രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയേക്കുമെന്ന് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും താന്‍ ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമായി. തുടര്‍ന്നാണ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന വിവരം പുറത്തു വരുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നേ നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. ബി.ജെ.പി.യിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ഇതില്‍…
Read MoreTag: sachin pilot
ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി പദത്തിലേക്ക് ? മക്കള്‍ക്കു സീറ്റ് കിട്ടാനായി കളിച്ച കളികള്‍ ഗെലോട്ടിനും കമല്‍നാഥിനും തിരിച്ചടിയാകും; ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ ആകെ മാറ്റിമറിച്ചേക്കും…
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പരാജയമേറ്റു വാങ്ങിയ സംസ്ഥാനങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ ഉത്തരമാണ് രാജസ്ഥാനും മധ്യപ്രദേശും. രാജസ്ഥാനില്‍ ഒരൊറ്റ സീറ്റ് നേടാന്‍ കഴിയാഞ്ഞ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കേവലം ഒരു സീറ്റില്‍ ഒതുങ്ങി. ഈ രണ്ടു സംസ്ഥാനവും കോണ്‍ഗ്രസ് ഭരിക്കുന്നത് ആണെന്നറിയുമ്പോഴാണ് തോല്‍വിയുടെ വലിപ്പം മനസ്സിലാവുന്നത്. അശോക് ഗെലോട്ടിനു പകരം യുവനേതാവും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിച്ചേക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സമാനരീതിയില്‍ മധ്യപ്രദേശില്‍ കമല്‍നാഥിനു പകരം ജ്യോതിരാദിത്യ സിന്ധ്യയെയും പരിഗണിച്ചേക്കും. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ തോറ്റതു സിന്ധ്യയ്ക്കു തിരിച്ചടിയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദമുന്നയിച്ചവരാണു സച്ചിനും ജ്യോതിരാദിത്യയും. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ വന്‍ ചര്‍ച്ചയായ അധികാരത്തര്‍ക്കത്തിനൊടുവില്‍ മുതിര്‍ന്ന നേതാക്കളായ ഗെലോട്ടിനും കമല്‍നാഥിനും അവസരം നല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു.…
Read More