ജീവിതത്തില്‍ ഫിറ്റ്നസിനുള്ള പ്രാധാന്യത്തെക്കുറിച്ച് വാചാലനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും താനത് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്. സ്കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം അന്നുമുതല്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞു. ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും താന്‍ സ്വീകരിച്ചിട്ടില്ലെന്നും സച്ചിന് തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read MoreTag: sachin
അധ്യാപക ജോലിയ്ക്ക് അപേക്ഷ നല്കി മഹേന്ദ്ര സിംഗ് ധോണി ! അച്ഛന്റെ പേരു കേട്ടാല്‍ ആരും ഞെട്ടും; അഭിമുഖത്തിനു വിളിച്ച ഉദ്യോഗസ്ഥര്‍ പെട്ടു…
ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി അധ്യാപകവൃത്തി സ്വീകരിക്കുന്നു. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്ന ആരും ആദ്യമൊന്നും ഞെട്ടുമെന്ന് തീര്‍ച്ച. എന്നാല്‍ ഇങ്ങനെയൊരു സംഭവമുണ്ടായി. ഛത്തിസ്ഗഢില്‍ 14850 അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് ഒരു ഉദ്യോഗാര്‍ത്ഥിയുടെ പേരുവിവരങ്ങള്‍ ചര്‍ച്ചയായത്. തലസ്ഥാനമായ റായ്പ്പൂറില് ജോലിക്കായി അപേക്ഷ നല്‍കിയയാളുടെ പേര് മഹേന്ദ്ര സിങ് ധോണി എന്നായിരുന്നു. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നും. ധോണിയും അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ അപേക്ഷകന് അഭിമുഖത്തിന് എത്താതിരുന്നതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു. 15 അപേക്ഷകരെയാണ് വെള്ളിയാഴ്ച അഭിമുഖത്തിനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ അഭിമുഖത്തിനെത്താത്തവരില് മഹേന്ദ്ര സിങ് ധോണി എന്ന പേര് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. അവര്‍ അപേക്ഷയിലുള്ള നമ്പറിലേക്ക് വിളിക്കുകയും അതിനുശേഷം തെറ്റ് മനസിലാക്കുകയും അപേക്ഷ വ്യാജമാണെന്ന് കണക്കാക്കുകയും ചെയ്യുകയായിരുന്നു. അപേക്ഷ പ്രകാരം എംഎസ് ധോണി ദുര്‍ഗിലെ…
Read Moreഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള് നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട് ! ഭവ്യ അനുഭവിച്ച വേദനകള്‍ തുറന്നു പറഞ്ഞ് സച്ചിന്…
കാന്‍സര്‍ എന്ന മഹാമാരിയോടു പൊരുതി ജയിക്കുന്നവരെ സല്യൂട്ട് ചെയ്യണം. കാരണം അവര്‍ സമൂഹത്തിനു തന്നെ മാതൃകകളാണ്. മരണത്തെ മുഖാമുഖം കണ്ടശേഷം തിരിച്ചുവരുന്നവരാണ് പല കാന്‍സര്‍ രോഗികളും. അവരുടെ വാക്കുകള്‍ സമൂഹത്തിനൊന്നാകെ പ്രചോദനമാകുന്നു. അങ്ങനെയുള്ളവരാണ് ദമ്പതികളായ സച്ചിനും ഭവ്യയും. പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ച് ജീവിതം തിരികെപ്പിടിച്ചു. തന്റെ പ്രിയപ്പെട്ടവള്‍ കടന്നുപോയ മുള്വഴികളെക്കുറിച്ച് വികാരനിര്‍ഭരമായി ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് സച്ചിന്. സച്ചിന്റെ കുറിപ്പ് ഇങ്ങനെ… ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്… സങ്കടങ്ങള്‍ നമ്മളെ തേടിവരുബോള്‍, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോള്‍ ചിലപ്പോള്‍ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള് നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്… എന്നാല്‍ ആ നശിച്ച കാലം കഴിഞ്ഞാല്‍ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീര്‍ച്ച കഴിഞ്ഞ കാലങ്ങളില്‍ അവള്…
Read Moreപ്രാണവായുവിന് സച്ചിൻ ഒരു കോടി നൽകി
മുംബൈ: കോവിഡ് രോഗികൾക്കായി ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ എത്തിക്കാൻ സച്ചിൻ തെൻഡുൽക്കർ ഒരു കോടി രൂപ സഹായം നൽകി. ആശുപത്രികൾക്ക് പ്രാണവായു എത്തിക്കാനായി ആരംഭിച്ച മിഷൻ ഓക്സിജൻ യജ്ഞത്തിനാണ് സച്ചിൻ തുക കൈമാറിയത്. രാജ്യം ഗുരുതര പ്രതിസന്ധിയിൽ കഴിയുന്പോൾ സഹായം നൽകാതെ പിറന്നാൾ ആഘോഷിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സച്ചിനെതിരേ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. മലയാളികൾ അടക്കമുള്ളവർ സച്ചിനെ ട്രോളിക്കൊണ്ട് പോസ്റ്റുകൾ നിറച്ചിരുന്നു. മിഷൻ ഓക്സിജന്‍ തന്റെ സംഭാവന നൽകിയതായും അവരുടെ ശ്രമങ്ങൾ എത്രയും പെട്ടെന്ന് രാജ്യത്തെങ്ങുമുള്ള രോഗികൾക്ക് താങ്ങാകട്ടെയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. താൻ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് രാജ്യം നൽകിയ പിന്തുണ ഓർമിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read Moreസച്ചിനെയും ബച്ചനെയും ബന്ധിപ്പിക്കുന്ന കണ്ണി കിഷോര്‍ കുമാര്‍; ഇതിഹാസങ്ങള്‍ക്കു മുന്നില്‍ പാടിയ ഓര്‍മകള്‍ പങ്കുവച്ച് അനൂപ് ശങ്കര്‍;വീഡിയോ കാണാം
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കര്‍. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാന്‍ഡുകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഗായകന്. നമ്മുടെ മറ്റ് പല യുവ ഗായകര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യം അനൂപിനു ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ മുന്നില്‍ പാടുവാനുള്ള അവസരം ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അനൂപ് ശങ്കര്‍ പറയുന്നു. സച്ചിന് ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു തന്റെ പാട്ട് കേട്ടപ്പോള്‍ ഇരുവര്‍ക്കും ഇഷ്ടമാകുന്ന ഒരു പാട്ട് പാടണമെന്ന് തീരുമാനിച്ചെന്ന് അനൂപ് ശങ്കര്‍ പറയുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മനസ്സില്‍ വന്നത് ഇതിഹാസ ഗായകന് കിഷോര്‍കുമാറാണ്. സച്ചിന്റെ ഇഷ്ട ഗായകനാണ് കിഷോര്‍ കുമാര്‍. അതുപോലെ ബച്ചനായി കൂടുതല്‍ ഗാനമാലപിച്ചത്…
Read Moreപടക്കശാലയിലാണല്ലോ ഭഗവാനേ ബീഡി കത്തിക്കാന്‍ ചെന്നത് ! യുവരാജാവിന്റെ ചലഞ്ചിനെ നിസ്സാരവല്‍ക്കരിച്ച് ‘മഹാരാജാവ്’ ; യുവരാജിന്റെ ചലഞ്ചിനെ കടത്തിവെട്ടി സച്ചിന്റെ പുതിയ ചലഞ്ച്…
കോവിഡ് കാലത്ത് ചലഞ്ചുകളില്‍ വ്യാപൃതരാണ് പല താരങ്ങളും. ഇങ്ങനെ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ മുമ്പിലുമെത്തി ഒരു ചലഞ്ച്. വെല്ലുവിളിച്ചതാവട്ടെ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവ് യുവരാജ് സിംഗും. കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് എന്നാണ് ഇതിനു യുവരാജ് നല്കിയ പേര്. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ ചാലഞ്ച് ചെയ്തത്. സച്ചിനു പുറമെ രോഹിത് ശര്‍മ, ഹര്ഭജന് സിങ് എന്നിവലെയും യുവി ചാലഞ്ച് ചെയ്തു. ബാറ്റിന്റെ അരിക് ഉപയോഗിച്ച് പന്ത് നിലത്തിടാതെ തട്ടുന്ന വിഡിയോ സഹിതമായിരുന്നു ഇത്. ‘വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, വീട്ടില്‍ത്തന്നെ ചെലവഴിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനും കഴിയുന്നത്ര അതേപടി തുടരാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍, ഹിറ്റ്മാന് രോഹിത് ശര്‍മ, ടര്‍ബണേറ്റര്‍ ഹര്ഭജന് സിങ് എന്നിവരെ…
Read Moreസച്ചിൻ, താങ്കൾക്ക് ഇന്ത്യൻ മീടുവിനെക്കുറിച്ച് എന്തറിയാം? മുറിവേറ്റ പെൺകുട്ടികളുടെ വേദന ഒരു വിഷയമല്ലേ; ആഞ്ഞടിച്ച് ബോളിവുഡ് ഗായിക സോണ മഹപത്ര
മുംബൈ: മീടു ആരോപണ വിധേയനായ സംഗീത സംവിധായകൻ പങ്കെടുക്കുന്ന റിയാലിറ്റി ഷോയെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെതിരെ വിമർശനം. ബോളിവുഡ് ഗായികയായ സോണ മഹപത്രയാണ് സച്ചിനെ വിമർശിച്ച് രംഗത്തെത്തിയത്. പ്രിയ സച്ചിൻ താങ്കൾക്ക് ഇന്ത്യൻ മീടു സംബന്ധിച്ച് അറിവുണ്ടോയെന്ന് സോണ ചോദിച്ചു. ‘പ്രിയ സച്ചിന്, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച് ബോധവാനാണോ? പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ഉൾപ്പെടെ അനു മാലിക്കിനെതിരെ പൊതുസമൂഹത്തിൽ മുന്നോട്ടുവന്ന നിരവധി സ്ത്രീകളുടെ മീടു അനുഭവം അറിയുമോ? ഇവരുടെ മുറിവുകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്ശിക്കുകയുമില്ലെന്നാണോ? സോണ ട്വിറ്ററിൽ ചോദിച്ചു. അനു മാലിക്ക് വിധികർത്താവായ ഇന്ത്യൻ ഐഡൾ എന്ന സംഗീതപരിപാടിയേയാണ് സച്ചിൻ പുകഴ്ത്തിയത്. ഇന്ത്യൻ ഐഡളിലെ യുവ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രാഹുല്‍, ചെല്‍സി ദിവാസ്, സണ്ണി എന്നിഗായകരുടെ സംഗീതത്തോടുള്ള ആഗ്രഹവും സമര്‍പ്പണവും അഭിനന്ദനീയമാണ്. എനിക്കുറപ്പാണ്…
Read Moreജീവനക്കാരില്‍ നാലുപേരെ അറസ്റ്റു ചെയ്യുകയും മൂന്നു പേരേക്കൂടി പ്രതി ചേര്‍ത്തെങ്കിലും മുതലാളിയെ തൊടാന്‍ ഇപ്പോഴും മടി; ബസ് ജീവനക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായതായി കല്ലട ട്രാവല്‍സ്…
കല്ലട ബസില്‍ യാത്രക്കാരായ മൂന്നു യുവാക്കളെ തല്ലിച്ചതച്ച കേസില്‍ നാലു ബസ് ജീവനക്കാര്‍ പിടിയിലായി. സോഷ്യല്‍ മീഡിയയുടെ ഇടപെടലാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അന്നു തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും മുന്‍നിര ചാനലുകളും പത്രങ്ങളും ഇത് വാര്ത്തയാക്കിയില്ലയെന്നത് ശ്രദ്ധേയമായി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം കല്ലട ഉടമകളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ജനരോഷം ശക്തമായതോടെയാണ് പ്രതികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. ഒന്നാം പ്രതി ചിറയിന്‍കീഴ് മടവൂര്‍ ജയേഷ് ഭവനത്തില്‍ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂര്‍ മണപ്പിള്ളില്‍ ജിതിന് (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി അന്‍വര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ 3 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മൂന്നാം പ്രതി കൊല്ലം സ്വദേശി ഗിരിലാലിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍…
Read Moreഓണ്‍ലൈനില്‍ വാങ്ങിയ ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തി ! സച്ചിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ; സംഭവം ഇങ്ങനെ…
ന്യൂഡല്‍ഹി: ഡെലിവറി ചെയ്ത ഭക്ഷണത്തില്‍ പ്ലാസ്റ്റിക് നാര് കണ്ടെത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. മോശം ഭക്ഷണത്തിനെതിരേ ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സൊമാട്ടോ മാപ്പുപറഞ്ഞു തലയൂരിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഒരു കുടുംബം ഓര്‍ഡര്‍ ചെയ്ത പനീര്‍ വിഭവത്തിലാണ് പ്ലാസ്റ്റിക് നാര് കണ്ടെത്തിയത്. കുട്ടികള്‍ക്കായി ചില്ലി പനീര്‍, പനീര്‍ മസാല എന്നീ വിഭവങ്ങളാണ് സൊമാറ്റോയിലൂടെ സച്ചിന് ജാംദേരെ എന്നയാള്‍ ഓര്‍ഡര്‍ ചെയ്തത്. കഴിച്ചു തുടങ്ങിയപ്പോള്‍ കുട്ടിയാണ് ഭക്ഷണത്തിന് കടുപ്പമുണ്ടെന്നു പരാതിപ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് നാരുകള്‍ കണ്ടെത്തുകയായിരുന്നു. പരാതിപ്പെടുന്നതിനായി ഭക്ഷണം പാചകം ചെയ്ത റസ്റ്ററന്റില്‍ എത്തിയെങ്കിലും സച്ചിന്റെ പരാതി കേള്‍ക്കാന്‍ തയാറായില്ല. സൊമാറ്റോയ്ക്കായി ഭക്ഷണം ഡെലിവറി ചെയ്തയാള്‍ എന്തെങ്കിലും കാണിച്ചതാകാമെന്നായിരുന്നു റസ്റ്ററന്റിന്റെ മറുപടി. ഇതേതുടര്‍ന്ന് സച്ചിന് പോലീസിനെ സമീപിക്കുകയായിരുന്നു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും മോശം ഭക്ഷണമാണ് വിതരണം ചെയ്തതെന്നു കണ്ടെത്തിയാല്‍…
Read Moreഅഫ്രീദിയെ പൊളിച്ചടുക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍; ഭാരിച്ച കാര്യങ്ങളൊന്നും അഫ്രീദി ഏറ്റെടുക്കേണ്ടയെന്ന് സച്ചിന്; കാശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമെന്ന് റെയ്ന; അഫ്രീദിക്ക് എന്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നെന്ന ചോദ്യവുമായി കപില്‍…
പാകിസ്ഥാന് ക്രിക്കറ്റ് താരം അഫ്രീദിയ്ക്കെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരങ്ങള്‍. രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഭാരിച്ച കാര്യമൊന്നും ഏറ്റെടുക്കേണ്ടെന്നും പാക്് ക്രിക്കറ്റ് താരത്തോട് തുറന്നടിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍. എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ പ്രാപ്തരായവര്‍ തീരുമാനിച്ചു കൊള്ളും അത് പുറത്തുള്ള ഒരുത്തന് പറഞ്ഞു തരേണ്ട കാര്യമില്ലെന്നും സച്ചിന് പറഞ്ഞു. കശ്മീരില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നുമുള്ള ഷഹീദ് അഫ്രീദിയുടെ പ്രസ്താവനയ്ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മറുപടി. അഫ്രീദിയുടെ കശ്മീരിനെ ചൊല്ലിയുള്ള ആദ്വ ട്വീറ്റിന് മറുപടിയുമായി ആദ്യം രംഗത്ത് വന്നത് ഗൗതം ഗംഭീറായിരുന്നു. കശ്മീര്‍ താഴ് വരയില്‍ ഭീകരര്‍ക്കെതിരേ ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച അഫ്രീദി എന്നത്തേയും പോലെ, ഇക്കുറിയും നോബോളില്‍ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. അഫ്രീദിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങള്‍ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ്…
Read More