തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടയിലും വലിയ പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി മണ്ഡലകാലത്തെ കാണുന്നത്. ഇതുവരെ ആരും ചിന്തിക്കാത്ത പുതിയ ആശയങ്ങളാണ് എംഡി ടോമിന് തച്ചങ്കരിയുടെ തലയില്‍ വിരിഞ്ഞിരിക്കുന്നത്. ശബരിമലയിലേക്ക് സുഖകരമായ യാത്ര തീര്‍ത്ഥാടകര്‍ക്കൊരുക്കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് ആനവണ്ടി നടത്തുന്നത്. ഭക്തരുടെ മനസ്സ് അറിഞ്ഞുള്ള പദ്ധതികളുമായി സിഎംഡി ടോമിന് തച്ചങ്കരി എത്തുമ്പോള്‍ അത് ശബരിമല തീര്‍ത്ഥാടനത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും മാറ്റി മറിക്കുന്ന തരത്തിലേക്ക് മാറുകയാണ്. അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജെന്നാണ് യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസി നല്കുന്ന പേര്. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ സ്വീകരിക്കും. ഇതോടെ അയ്യപ്പഭക്തരെ ആനവണ്ടി ഏറ്റെടുക്കുകയാണ്. ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും. പിന്നെ എല്ലാം കെ എസ്ആര്ടിസി നോക്കും. വിമാനത്താവളത്തിലായാലും റെയില്‍വേ സ്റ്റേഷനിലായാലും തിരികെ എത്തിക്കുകയും…
Read MoreTag: sabarimala
സന്നിധാനത്തെ കൈപ്പിടിയിലൊതുക്കാന്‍ കച്ചകെട്ടി സിപിഎം ! മണ്ഡലകാലത്ത് പാര്‍ട്ടിയുടെ 1650 പ്രവര്‍ത്തകര്‍ സന്നിധാനത്ത് ദിവസവേതന ജോലിക്കാരാകും; നിയമിക്കുന്നവര്‍ സിപിഎം ബന്ധമുള്ളവരാകണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം
പത്തനംതിട്ട: ദിവസ വേതന അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു. ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്.യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണു പൊലീസ്…
Read Moreപാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത് ! സി അച്യുതമേനോന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്; പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കാനം…
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു നീങ്ങുമ്പോള്‍ സിപിഐയുടെ നിലപാട് ശ്രദ്ധേയമാകുന്നു. ഇക്കാര്യത്തില്‍ വലിയ പ്രകോപനമൊന്നും സൃഷ്ടിക്കേണ്ടതില്ലെന്നും സന്തുലിത സമീപനം മാത്രം കൈക്കൊണ്ടാല്‍ മതിയെന്നുമാണ് സിപിഐയുടെ നിലപാട്. തന്ത്രിക്കെതിരേയും പന്തളം കൊട്ടാരത്തിനെതിരേയും ശക്തമായ നിലപാടാണ് പിണറായി വിജയന് കൈക്കൊണ്ടത്. എന്നാല്‍ ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് ഭക്തരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരങ്ങളൊന്നും ഉണ്ടാവരുതെന്നും പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് സിപിഐ നിലപാട്. പ്രകോപനപരമായി സംസാരിച്ചവര്‍ സംസാരിച്ചോട്ടെ എന്നാല്‍ സിപിഐ പ്രവര്‍ത്തകര്‍ അത്തരത്തില്‍ സംസാരിക്കരുതെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് സെക്രട്ടറി കാനം രാജേന്ദ്രന് നിര്‍ദ്ദേശം നല്കി. ഇതേ വികാരമാണ് പാര്‍ട്ടി പ്രാസംഗികര്‍ പൊതുയോഗങ്ങളില്‍ എടുക്കേണ്ടതെന്നും കാനം രാജേന്ദ്രന് പാര്‍ട്ടി മേഖലാ ജനറല്‍ബോഡികളില്‍ വ്യക്തമാക്കി. ‘പന്തളം രാജവംശമുണ്ടായിരുന്നു. കടംകയറി മുടിഞ്ഞ് തിരുവിതാംകൂര്‍ രാജവംശത്തിന് അടുത്തൂണ്‍ പറ്റിയതാണ്. അന്ന് മുതല്‍ രാജാവുമില്ല. പരിവാരങ്ങളുമില്ല എന്നായിരുന്നു…
Read Moreശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സ് ! കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ പിണറായിക്ക് ചൊവ്വയിലേക്ക് പോകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം തിരിച്ചറിയാന്‍ മുഖ്യമന്ത്രിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും യുവതി പ്രവേശത്തിനെതിരാണ്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്ക്കാന് ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല, മറിച്ച് ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും…
Read Moreശബരിമല സന്നിധാനത്ത് പുലിയിറങ്ങി ! ശബ്ദം കേട്ടെത്തിയ ദേവസ്വം ഗാര്‍ഡുകള്‍ കണ്ട കാഴ്ച…
ശബരിമല: സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി 9.30നോടടുത്ത സമയത്ത് പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട് മേല്‍പ്പാലത്തിലൂടെ എത്തിയ ദേവസ്വം ഗാര്‍ഡുകള്‍ കണ്ടത് കാട്ടു പന്നിയെ പുലി കടിച്ചു വലിക്കുന്നതാണ്. വിവരം ഉടന്‍ തന്നെ വനപാലകരെ അറിയിക്കുകയും ചെയ്തു. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറുവരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനേറ്ററിന്റെ അടുത്തേക്കു മാറ്റി.
Read More