ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രം മേൽശാന്തിയായി എ.കെ. സുധീർ നന്പൂതിരി (40) മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരി (43) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ശബരിമല ക്ഷേത്രം സോപാനത്ത് ഇന്നു രാവിലെ മാധവ് കെ. വർമ (പന്തളം) യാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. ഒന്‍പത് പേരുകളാണ് ശബരിമലയിൽ നറുക്കിടാനുണ്ടായിരുന്നത്. പട്ടികയിലെ ആറാം പേരുകാരനായ സുധീർ നന്പൂതിരിയുടെ പേര് അവസാന റൗണ്ടിലാണ് നറുക്കെടുത്തത്. ഇതോടോപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പും ലഭിച്ചതോടെ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയാണ് സുധീർ നന്പൂതിരി. തിരുനാവായ നാവായിക്കുളം ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മലബാർ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹം മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്.മാളികപ്പുറത്ത് കാഞ്ചന കെ. വർമ എന്ന കുട്ടിയാണ് മാളികപ്പുറത്തു നറുക്കെടുത്തത്. ആറാം റൗണ്ടിലാണ് മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരിയുടെ പേരും ഒപ്പം മാളികപ്പുറം മേൽശാന്തി എന്ന കുറിപ്പും നറുക്കെടുത്തത്. പരമേശ്വരൻ നന്പൂതിരി…
Read MoreTag: sabarimala
ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തത് 32,720 പേര്‍ക്കെതിരേ; അറസ്റ്റ് ചെയ്ത് അകത്താക്കിയത് 3505 പേരെ; എല്ലാം മറക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മീഷന്
ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്ന ഭക്തരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സിപിഎം. എന്നാല്‍ ശബരിമല പ്രക്ഷോഭകാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരേ എടുത്ത കേസുകള്‍ ഡെമോക്ലിസിന്റെ വാള് പോലെ ഇപ്പോള്‍ പാര്‍ട്ടിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. കേസുകളില്‍ ബഹുഭൂരിപക്ഷവും കള്ളക്കേസാണെന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആരോപിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് സിപിഎമ്മിന് തലവേദനയായി. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അച്ഛനോടുള്ള ശത്രുത തീര്‍ക്കാന്‍ മകനെ കള്ളക്കേസില്‍ കുരുക്കിയെന്ന ആരോപണം ജില്ലാ പോലീസ് സൂപ്രണ്ട് (കൊല്ലം റൂറല്‍) നിയമപരമായ വിധത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്. ശാസ്താംകോട്ട ആലയില്‍ കിഴക്കേതില്‍ മണികണ്ഠന് നല്കിയ പരാതിയിലാണ് കമ്മീഷന് അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നിര്‍ദ്ദേശം. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിനെതിരെയാണ്…
Read Moreഐഎസ് ഭീതി കേരളത്തിലും ! ഭീകര സംഘടന കേരളത്തില്‍ സ്ഫോടനം ലക്ഷ്യമിടുന്നതായി വിവരം; ലക്ഷ്യമിട്ടിരിക്കുന്നത് പ്രമുഖ ആരാധനാലയം…
കോയമ്പത്തൂര്‍: ഐഎസ് ഭീകരര്‍ കേരളത്തിലും സ്ഫോടനത്തിന് ലക്ഷ്യമിടുന്നതായി വിവരം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്ഫോടനപരമ്പരയ്ക്കു സമാനമായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തന്നെയാണ് ഐഎസിന്റെ ലക്ഷ്യമിടുന്നത്. ഇരുസംസ്ഥാനങ്ങളിലേയും ആരാധനാലയങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതിന് ഭീകരസംഘടനയുടെ കോയമ്പത്തൂര്‍ ഘടകത്തിനെതിരെ കേസെടുത്തിരുന്നു. ഇതിനായി യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ചുറ്റിപറ്റി കോയമ്പത്തൂരില്‍ ഏഴിടത്ത് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. യോഗത്തിന് നേതൃത്വം നല്കിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് അറസ്റ്റിലായി. ആറുപേരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ആരാധനാലയങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് പലതവണ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ശബരിമലയും ഗുരുവായൂരും യഹൂദ ആരാധനാലയങ്ങളുമാണ് ഇവര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത് എന്നാണ് വിവരം. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകം രൂപവത്കരിച്ച മുഹമ്മദ് അസ്ഹറുദീന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 30ന് കേരളത്തിലേയും…
Read Moreഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ ! ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ശബരിമലയെന്ന് സമ്മതിച്ച് ഇടതുമുന്നണി; സഖാക്കളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഇനി യുവതികള്‍ക്ക് മലകയറാനാവൂ…
നാലു വോട്ടിനു വേണ്ടി നവോത്ഥാനത്തില്‍ നിന്നും ശബരിമലയില്‍ യുവതികളെ കയറ്റുന്നതില്‍ നിന്നും പിന്മാറില്ലെന്നു പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് ഒടുവില്‍ തീരുമാനം മാറ്റേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ നാല് വോട്ടിനു പകരം 40 ലക്ഷം വോട്ട് കുറഞ്ഞതോടെയാണ് സിപിഎമ്മും സര്‍ക്കാരും അയഞ്ഞത്. ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ഘടകകക്ഷികളുടെ വിമര്‍ശനവുമുണ്ടായി. ഇതോടെ വിശ്വാസികളെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതാകട്ടെ ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ശബരിമലയില്‍ ഇനിയൊരു യുവതിയേയും കയറ്റാന്‍ സിപിഎം കൂട്ടു നില്‍ക്കില്ലെന്ന വലിയ ആശ്വാസമാണ് ഇതിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്. ശബരിമല വിഷയം കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. വനിതാ മതില് കഴിഞ്ഞതിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത് വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുറിവേറ്റ സംഭവമാണ്. ഇതില്‍ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. കേരള കോണ്‍ഗ്രസ്…
Read Moreശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് സമുദായാംഗങ്ങള്‍ കേസില്‍ പെടാതിരിക്കാന്‍ ! തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് താന്‍ സര്‍ക്കാരിനൊപ്പം നിന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തില്‍ സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍, അതിനൊപ്പം ചേര്‍ന്നിരുന്നേല്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്നും അതോടെ സമുദായാംഗങ്ങളായ ചെറുപ്പക്കാരുടെ ഭാവി പ്രതിസന്ധിയിലാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.സുരേന്ദ്രന് എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നതെന്ന് മറക്കരുത്. ഹിന്ദുക്കളാണെന്ന് പറയുന്നുണ്ടെങ്കിലും ജന്തുക്കളായാണ് കാണുന്നത്. പുന്നപ്ര വയലാര്‍ സമരം മുതല്‍ ഈഴവന്റെ അവസ്ഥ ഇതാണെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read Moreകോടതി വിധിയുടെ പേരുപറഞ്ഞ് ഈശ്വരവിശ്വാസികളെ അടിച്ചമര്‍ത്താനാണ് പിണറായി ശ്രമിച്ചത് ! ബിജെപി ജനങ്ങളെ വഞ്ചിച്ചു;യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
കോടതിവിധിയുടെ പേരുംപറഞ്ഞ് വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പിണറായി സര്‍ക്കാരും ഇത് അവസരമായി കണ്ട് ബിജെപിയും കളിച്ച കളിയാണ് ശബരിമല വിഷയത്തില്‍ കേരളം കലാപഭൂമിയാകാന്‍ കാരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മോദിയ്ക്ക് അല്പമെങ്കിലും ആത്മാര്ഥതയുണ്ടായിരുന്നെങ്കില് ശബരിമല വിഷയം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ശബരിമലയില്‍ യുവതിപ്രവേശം അനുവദിക്കണമെന്നു പറഞ്ഞ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നതു മുതല്‍ ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. 2007ല്‍ വി.എസ് സര്‍ക്കാര്‍ യുവതിപ്രവേശത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്കി. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്കി വിശ്വാസികള്‍ക്കൊപ്പം നിന്നത്. പിണറായി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം വിശ്വാസികളുടെ മേല്‍ അവസാന ആണിയായി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. കോടതി വിധിയുടെ പേരുപറഞ്ഞാണ് ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചെത്തിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന സത്യവാങ്മൂലം മാത്രം മതി ശബരിമലയില്‍ പഴയ സ്ഥിതി…
Read Moreശബരിമല വിശ്വാസ സംരക്ഷണത്തില്‍ ഏവരെയും കടത്തിവെട്ടി സര്‍ക്കാരിന്റെ കൊലമാസ് പെര്‍ഫോമന്‍സ് ! ചോറൂണിനു വന്ന യുവതികളെ നിലയ്ക്കലില്‍ വച്ചു തടഞ്ഞ് പോലീസ്; തടഞ്ഞത് യുവതിപ്രവേശനത്തിന് ചുക്കാന്‍ പിടിച്ച എസ്പി ഹരിശങ്കറിന്റെ ബന്ധുക്കളെ…
പത്തനംതിട്ട: ശബരിമല വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഏവരെയും കടത്തി വെട്ടി സര്‍ക്കാരിന്റെ സൂപ്പര്‍പ്രകടനം. കുഞ്ഞിനു ചോറു കൊടുക്കാന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വന്ന യുവതികള്‍ അടങ്ങുന്ന സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കോട്ടയം എസ്.പി ഹരിശങ്കറിന്റെയും ബന്ധുക്കളെയാണ് തടഞ്ഞത്. ശങ്കര്‍ദാസ് ഇടപെട്ടിട്ടും പോലീസ് വഴങ്ങിയില്ല. ഒടുവില്‍ എസ്പി ഹരിശങ്കര്‍ തന്നെ ഇടപെട്ടതോടെയാണ് ഇവരെ പമ്പയിലേക്ക് കടത്തി വിട്ടത്. എന്നാല്‍ യുവതികളെ പമ്പയില്‍ തടഞ്ഞ്പുരുഷന്മാരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇവര്‍ വന്ന വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. യുവതി പ്രവേശന വിവാദം ഉണ്ടാകുന്നതിനു മുമ്പ് യുവതികള്‍ക്ക് പമ്പ പമ്പ ഗണപതി കോവില്‍ വരെ പ്രവേശം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരുടെ റോളിലേക്ക്…
Read Moreതനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കനക ദുര്‍ഗ്ഗ ! ഇപ്പോള്‍ കഴിയുന്നത് സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍
മലപ്പുറം : വീട്ടില്‍ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുര്‍ഗയുടെ അപേക്ഷ പുലാമന്തോള്‍ ഗ്രാമ ന്യാലായം അടുത്ത മാസത്തേക്ക് മാറ്റി. തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കനകദുര്‍ഗ്ഗ കോടതിയില്‍ ആവശ്യപ്പെട്ടു. ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ്ഗ അറിയിച്ചു. അടുത്ത മാസം നാലാം തീയതിയാണ് കേസ് വീണ്ടും പരിഗണിക്കുക. വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാടെടുത്തതിനെ തുടര്‍ന്ന് കനക ദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റുകയും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
Read Moreഒപ്പം മലകയറിയ ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയ്ക്ക് ഇത് കഷ്ടകാലം ! വീട്ടില്‍ കയറാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമായില്ല; ഒരാവേശത്തിന് ശബരിമലയില്‍ കയറിയ കനകദുര്‍ഗയുടെ ഇപ്പോഴത്തെ ജീവിതം കയ്യാലപ്പുറത്തെ തേങ്ങപോലെ…
മലപ്പുറം: ശബരിമലയില്‍ പ്രവേശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ബിന്ദുവും കനകദുര്‍ഗയും മലകയറിയത് ഒരുമിച്ചായിരുന്നെങ്കിലും ഇരുവരുടെയും ഇന്നത്തെ ജീവിതം രണ്ടു തട്ടിലാണ്. സര്‍ക്കാരിന്റെ തലോടലേറ്റ് ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയുടെ അവസ്്ഥ മറിച്ചാണ്. ബിന്ദുവിനു വേണ്ടി സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റി മറിയ്ക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍പോലും കനകദുര്‍ഗയ്ക്ക് കയറാനാകുന്നില്ല. പെരുന്തല്‍മണ്ണയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് കനകദുര്‍ഗ ഇപ്പോള്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് ഇത്. ഭര്‍ത്തൃവീട്ടില്‍ കയറാന്‍ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നല്കിയ ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചില്ല. കനകദുര്‍ഗയുടെ അഭിഭാഷക ഹാജരാകാത്തതിനെത്തുടര്‍ന്ന് മാറ്റിയ കേസ് ഇന്നു പരിഗണിച്ചേക്കും. പെരിന്തല്‍മണ്ണ കോടതിയില്‍ നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ ചുമതലയുള്ള തിരൂര്‍ കോടതിയില്‍ ഇന്നലെ കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. കേസ് പരിഗണനയ്ക്കു വന്നില്ലെന്നാണു കനകദുര്‍ഗയുടെ…
Read Moreശബരിമല കയറ്റം ബിന്ദുവിന്റെ തലവര മാറ്റി ! ബിന്ദുവിനു വേണ്ടി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഒരുങ്ങുന്നത് രാജകീയ സൗകര്യങ്ങള്‍; വെറുമൊരു ഗസ്റ്റ് ലക്ച്ചര്ക്കു വേണ്ടി യൂണിവേഴ്സിറ്റി നിയമങ്ങള്‍ വളച്ചൊടിക്കുന്നതിങ്ങനെ…
ശബരിമല ദര്‍ശനത്തിലൂടെ വിവാദനായികയായ എ.ബിന്ദുവിന് ഇപ്പോള്‍ രാജയോഗം. ഒരു ഗസ്റ്റ് ലക്ച്ചറര്‍ക്കും ഒരു യൂണിവേഴ്സിറ്റിയും ഒരുക്കി നല്‍കാത്ത സൗകര്യങ്ങളാണ് ബിന്ദുവിനായി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഒരുങ്ങുന്നത്. ബിന്ദു ജോലി ചെയ്യുന്ന പാലയാട് ക്യാംപസില്‍ ഇപ്പോള്‍ ബിന്ദുവിന് ഇരിക്കാന്‍ സ്വന്തം കാബിന് പണിയുന്നതിനുള്ള ഒരുക്കത്തിലാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി. ഇതിനായി യൂണിവേഴ്സിറ്റിയുടെ പിവിസി അടക്കമുള്ള ഉന്നതര്‍ ക്യാംപസ് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ ബിന്ദുവിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയുടെ സ്ഥിതി നേരെ മറിച്ചാണ്. വീട്ടില്‍ കയറാന്‍ പോലും കഴിയാതെ കനകദുര്‍ഗ്ഗ കഷായിക്കുമ്പോള് ബിന്ദുവിന് യാതൊരു കുഴപ്പവുമില്ല.ഇതിനൊപ്പമാണ് ജോലി സ്ഥലത്തെ പ്രത്യേക പരിഗണന. പ്രത്യേക കാബിന് അടക്കം ഒരുക്കുന്നതില്‍ അതൃപ്തിയും ശക്തമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ മുന്നോട്ട് പോക്ക്. ബിന്ദു ഇരിക്കുന്ന ഹാളില്‍ വിഭജനം നടത്തി ഒരു പ്രത്യേക കാബിനായാണ് നീക്കം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബിന്ദുവിന് സുരക്ഷ ഒരുക്കുന്നതിന്റെ…
Read More