ.. എന്നത് ഉൾപ്പെടെ ശുദ്ധസംഗീതം തുളുമ്പുന്ന ഒട്ടേറെ ഹൃദയഹാരിയായ ചലച്ചിത്രഗാനങ്ങൾ രചിച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആയിരുന്നു. ഒരു കിലോമീറ്ററോളം ദൂരമാണ് പേട്ടതുള്ളേണ്ടത്. അതും ചെരുപ്പില്ലാതെ പകൽ ചുട്ടുപൊള്ളുന്ന ചൂടിൽ ടാർ റോഡിൽ. രാത്രിയിലും പുലർച്ചെയുമാണെങ്കിൽ തുളച്ചു കയറുന്ന തണുപ്പും മഞ്ഞും സഹിക്കണം. പേട്ടതുള്ളൽ കഴിഞ്ഞാണ് ആചാരപരമായ പുണ്യസ്നാനം. ഇതിനുശേഷം…
Read Moreകാനനവാസൻ അയ്യനെ കാണാൻ ആദ്യആഴ്ച മലചവിട്ടിയത് നാലു ലക്ഷത്തോളം തീര്‍ഥാടകര്‍; വൈദ്യ സഹായത്തിന് കൺട്രോൾ റും തുറന്നു
പത്തനംതിട്ട: മണ്ഡലമഹോത്സവത്തിനായി നടതുറന്ന് ആദ്യ ആഴ്ചയില്‍ നാലു ലക്ഷത്തോളം അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി 60,000 ഓളം പേരാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേര് ബുക്ക് ചെയ്തതില്‍ 68,000 ലധികം പേര് സന്നിധാനത്തെത്തി. ചെവ്വാഴ്ച 54,000 പേരായിരുന്നു ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഇന്നും അരലക്ഷത്തോളം ബുക്കിംഗുണ്ട്. തിരക്ക് വര്‍ധിച്ചതോടെ ഇന്നലെ മുതല്‍ ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ അധികസമയം കൂടി ദര്‍ശനത്തിന് അനുവദിച്ചിട്ടുണ്ട്. മൂന്നിനു നട തുറക്കും. പ്ലാസ്റ്റിക് ഒഴിവാക്കണം: മന്ത്രി രാധാകൃഷ്ണൻശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അഭ്യര്‍ത്ഥിച്ചു. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മറ്റു കുപ്പികള്‍ ഉപയോഗിക്കാനുംപ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയോ, പേപ്പര്‍ ബാഗോ ഉപയോഗിക്കാനും പമ്പ നദിയില്‍ തുണികളും പ്ലാസ്റ്റിക്…
Read Moreകെഎസ്ആര്‍ടിസി നഷ്ടത്തിലായതിന് അയ്യപ്പന്മാര് എന്തു പിഴച്ചു ! നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഒറ്റയടിയ്ക്കു കൂട്ടിയത് ഒമ്പത് രൂപ; നിലയ്ക്കല്‍-പമ്പ പാത കെഎസ്ആര്‍ടിസിയ്ക്കു മാത്രം അവകാശപ്പെട്ടതെന്ന് തച്ചങ്കരി
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശബരിമല തീര്‍ത്ഥാടകരുടെ പോക്കറ്റടിയ്ക്കുന്നു.നിലയ്ക്കല്‍-പമ്പ ബസ് നിരക്ക് വര്‍ധിപ്പിച്ചതു മലയോരമേഖലകളിലെ നിരക്കുവര്‍ധനയുടെ ഭാഗമാണെന്നു പറയുമ്പോഴും മറ്റിടങ്ങളില്‍ ഇതു നടപ്പാക്കിയിട്ടില്ല. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതാണെന്നാണ് സിഎംഡി ടോമിന് തച്ചങ്കരി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇന്ധനവില വര്‍ധനയാണ് നിരക്കു വര്‍ധനവിനു കാരണമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറയുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് അയ്യപ്പഭക്തരെ പിഴിഞ്ഞാകരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പറഞ്ഞു. ഒറ്റയടിക്ക് ഒന്പതുരൂപ വര്‍ധിപ്പിച്ച നടപടിക്കെതിരേ ഹൈന്ദവസംഘടനകളും രംഗത്തുവന്നതോടെ തീരുമാനം വിവാദമായി. നിരക്കു കുറച്ചില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എന്നാല്‍, നിലയ്ക്കല്‍-പമ്പ ദേശസാല്‍കൃതപാതയാണെന്നും അവിടെ കെഎസ്ആര്‍ടിസിക്കു മാത്രമേ സര്‍വീസ് നടത്താനാകൂവെന്നുമാണു തച്ചങ്കരിയുടെ മറുപടി. പ്രളയത്തില്‍ പമ്പാതീരവും പാര്‍ക്കിങ് മേഖലകളും ഒലിച്ചുപോയതിനാലാണു വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയാനും തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തിക്കാനും തീരുമാനിച്ചത്.…
Read Moreഐഎസ് ഭീകരരുടെ അടുത്ത ലക്ഷ്യം ശബരിമല തീര്‍ഥാടകര്‍ ? കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; റിപ്പോര്‍ട്ടില്‍ പറയുന്നത്
തിരുവനന്തപുരം: ഐഎസ് ഭീകരര്‍ ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിടുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്ട്ടിനെത്തുടര്ന്ന്ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പോലീസ് സുരക്ഷ ശക്തമാക്കി. സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടമായെത്തുന്ന മുസ്ലിംങ്ങളല്ലാത്ത യാത്രക്കാര്‍ക്ക് കുടിക്കാനായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നല്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഐഎസ് പദ്ധതിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റി റെയില്‍വേ പോലീസ് സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കു വിവരം നല്കി. ശബരിമല തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്കു നല്കുന്ന കുടിവെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും സുരക്ഷിതമെന്ന് ഉറപ്പാക്കണമെന്നു കത്തില്‍ നിര്‍ദേശിക്കുന്നു.നവംബര്‍ 14, 23 തീയതികളിലാണ് റെയില്‍വേ പോലീസിന് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല ഭക്തര്‍ ട്രെയിനുകളില്‍ കൂട്ടമായെത്തുന്നതിനാല്‍ അപായപ്പെടുത്താനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.അതേസമയം, ജാഗ്രതാ സന്ദേശത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബഹ്റ അറിയിച്ചു. ഐഎസിന്റേത് എന്ന പേരില്‍…
Read More