സാനിയയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷൊയ്ബ് മാലിക്;ബംഗ്ലാദേശി താരത്തിന് ക്രിക്കറ്റില്‍ നിന്നും ആറുമാസം വിലക്ക്‌

ധാക്ക: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി  സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബീര്‍ റഹ്മാനെതിരെയാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് മാലിക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബീര്‍ റഹ്മാന്‍. ഈ വാര്‍ത്ത കേട്ട സാനിയയുടെ ആരാധകര്‍ ഞെട്ടലിലാണ്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് സബ്ബീര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Read More