കൊച്ചി: പന്പയിലേക്ക് 15 സീറ്റുകളിൽ കൂടുതലുള്ള സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മണ്ഡല – മകര വിളക്ക് സീസണിൽ ഭക്തരുമായെത്തുന്ന വലിയ വാഹനങ്ങൾ പന്പയിലേക്ക് കടത്തിവിടാത്തത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സർക്കാർ നിശ്ചയിച്ച നിരക്കിൽ നികുതി അടച്ച വലിയ വാഹനങ്ങൾ കടത്തി വിടാത്തത് വിവേചനമാണെന്നും കെ. ബാലചന്ദ്രൻ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഭക്തരുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്കു മാത്രം അനുമതി നൽകിയതെന്നും മുൻ വർഷങ്ങളിലും ഇതേ രീതിയാണ് തുടർന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ദേവസ്വം ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
Read MoreTag: sabarimala2019
സ്വാമി ശരണം; വരവ് 104 കോടി കവിഞ്ഞു; തീർഥാടനകാലം തൃപ്തികരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല: തീര്‍ഥാടനകാലം ഒരുമാസം പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡ്, വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, സന്നദ്ധസേവാ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും ഏകോപനവും തൃപ്തികരമാണെന്നും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ദര്‍ശനം നടത്തുവാന്‍ സാധിക്കുന്നുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. അരവണ-അപ്പം വിതരണം പമ്പയിലും ആരംഭിച്ചത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദ മായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡിന്റെ അന്നദാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ മൊത്തം വരവിനത്തില്‍ ശനിയാഴ്ച വരെ 104 കോടി രൂപ (കഴിഞ്ഞവര്‍ഷം 64 കോടിരൂപ), അരവണ വില്പന ഇനത്തില്‍ 43.4കോടി രൂപ (കഴിഞ്ഞവര്‍ഷം 23.8 കോടി രൂപ), അപ്പം വില്പന ഇനത്തില്‍ 6.4കോടി രൂപ (കഴിഞ്ഞവര്‍ഷം 2.2കോടി രൂപ) കാണിക്ക വരവില്‍ 35.5കോടി രൂപ(കഴിഞ്ഞവര്‍ഷം 25.6കോടിരൂപ), താമസവാടക ഇനത്തില്‍ 1.8കോടി രൂപ (കഴിഞ്ഞവര്‍ഷം 1.16കോടി രൂപ), അഭിഷേക ഇനത്തില്‍ 84ലക്ഷം രൂപ (കഴിഞ്ഞവര്‍ഷം…
Read Moreശബരിമലയില്‍ മികച്ച വോയ്സ് ഡേറ്റാ സേവനങ്ങളുമായി ബിഎസ്എന്‍എൽ; തീര്ഥാടനകാലപ്രവര്ത്തനങ്ങള് തൃപ്തികരമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമലയില്‍ മികച്ച ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സേവനങ്ങളുടെ ശൃംഖല ഒരുക്കി ബിഎസ്എന്‍എല്ലിന്റെ സജീവ സാന്നിധ്യം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 365 ദിവസവും പ്രവര്‍ത്തന സജ്ജമായ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍, കൂടാതെ സീസണില്‍ ശബരിമലയിലും പമ്പയിലും കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, നിലയ്ക്കലില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. പ്രധാനമായുംദേവസ്വംബോര്ഡ്, പോലീസ്, വനം, കെഎസ്ഇബി, ജലവകുപ്പ്, ഫയര്‍ഫോഴ്സ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ നെറ്റ്വര്ക്കുകള്, 3എ ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവനങ്ങളും നല്കുന്നു. ഇതിനായി സന്നിധാനം, ശരംകുത്തി, പമ്പ, അട്ടത്തോട്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അധിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നാറിലേക്കുള്ള അധിക മൊബൈല്‍ കവറേജും ലഭ്യമാക്കിയിട്ടുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍, ഓപ്പറേഷന് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്ലൈന്‍ സൗകര്യം, ഭക്തജനങ്ങള്‍ക്ക് ഏത് ഫോണില്‍നിന്നും പോലീസ് ഹൈല്‍പ്ലൈന്‍ ലഭിക്കുന്ന 12890 സേവനവും ലഭ്യമാണ്. മകരവിളക്ക് സമയത്ത് മാധ്യമങ്ങള്‍…
Read Moreസന്നിധാനത്ത് തിരക്ക് വര്‍ധിക്കുന്നു; മണ്ഡലപൂജയ്ക്ക് നട തുറന്ന് 27 ദിവസം പിന്നിടുമ്പോള്‍ അയ്യപ്പദർശനം നടത്തിയത് 15,11,364 തീര്‍ഥാടകര്‍
ശബരിമല: മണ്ഡലപൂജയ്ക്ക് നട തുറന്ന് 27 ദിവസം പിന്നിടുമ്പോള്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനത്തിനെത്തിയത് 15,11,364 തീര്‍ഥാടകര്‍. പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെ പുല്‍മേട് വഴിയും ദര്‍ശനത്തിനെത്തിയവരുടെ കണക്കാണിത്. ഇന്നലെ ഭക്തരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങള്‍ രണ്ടാംശനിയും ഞായറും മാസപൂജയുടെ ആദ്യദിനങ്ങളും ആയതിനാല്‍ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. വരുമാന ഇനത്തില്‍ ഈ ഉത്സവ സീസണില്‍ ഇതുവരെയുള്ള വരവ് നൂറുകോടിയോളം എത്തി. ശബരിമല: ഫലപ്രദമായ മാലിന്യസംസ്ക്കരണത്തിന് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഇന്‍സിനറേറ്ററുകള്‍. 25 – 30 ട്രാക്ടര്‍ ലോഡ് ജൈവ-അജൈവ മാലിന്യങ്ങളാണ് പ്രതിദിനം ഇന്‍സിനറേറ്ററില്‍ എത്തുന്നത്. ആകെ മൂന്ന് യൂനിറ്റില്‍ ഒരെണ്ണം മണിക്കൂറില്‍ 300 കിലോ ഗ്രാം മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതാണ്. മറ്റ് രണ്ട് യൂനിറ്റുകളില്‍ മണിക്കൂറില്‍ 200 കി ഗ്രാം വീതം മാലിന്യം സംസ്കരിക്കാന്‍ കഴിയും. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള മാലിന്യ ശേഖരമാണ്…
Read More5000 പേര്‍ക്ക് ഭക്ഷണമൊരുക്കി ദേവസ്വം മെസ്; വന്യമൃഗങ്ങളുടെ ശല്യമുണ്ടായാൽ വിവരമറിയിക്കാന്‍ കണ്ട്രോള് റൂം തുറന്ന് വനം വകുപ്പ്
ശബരിമല: സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസിലുണ്ട്. എല്ലാ ദിവസവും മൂവായിരത്തോളം പേര് നേരിട്ടു വന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. 2000 പേര്‍ക്ക് പാഴ്സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്പെഷല്‍ ഓഫീസറും അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര് വേറെയുമുണ്ട്. പ്ലേറ്റിനും ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് സ്പെഷല്‍ ഓഫീസര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസുകളുമാണ് വാങ്ങിയത്. പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കക്കാട്, പന്പാനദികളിൽകുളിക്കടവുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം പത്തനംതിട്ട: കക്കാട്ടാറിൽ നിർമിച്ചിട്ടുള്ള വിവിധ ജലവൈദ്യുത പദ്ധതികളിൽ നിന്നും വൈദ്യുതി…
Read Moreമുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും അയ്യപ്പദര്‍ശനത്തിന് സുദര്‍ശനം പദ്ധതി; വഴിപാട്: അരി നിക്ഷേപിക്കാൻ 12 ശേഖരണകേന്ദ്രങ്ങൾ
പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സുദര്‍ശനം പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ പി .ബി.നൂഹ്. ലോക തീര്‍ഥാടനകേന്ദ്രമായ ശബരിമലയിലെത്തുന്ന വയോജനങ്ങള്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങു നല്‍കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പാക്കുന്ന സുദര്‍ശനം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയേഴ്സിനുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. സുദര്‍ശനം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലുമായി 18 ഇടങ്ങളില്‍ സന്നദ്ധസേവകരെ നിയോഗിച്ച് മലകയറുന്നതിനുള്ള സഹായവും ആരോഗ്യസേവനങ്ങളും നല്‍കും. നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തി സുദര്‍ശനം ഹെൽപ് ഡസ്ക് സ്ഥാപിക്കും. വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ദ്വിഭാഷികള്‍ക്ക് സുദര്‍ശനം ഹെൽപ് ഡസ്കിന്റെ ചുമതല നല്‍കും. നടന്ന് മലകയറാന്‍ സാധിക്കാത്തവര്‍ക്ക് ഡോളി സൗകര്യം ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാനന പാതകളില്‍ ഇരിപ്പിട സൗകര്യം…
Read Moreശബരിമല മണ്ഡലകാലം; 7.71 ലക്ഷം പേര് ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു; 20 ലക്ഷം ടിൻ അരവണ വിറ്റു
ശബരിമല: പോലീസിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം മണ്ഡലകാലത്ത് ഇതേവരെ 7,71,288 പേര് ശബരിമലയിലെത്തി ക്ഷേത്രദര്‍ശനം നടത്തി. ഇതില്‍ 2,96,110 പേര് വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്താണ് എത്തിയത്. 3,823 പേര് പുല്ലുമേട് വഴി സന്നിധാനത്തെത്തി. കഴിഞ്ഞ രണ്ടിന് 52,060 പേര് ദര്‍ശനം നടത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കുചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്കുചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തു ന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. തിരക്ക് വര്ധിക്കുന്നണ്ടെങ്കിലും ക്രമസമാ ധാന പ്രശ്നങ്ങളില്ലാതെ സുഗമമായി തീര്ഥാ ടനം നടത്താവുന്ന സാഹചര്യമാണുള്ളതെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ ഓഫീസര്‍ ഡോ.എ. ശ്രീനിവാസ് പറഞ്ഞു. സന്നിധാനം ഡ്യൂട്ടിക്കായി 1,100 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിന് 10 ഡിവൈഎസ്പിമാരുമുണ്ട്. 20 ലക്ഷം ടിൻ അരവണ വിറ്റു ശബരിമല: ശബരിമലയില്‍ ഇക്കൊല്ലം ഇതേവരെ 20 ലക്ഷം ടിന് അരവണയുടെ വില്പന നടന്നു. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം…
Read Moreശബരിമല യുവതീ പ്രവേശനം; ഹർത്താൽ അക്രമങ്ങളിൽ ഇരകളായവർക്കു നഷ്ടം നൽകാൻ ക്ലെയിം കമ്മീഷണർ
കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ ജനുവരിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിലെ അതിക്രമങ്ങളിൽ ഇരകളായവർക്കു നഷ്ടപരിഹാരം നൽകുന്നതിന് ക്ലെയിം കമ്മീഷണറെ നിയമിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ക്ലെയിം കമ്മീഷണറായി സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണോ റിട്ടേർഡ് ജഡ്ജിയെ പരിഗണിക്കണോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഹർത്താലിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ഇരകളായവർക്ക് ബിജെപി, ശബരിമല കർമസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനാ നേതാക്കളിൽനിന്നു നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിട്ടുള്ളത്.
Read Moreദിവസം മുഴുവന്‍ സ്വാദിഷ്ട ഭക്ഷണം വിളമ്പി സന്നിധാനം അന്നദാന മണ്ഡപം ; ശബരിമല പാതകളില്‍ സുരക്ഷ കടലാസില്‍ മാത്രം
ശബരിമല: അയ്യനെകാണാന്‍ എത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം 2000 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11 വരെ: രാവിലെ ഏഴു മുതല്‍ പ്രാഭാതഭക്ഷണം ലഭിക്കും. വിളമ്പുന്നത് ഉപ്പുമാവും കടലക്കറിയും കുടിക്കാന്‍ ചുക്കുകാപ്പിയുമാണ്. വിശപ്പുമായെത്തുന്ന എല്ലാവര്ക്കും 11 മണിവരെ വിളമ്പും. അതിനുശേഷം ഹാളും പരസരവും വൃത്തിയാക്കിയശേഷം ഉച്ചഭക്ഷണമാണ്. ഉച്ചഭക്ഷണം 12 മുതല്‍ മൂന്നുവരെ: വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് 12 മുതല്‍ വിളമ്പുക. ചോറിനൊപ്പം സാമ്പാറും അവയിലും തോരനും അച്ചാറും ആദ്യവട്ടം വിളമ്പും. രണ്ടാംവട്ടം ചോറും രസവുമാണ് വിളമ്പുക. മൂന്നുമണിവരെ ഉച്ചഭക്ഷണം ലഭിക്കും. സന്ധ്യയ്ക്ക് ഏഴ് മുതല്‍ രാത്രി ഭക്ഷണം വിളമ്പിത്തുടങ്ങും.…
Read Moreഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല, ഭക്തരായ സ്തീകൾ പോകില്ലെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ലെന്നു മന്ത്രി എ.കെ. ബാലൻ. ശബരിമലയിൽ കയറാൻ തയാറായി തൃപ്തി ദേശായി ഉൾപ്പെടെ അഞ്ചു സ്ത്രീകൾ കൊച്ചിയിൽ എത്തുകയും ഇവർക്കൊപ്പം ചേർന്ന ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബാലന്റെ പ്രതികരണം. കേരളത്തിലുള്ള ഭക്തരായ സ്ത്രീകൾ ശബരിമലയിൽ പോകില്ല. ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തും. ഗൂഡാലോചന അന്വേഷിക്കും. വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശലംഘനമാണെന്നും ബാലൻ പറഞ്ഞു. തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബിജെപിക്കു മേൽക്കൈയുള്ള പൂനയിൽനിന്നാണ് തൃപ്തിയുടെ വരവെന്നും തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നതെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നു കരുതുന്നതിൽ തെറ്റില്ലെന്നും ഇതൊരു ക്രമസമാധാന പ്രശ്നമാക്കി വളർത്താനാണു…
Read More