തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു. തൃപ്തി ദേശായിയെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പുതിയ സുപ്രീംകോടതി വിധിയിൽ അവ്യക്തത ഉണ്ട്. അതിനാൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് നിലപാട് സ്വീകരിച്ചിട്ടില്ല. ഈ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും എൻ.വാസു പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ നേരിടേണ്ടത് പോലീസാണെന്നും വാസു പറഞ്ഞു. ശബരിമലയിൽ തീർഥാടനം സമാധാനപരമായാണ് നടക്കുന്നത്. അവിടെ ശാന്തമായ അന്തരീക്ഷം നില നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി പ്രവേശനം അനുവദിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറി. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എൻ.വാസു ഇക്കാര്യം വ്യക്തമാക്കിയത്.
Read MoreTag: sabarimala2019
തൃപ്തിയുടെ വരവിൽ ഗൂഢാലോചന; ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നതെന്ന ആരോപണമുന്നയിച്ച് ദേവസ്വം മന്ത്രി
കണ്ണൂർ: തൃപ്തി ദേശായിയുടെ ശബരിമലയിലേക്കുള്ള വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയും ഗൂഢാലോചനയും ഉണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘമെത്തിയത് ആർഎസ്എസിനും ബിജെപിക്കും സ്വാധീനമുള്ള പൂനെയിൽ നിന്നാണ്. ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നത്. തീർഥാടനം അലങ്കോലമാക്കാൻ ബോധപൂർവം ശ്രമം ഇതിനു പിന്നിലുണ്ട്. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read Moreശബരിമല കയറാൻ രഹ്നാ ഫാത്തിമയും കുടുംബവും; സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ അപേക്ഷ നൽകി
കൊച്ചി: ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെട്ടു രഹ്ന ഫാത്തിമ. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ് ഇതു സംബന്ധിച്ച അപേക്ഷ നൽകിയത്. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണു ശബരിമലയ്ക്ക് പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹ്ന ഫാത്തിമ മാധ്യമങ്ങളോടു പറഞ്ഞു. ജൻമദിനമായ നവംബർ 26-നു മാലയിടാമെന്നാണു കരുതുന്നത്. കുടുംബത്തോടെ പോകാനാണു പദ്ധതി. ഭക്തരുടെ എതിർപ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന ഫാത്തിമ കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നാണ് രഹ്ന ഫാത്തിമയ്ക്കു കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ നൽകിയ മറുപടി. കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന ഫാത്തിമ ശബരിമലയിൽ കയറാൻ ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടർന്നു പിൻമാറേണ്ടി വന്നിരുന്നു.
Read Moreസൂര്യഗ്രഹണം ഡിസംബർ 26-ന്; ശബരിമല ക്ഷേത്രനട നാല് മണിക്കൂർ അടച്ചിടും; പൂജാസമയങ്ങളിൽ മാറ്റം
പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബർ 26-ന് രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പന്പ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇതു ബാധകമായിരിക്കും. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചതിനെ തുടർന്നാണിത്. അന്നേദിവസം പുലർച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30-ന് അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30-ന് നടതുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച് പൂജാസമയങ്ങൾ ക്രമീകരിക്കുന്നതാണെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Read Moreനിലയ്ക്കലിൽ പുതിയ പാർക്കിംഗ് ഗ്രൗണ്ട്; 18,500 ചതുരശ്രമീറ്റർ സ്ഥലത്ത് പാർക്ക് ചെയ്യാം ; കാട്ടുമൃഗങ്ങളിൽ നിന്നു രക്ഷനേടാൻസോളാർ വൈദ്യുത വേലി
പത്തനംതിട്ട: നിലയ്ക്കലിൽ ഗോശാലയ്ക്ക് സമീപം പുതിയ പാർക്കിംഗ് ഗ്രൗണ്ട് പ്രവർത്തനസജ്ജമാണെന്നും 18,564 ചതുരശ്ര മീറ്റർ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. മണ്ഡല-മകര വിളക്ക് ആരംഭിച്ച നവംബർ 17 മുതൽ തന്നെ ഇവിടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. 20,000 ചതുരശ്ര മീറ്റർ പാർക്കിംഗ് സ്ഥലം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ നിലവിൽ 26 പാർക്കിംഗ് ബേകൾ നിർമ്മിച്ചിട്ടുണ്ട്. 4,211 ചതുരശ്ര മീറ്ററോളം ഓപ്പണ്‍ ഗ്രൗണ്ടായി നിലനിർത്തിയിട്ടുണ്ട്. ആയിരത്തോളം കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ നിലവിൽ സൗകര്യമുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു കിലോമീറ്ററോളം പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലയ്ക്കലിലെ മറ്റ് 16 പാർക്കിംഗ് ഗ്രൗണ്ടുകളിൽ ചെറുതും വലുതുമായ 9000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ്, കെഎസ്ആർടിസി തുടങ്ങിയ വിവിധ വകുപ്പുകളിലെ 600 ജീവനക്കാർക്ക് താമസിക്കുന്നതിനായുള്ള…
Read More360 ഡിഗ്രി ആംഗിളില്‍ 136 കാമറകള്‍; കനത്ത കാവലിൽ സന്നിധാനവും പരിസരവും; മിഷന് ഗ്രീന്‍ ശബരിമലയുമായി ശുചിത്വമിഷൻ
പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ തീര്ഥാടനകാലമൊരുക്കി പോലീസ് വിഭാഗം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സിസിടിവി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടെ 360 ഡിഗ്രി ആംഗിളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഹണിവെല്ലിന്റെ 136 കാമറകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. പമ്പ, സന്നിധാനം, എന്നിവിടങ്ങളിലുള്ള പോലീസ് കണ്ട്രോള് റൂമിലാണ് ഇതിന്റെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. കുറ്റവാളികള്‍, പോലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ ഈ പ്രദേശങ്ങളിലെത്തിയാല്‍ ഉടന്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരമെത്തും. മാത്രമല്ല കൃത്യമായി മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കാനും മോഷണം, കുട്ടികളെ കാണാതാകല്‍ എന്നിങ്ങനെയുള്ളവ തടയുന്നതിനും, വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. പമ്പ, സന്നിധാനം പോലീസ് കണ്ട്രോള് റൂമുകള്‍ക്ക് പുറമേ ജില്ലാ…
Read Moreഭക്തിനിർഭരമായി ആദ്യദിന പടിപൂജ ; ഭക്തർക്കായി 24 മണിക്കൂർ അനൗണ്‍സ്മെന്റ് സംവിധാനം; കനത്ത മഴയിലും പതിനെട്ടാംപടി ചവിട്ടി അയ്യപ്പൻമാർ
ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രിയിൽ് നടത്തിയ പടിപൂജ ഭക്തിനിർഭരമായി. അഞ്ചുദിവസങ്ങളിലായിട്ടാണ് പടിപൂജ നടത്തുന്നത്. അയ്യപ്പന്റെ കാവൽക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടു പടികളും പുഷ്പങ്ങൾകൊണ്ട് അലങ്കരിച്ച് വിളക്കുകൾ കത്തിച്ചാണ് പൂജ. ദർശനത്തിനായി പതിനെട്ടാംപടിക്കു താഴെയും മുകളിലുമായി കാത്തുനിന്ന നൂറുകണക്കിനു ഭക്തരുടെ ശരണംവിളികൾക്കിടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ.കെ. സുധീർനന്പൂതിരിയും പടിപൂജയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്ന് ദീപാരാധനയും നടന്നു. ഭക്തർക്കായി 24 മണിക്കൂർ അനൗണ്‍സ്മെന്റ് സംവിധാനം ശബരിമല: അയ്യപ്പഭക്തർക്ക് സഹായഹസ്തമായും വിവരങ്ങൾ യഥാസമയം കൈമാറിയും ശബരിമല അയ്യപ്പസന്നിധിയിലെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിന്റെ മാതൃകാപരമായ പ്രവർത്തനം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തിന് കീഴിലാണ് ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിൽ പബ്ളിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്. അയ്യപ്പഭക്തൻമാർക്കുളള വിവിധ അറിയിപ്പുകൾ മലയാളം,…
Read Moreഅയ്യപ്പാ രക്ഷിക്കണേ… നിലയ്ക്കലിലും, പന്പയിലും ആനവണ്ടി പിടിക്കാൻ കയ്യൂക്ക് വേണം; ദർശനം നടത്തി തിരിച്ചെത്തിയവർ പറയുന്നു…
സ്വന്തം ലേഖകൻ തൃശൂർ: ശബരിമല ഭക്തർക്ക് കയ്യൂക്കുണ്ടെങ്കിൽ നിലയ്ക്കലിൽ നിന്നും പന്പയിൽ നിന്നും ആനവണ്ടിയിൽ കയറിപ്പറ്റാം. നിലയ്ക്കലിൽ നിന്ന് പന്പയിലേക്കും പന്പയിൽ നിന്ന് നിലയ്ക്കലിലേക്കും കെഎസ്ആർടിസിയുടെ എസി, നോണ്‍ എസി ബസുകൾ നടത്തുന്ന സർവീസുകളിൽ കയറിപ്പറ്റാൻ കയ്യൂക്കും മിടുക്കുമുള്ളവർക്ക് മാത്രം സാധിക്കുന്ന സ്ഥിതിയാണിപ്പോഴെന്ന് നടതുറന്ന ആദ്യദിവസങ്ങളിൽ ശബരിമലയ്ക്ക് പോയി വന്നവർ പറയുന്നു. നിലയ്ക്കൽ പന്പ, പന്പനിലയ്ക്കൽ റൂട്ടിൽ അയ്യപ്പഭക്തർ നേരിടുന്ന ദുരിതം വളരെയധികമാണെന്ന് തൃശൂരിൽ നിന്നും ശബരിമലയ്ക്ക് പോയി ദർശനം കഴിഞ്ഞെത്തിയ പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴക്കാട്ട് പറഞ്ഞു. അധികാരികൾ അടിയന്തിരമായി ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ തിരക്കേറുന്നതോടെ യാത്രാദുരിതം അതീവഗുരുതരമായ പ്രശ്നമായി മാറുമെന്നും നിരവധിപേർക്ക് വീണ് പരിക്കേൽക്കാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമലയിൽ ദർശനത്തിന് വരുന്നവരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അവിടെ നിന്ന് പന്പയിലേക്ക് പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ ആശ്രയിക്കണം. അന്യസംസ്ഥാനങ്ങളിൽ…
Read Moreമണ്ഡലകാലത്തിന്റെ തുടക്കത്തിലേ പരാതി പ്രളയം; അസൗകര്യങ്ങൾ കണ്ടറിയാൻ തിരുവഞ്ചൂരും സംഘവും ശബരിമലയിലേക്ക്
തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷണന്റെ നേതൃത്വത്തിലാണ് യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ശബരിമല സന്ദർശിക്കുന്നത്. മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം. എംഎൽഎമാരായ വി എസ് ശിവകുമാർ പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ് ഡോ. ജയരാജ് തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. നിയമസഭാ സമ്മേളന നടപടികളിൽ പങ്കെടുത്തശേഷം ഉച്ചയോടെയാണ് തലസ്ഥാനത്തു നിന്നും സംഘം ശബരിമലയ്ക്ക് തിരിക്കുന്നത്. നിലയ്ക്കൽ,പന്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ഭക്തരോടും ഉദ്യോഗസ്ഥരോടും വ്യാപാരികളോടും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. വാഹന പാർക്കിംഗിലടക്കം പല കാര്യങ്ങളിലും ഇപ്പോഴും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ എംഎൽഎമാരുടെ സന്ദർശനം.
Read Moreകഴിഞ്ഞ വർഷത്തെ കുറവ് നികത്തി ഭക്തർ; ശബരിമലയിലെ ആദ്യദിന വരുമാനം 3.32 കോടി രൂപ
ശബരിമല: ശബരിമലയിൽ മണ്ഡല ഉത്സവത്തിനു നടതുറന്ന ആദ്യദിനത്തിലെ മൊത്തവരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വർധനയെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. മൊത്ത വരുമാനത്തിൽ 1.28 കോടി രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് 50 ശതമാനത്തിൽ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു. നടവരവ് ആദ്യദിനം1,00,10,900 രൂപ. 2018ൽ 75,88,950 രൂപയും 2017ൽ 75,85,185 രൂപയും ആയിരുന്നു നടവരവ്. അപ്പം വില്പനയിലൂടെ 13,98,110 രൂപ ലഭിച്ചു. (2018ൽ 5,82,715 രൂപ, 2017ൽ 11,00,295 രൂപ). അരവണ വില്പനയിലൂടെ ഈ വർഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു. (2018ൽ 72,45,070 രൂപ, 2017ൽ 1,26,21,280 രൂപ).
Read More