ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിന്റെ പേരില്‍ പിരിച്ചുവിട്ടയാളെ വീണ്ടും ജോലിക്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേന. പുരുഷനായിരിക്കെ ജോലിക്കെടുക്കുകയും പിന്നീട് സ്ത്രീയായപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സാബി ഗിരി എന്നയാളെയാണ് സൈന്യം വീണ്ടും ജോലിക്കെടുക്കാന്‍ സമ്മതിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും പുറത്താക്കിയതിന് എതിരേ സാബി നിയമപോരാട്ടം നടത്തിയതിനു ശേഷമായിരുന്നു സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. നടത്തുന്ന നിയമപോരാട്ടത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. മതിയായ യോഗ്യതയോടെ പരീക്ഷ എഴുതിക്കയറിയാല്‍ എല്‍ഡി ക്ളാര്‍ക്ക് ജോലിക്ക് എടുക്കുന്നതില്‍ തടസ്സമില്ലെന്ന് നാവികസേനയുടെ മറുപടി. പെണ്ണായി മാറിയതിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പാണ് സാബിഗിരിയെ നാവികസേന പുറത്താക്കിയത്. വിശാഖപട്ടണത്ത് ഈസ്റ്റേണ്‍ നേവല്‍ കമാന്റില്‍ മറൈന്‍ എഞ്ചിനീയറായി ജോലിക്ക് കയറിയ സെബി പിന്നീട് അഡ്മിനിസ്ട്രേറ്റീവ് വിംഗിലേക്ക് മാറിയിരുന്നു. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയോടെ പുറത്താക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരേ സാബി നിയമപോരാട്ടം നടത്തുകയാണ്. സെബിക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും മറ്റും തീര്‍ത്തു നല്കുമെന്നു നാവികസേന പറഞ്ഞു. ആണായി…
Read More