ശബരിമല: മകരവിളക്കിന്റെ പുണ്യംതേടിയെത്തിയ ഭക്തസഹസ്രങ്ങളുടെ തിരക്കിലമർന്ന് ശബരിമല. സന്നിധാനവും പരിസരങ്ങളും പന്പയും നിലയ്ക്കലുമെല്ലാം തീർഥാടകരുടെ തിരക്കിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും സംവിധാനങ്ങൾ പോലീസ്, എൻഡിആർഎഫ് , ദ്രുതകർമസേനാ വിഭാഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലീസ് ചുമതലയേറ്റു. നിലവിലുള്ളവരെക്കൂടാതെ 200 ഓളം പോലീസുകാരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികൾക്ക് മാത്രമായി നിയോഗിച്ചിട്ടുള്ളത്. മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തർ തിരിച്ചിറങ്ങുന്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും ദ്രുതകർമസേനയും എൻഡിആർഎഫും യോജിച്ച് പ്രവർത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പർണശാലകൾക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയർഫോഴ്സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്. മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന ഭക്തജനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അഭ്യര്‍ഥിച്ചു. വന്‍ജനാവലി എത്തുമെന്ന പ്രതീക്ഷയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മകരവിളക്ക്…
Read MoreTag: sabarimala2019
മകരവിളക്ക് നാളെ; മകരസംക്രമസന്ധ്യയിലെ ജ്യോതിദർശനത്തിനായി ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ശബരിമലയിൽ
ശബരിമല: ശബരിമലയിൽ നാളെ മകരവിളക്ക്. പുലർച്ചെ 2.09നാണ് മകരസംക്രമപൂജ. വൈകുന്നേരം തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30 ഓടെ സന്നിധാനത്തു നടക്കും. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും. മകരസംക്രമസന്ധ്യയിലെ ജ്യോതിദർശനത്തിനായി ആയിരക്കണക്കിനു ഭക്തജനങ്ങൾ ശബരിമലയിലെത്തും. എരുമേലിയിൽ പേട്ട കെട്ടിയെത്തുന്ന സംഘത്തിന്റെ ചുമതലയിൽ ഇന്നു പന്പയിൽ സദ്യയും വൈകുന്നേരം വിളക്കും നടക്കും. പന്പസദ്യയും പന്പവിളക്കും കഴിഞ്ഞ മലചവിട്ടുകയാണ് ആചാരം. നാളെ ഉച്ചകഴിഞ്ഞ് പന്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ടാകും. മകരജ്യോതി ദർശനത്തിനു ശേഷം സന്നിധാനത്തുള്ള അയ്യപ്പഭക്തർ താഴേക്കിറങ്ങിയതിനുശേഷമേ പന്പയിൽനിന്ന് ആളെ കടത്തിവിടുകയുള്ളൂ. ജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ കാത്തിരിക്കുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകൾ നിർമിച്ചും സുരക്ഷാ ജീവനക്കാരെ നിയോഗിച്ചും ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. മകരവിളക്കിനു മുന്നോടിയായ ശുദ്ധിക്രിയകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം നട തുറന്നപ്പോൾ പ്രാസാദ ശുദ്ധിക്രിയകൾ നടന്നു. ഇന്ന് ഉഷഃപൂജയേ തുടർന്ന്…
Read Moreമകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; തിരുവാഭരണ ഘോഷയാത്ര ഇന്ന്
പത്തനംതിട്ട: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ തിങ്കളാഴ്ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പന്തളം സ്രാന്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ ശിരസിലേറ്റി കാൽനടയായി ശബരിമലയിൽ എത്തിക്കുന്നത്. പന്തളം വലിയതന്പുരാൻ പി. രാമവർമരാജയുടെ പ്രതിനിധിയായി ഉത്രംനാൾ പ്രദീപ് കുമാർ വർമയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.30നു തിരുവാഭരണങ്ങൾ കൊട്ടാരത്തിൽനിന്ന് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് തിരുവാഭരണങ്ങൾ ദർശിക്കാനുള്ള സൗകര്യമുണ്ടാകും. പതിനനഞ്ചിനാണു മകരവിളക്ക്. പരന്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്കു വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്കു ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്നു തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും. തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചു വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം…
Read Moreതിരുവാഭരണ ഘോഷയാത്ര; ക്രമീകരണങ്ങൾ സമയബന്ധിതം; സന്നിധാനത്ത് ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.തിരുവാഭരണ പാതയിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾക്ക് അവലോകനയോഗം ചേർന്നു രൂപം നൽകി. തിരുവാഭരണം കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളും ചെയ്യേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. കുടിവെള്ളം, തെരുവ് വിളക്ക്, പാതയുടെ നവീകരണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഗ്രാമപഞ്ചായത്തുകൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഫയർ ഫോഴ്സ് സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് തിരുവാഭരണ ഘോഷയാത്രക്ക് ഒപ്പമുണ്ടാകും. തിരുവാഭരണ പാതയിൽ കൊല്ലമൂഴി, വയറ്റുകണ്ണി എന്നിവിടങ്ങളിൽ താത്കാലിക പാലം സജ്ജമാക്കും. തിരുവാഭരണ പാതതെളിക്കൽ പൂർത്തിയാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ ലഭ്യമായ 24 ആംബുലൻസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്ന് 10…
Read Moreഅയ്യനെ കണ്ട് തൊഴാൻ ഭാര്യയോടും പേരക്കുട്ടിയോടും ഒപ്പം ശബരി സന്നിധിയിൽ ഭീമൻ രഘു
ശബരിമല: ചലച്ചിത്ര താരം ഭീമൻ രഘുവും കുടുംബവും ശബരീശസന്നിധിയിൽ ദർശനത്തിനായി എത്തി. വർഷങ്ങളായി ശബരീശ ദർശനത്തിനായി എത്താറുണ്ടെന്നും ഇത്തവണയും ഭഗവാനെ ദർശിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോടും പേരക്കുട്ടിയോടും ഒപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. മകരവിളക്ക് തിരക്ക് നിയന്ത്രണത്തിനു കൂടുതൽ പോലീസ് എത്തും ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കൊഴിവാക്കാൻ ഭക്തജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ എസ്.സുജിത് ദാസ് പറഞ്ഞു. പുതുതായിഎത്തുന്ന ഭക്തർക്ക് തൊഴാനുള്ള അവസരം ലഭിക്കുന്നതിനായി ദർശനം കഴിഞ്ഞ ഭക്തജനങ്ങൾ സന്നിധാനത്ത് തങ്ങാതെ തിരിച്ചിറങ്ങണം. മകരവിളക്കിന് വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിലുള്ള പോലീസ് വിന്യാസമാണ് സന്നിധാനത്തൊരുക്കിയിരിക്കുന്നത്. 1397 പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. 13, 14, 15 തിയതികളിൽ കൂടുതൽ പോലീസ് സേവനവും ഏർപ്പെടുത്തും. മകരവിളക്ക് സുഗമമായി ദർശിക്കുവാൻ കഴിയുന്ന സ്ഥലങ്ങളായ പാണ്ടിത്താവളം, ശരംകുത്തി, യു ടേണ്‍, അന്നദാന…
Read Moreപുതുവർഷപ്പുലരിയിൽ ശബരീശനെ തൊഴാൻവൻ തിരക്ക്; സുരക്ഷാ ക്രമീകരണം ശക്തമാക്കി പോലീസ്
ശബരിമല: പുതുവർഷാരംഭദിനത്തിൽ ശബരീശനെ തൊഴാൻ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം രാത്രി ഏഴു വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് മല ചവിട്ടിയത്. പന്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു വരെ ദർശനത്തിനെത്തിയതെന്ന് പോലീസ് അറിയിച്ചു. മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീർഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പന്പയിൽനിന്ന് 22009 പേരും പുൽമേട്ടിൽ നിന്ന് 989 പേരും ദർശനത്തിനെത്തിയതായാണ് ആദ്യ കണക്കുകൾ. ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരക്ക് ഇന്നു പുലർച്ചെ വരെ തുടരുകയായിരുന്നു. ഇന്നലെ ദീപാരാധന സമയത്ത് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി. പുതുവർഷപ്പുലരിയിൽ അയ്യനെ തൊഴാൻ തീർഥാടകരിൽ നല്ലൊരു പങ്കും സന്നിധാനത്ത് തങ്ങുകയാണ്. രാത്രി 12നു നട അടച്ചിരുന്നെങ്കിലും കാത്തിരുന്ന അയ്യപ്പഭക്തർ ശരണംവിളികളോടെയാണ് പുതുവർഷത്തെ സ്വീകരിച്ചത്. പുലർച്ചെ മൂന്നിന് നട തുറക്കുന്പോൾ നിർമാല്യദർശനത്തിനു വലിയ…
Read Moreമകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്നു തുറക്കും; ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ വൻ ക്രമീകരണം
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്നു തുടക്കം. വൈകുന്നേരം അഞ്ചിന് മേൽശാന്തി എ. കെ. സുധീർ നന്പൂതിരി നട തുറക്കും. തുടർന്ന് ആഴി തെളിയിക്കും. അതിനുശേഷം തീർഥാടകർക്ക് ദർശനം നടത്താം. ഇന്ന് പൂജകളുണ്ടാകില്ല.നാളെ മുതലാണ് പൂജകളും നെയ്യഭിഷേകവും. ജനുവരി 15നാണ് മകരവിളക്ക്. പുലർച്ചെ 2.30നു മകരസംക്രമ പൂജ നടക്കും. മകരവിളക്കിനു മുന്നോടിയായി ജനുവരി 12ന് എരുമേലി പേട്ടതുള്ളലും 13ന് പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. 14ന് പന്പവിളക്കും പന്പസദ്യയുമുണ്ടാകും. ജനുവരി 19വരെ നെയ്യഭിഷേകമുണ്ടാകും. 20വരെ ഭക്തർക്ക് ദർശനം നടത്താം. അന്നു രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. 21നു രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം നട അടയ്ക്കും. മകരവിളക്ക്: ഭക്തജനത്തിരക്ക് മുന്നിൽ കണ്ട് ക്രമീകരണം ശബരിമല: ഇന്ന് ആരംഭിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി. തീർഥാടനകാലത്തു ശബരിമലയിൽ…
Read Moreശബരിമലയിൽ തിരക്ക് കൂടുന്നു; നിയന്ത്രണങ്ങളുമായി പോലീസ്; മണ്ഡലപൂജ 27ന്; മകരവിളക്ക് ജനുവരി 15-ന്
പത്തനംതിട്ട: മണ്ഡലപൂജ അടുത്തതോടെ ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ഇതിനിടെ 26നു സൂര്യഗ്രഹണം കാരണം ശബരിമല നട നാല് മണിക്കൂർ അടച്ചിടുന്നതു കൂടി കണക്കിലെടുത്ത് ഇന്നും നാളെയും ദർശനത്തിനുവേണ്ടി വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഇന്നലെ മുതൽ പന്പയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചു തുടങ്ങി. ദർശനത്തിനായി മണിക്കൂറുകൾ നീളുന്ന ക്യൂവും ഇതോടൊപ്പം വാഹനങ്ങളുടെ വൻ തിരക്കും കൂടി ആയതോടെ ഇടത്താവളങ്ങളിൽ ഭക്തരെ തടഞ്ഞു തുടങ്ങി. ഇന്നലെ പത്തനംതിട്ടയിലും എരുമേലിയിലും വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടിരുന്നു. തങ്കയങ്കി ചാർത്തി ദീപാരാധന നടക്കുന്ന 26 ന് തന്നെയാണ് സൂര്യഗ്രഹണവും സംഭവിക്കുന്നത്. ഇതു കാരണം ശബരിമല നട വളരെ കുറച്ച് സമയം മാത്രമാകും തുറന്നിരിക്കുക. ഈ സമയം കൊണ്ട് ഇവിടേക്ക് എത്തുന്ന മുഴുവൻ തീർഥാടകർക്കും ദർശനം സാധ്യമാകില്ല. 27നാണ് മണ്ഡലപൂജ. മണ്ഡലപൂജദിവസം ഉണ്ടാകാനുള്ള തിരക്ക് കൂടി കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ്…
Read Moreശബരിമല മണ്ഡലപൂജ; തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു; 26ന് ശബരിമലയിൽ
ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. ഇന്ന് രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ നിന്നും രഥം പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിനു വച്ചിരുന്നു. തുടർന്ന് സായുധ പോലീസിന്റെ അകന്പടിയിൽ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു ശബരിമല ക്ഷേത്ര മാതൃകയിൽ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി വച്ചു.ഘോഷയാത്ര 26നു വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 450 പവൻ തൂക്കമുള്ള തങ്കഅങ്കി 1973ൽ നടയ്ക്കുവച്ചത്. തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെടുന്പോൾ വൻജനാവലിയാണ് ആറന്മുളയിലുണ്ടായിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെംബർമാരായ എൻ,വിജയകുമാർ, കെ.എസ്. രവി, കമ്മീഷണർ ബി.എസ്. തിരുമേനി, മുൻ പ്രസിഡന്റ് എ. പത്മകുമാർ,…
Read Moreസൂര്യഗ്രഹണം; 26ന് ശബരിമല ക്ഷേത്രനട നാല് മണിക്കൂര്‍ അടച്ചിടും; സന്നിധാനം ലഹരിവിമുക്തമെന്ന് എക്സൈസ് വകുപ്പ്
‘ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ധര്‍മശാസ്താ ക്ഷേത്രനട 26നു രാവിലെ നാല് മണിക്കൂർ അടച്ചിടും. ഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെയാണ് നട അടച്ചിടുന്നത്. അന്നേ ദിവസം പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് നട അടയ്ക്കും. 26 ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം ഒരു മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് നട അടയ്ക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവില്‍ നട തുറക്കുന്നത് അഞ്ചിനായിരിക്കും.27നു നടക്കുന്ന…
Read More