മലയാളികള്‍ ഒന്നടങ്കം അനുഗ്രഹിച്ചവരാണ് കാന്‍സറിനെ വെല്ലുവിളിച്ച് വിവാഹിതരായ സച്ചിന് ഭവ്യ ദമ്പതികള്‍. പ്രണയിനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപോവാതെ അവളെ സ്വന്തമാക്കിയ സച്ചിനെ മലയാളികള്‍ ഏവരും അഭിനന്ദിച്ചിരുന്നു. തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കായി ഈ ദമ്പതികള്‍ ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കംപ്യൂട്ടര്‍ പഠനത്തിന് എത്തയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീടാണ് ഭവ്യയ്ക്ക് ആ കാന്‍സറാണെന്ന് മനസിലാകുന്നത്. എന്നാല്‍ അവളെ വിവാഹം ചെയ്ത് ഒപ്പം നില്‍ക്കുകയാണ് സച്ചിന് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതിയായിരുന്നു വിവാഹം. സച്ചിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ… പ്രിയപ്പെട്ട സ്നേഹിതരെ…ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു..ഇന്നലെ ഡോക്ടര്‍ വി.പി. ഗംഗാധരന് സാറിനെ കണ്ടിരുന്നു., 12-ാം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസള്‍ട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകള്‍ ആണ് കേള്‍ക്കാന്‍ പറ്റിയത്.. ഭവ്യക്ക് ഇപ്പോള്‍ വന്ന അസുഖം നോര്‍മല്‍ ആയിരിക്കുന്നു.. 14ലോ16 കീമോയില്‍…
Read More