ഇതിഹാസ താരം സച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് കെസിഎ ! ഈ നിലപാട് ബ്ലാസ്റ്റേഴ്‌സ്‌ ഉടമയായതു കൊണ്ട്; വിമര്‍ശനങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ക്രിക്കറ്റും ഫുട്‌ബോളും തമ്മിലുള്ള യുദ്ധത്തില്‍ ഒടുവില്‍ ഫുട്‌ബോളിന് താല്‍ക്കാലിക വിജയം. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. കായികമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണു കെസിഎ തീരുമാനമെടുത്തത്. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും ക്രിക്കറ്റ് മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തിലാവും അന്തിമ തീരുമാനം എടുക്കുക. നവംബര്‍ ഒന്നിനാണ് ഇന്ത്യാ-വിന്‍ഡീസ് ഏകദിനം. അതേ സമയം കൊച്ചി സ്‌റ്റേഡിയം ഫുട്‌ബോളിനായി വിട്ടു നല്‍കണമെന്നു പറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറിനെ കെസിഎ രൂക്ഷമായി വിമര്‍ശിച്ചു. ക്രിക്കറ്റ് തിരുവനന്തപുരത്തു നടത്തണമെന്ന് അഭിപ്രായപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ സെക്രട്ടറി പറഞ്ഞു. കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേഴ്‌സ്‌ ഉടമയായതുകൊണ്ടാണ്. ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയ സംഭവത്തിലും ബാധകമെന്നും…

Read More

എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സച്ചിന്റെ വക 25 ലക്ഷം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇതു കണ്ട് നാണിക്കണമെന്ന് ആരാധകര്‍…

സച്ചിന് കേരളത്തോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവും കൊച്ചിയിലാണെന്നതും കൗതുകകരം. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കൂടുതല്‍ നേരം കേരളത്തില്‍ ചെലവഴിക്കാനാണ് സച്ചിന്‍ താത്പര്യം കാണിച്ചതും. ആ സ്‌നേഹത്തിനു നിദാന്തമായ തെളിവാകുന്ന മറ്റൊരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്‌സേ യൂണിറ്റിന് സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. സച്ചിന്റെ എംപി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എഴുപത് ദിവസത്തിനകം ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്ന് സച്ചിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017ലെ ഐഎസ്എല്‍ മത്സരങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. സച്ചിനെ കൂടാതെ സിനിമ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് ഉടമകള്‍. അതേസമയം…

Read More

സിനിമ കാണാനെത്തിയപ്പോള്‍ ഐശ്വര്യ സച്ചിനെ കെട്ടിപ്പിടിച്ചു, ഒപ്പമുണ്ടായിരുന്ന അഭിഷേക് ബച്ചന് നീരസമോ? ചിരിച്ചു കൊണ്ടിരുന്ന ഭര്‍ത്താവിന്റെ മുഖം ഒരു നിമിഷംകൊണ്ട് അസ്വസ്ഥമായതിനു പിന്നില്‍?

അഭിഷേക്-ഐശ്വര്യ റായ് വിവാഹം മുതല്‍ ഒപ്പമുള്ളതാണ് അഭ്യൂഹങ്ങള്‍. ഇരുവരും തമ്മില്‍ വഴക്കാണെന്നും ഉടന്‍ വേര്‍പിരിയുമെന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലിപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് ബോളിവുഡില്‍ നിറഞ്ഞോടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ  ഐശ്വര്യ ആലിംഗനം ചെയ്തതില്‍ ഭര്‍ത്താവായ അഭിഷേക് ബച്ചാന്‍ കലിപ്പിലാണെന്നാണ് വാര്‍ത്ത. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന്‍ കുടുംബം പങ്കെടുത്തത്. സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍ എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു. ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്‌നേഹ…

Read More

ആര്‍ക്കും കുറ്റം ചെയ്യാന്‍ സാധിക്കുന്ന സമയം! കാരണം ഈ ചിത്രത്തിലുണ്ട്; സോഷ്യല്‍മീഡിയയില്‍ താരമായ വീരേന്ദര്‍ സേവാംഗ് സച്ചിന് നേര്‍ന്ന പിറന്നാള്‍ ആശംസ വന്‍ഹിറ്റ്

കളിമികവുകൊണ്ടു മാത്രം ശ്രദ്ധേയനായ വ്യക്തിയല്ല വിരേന്ദര്‍ സേവാംഗ്. ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിന്നകന്ന് കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹമിപ്പോള്‍ കൈവച്ചിരിക്കുന്നത്. പല അവസരങ്ങളില്‍ ആരാധകരുടെ സ്വന്തം വീരു അത് തെളിയിച്ചിട്ടുമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 44-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും വീരു തന്റെ സ്വതസിദ്ധ ശൈലി വിട്ടുകളിച്ചില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള താരത്തിന്റെ ട്വീറ്റ് ഇപ്പോള്‍ നവമാധ്യമ യൂസര്‍മാരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഫ്ളൈറ്റ് യാത്രക്കിടെ ഉറങ്ങുന്ന സച്ചിന് സമീപം ഇരിക്കുന്ന തന്റെ ചിത്രം ഉള്‍പ്പെടെയാണ് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റ്. ട്വീറ്റിലെ വരികള്‍ ഇങ്ങനെ- ഒരാള്‍ കുറ്റകൃത്യം ചെയ്തേക്കാവുന്ന അപൂര്‍വ്വ സന്ദര്‍ഭം, കാരണം ദൈവം ഉറങ്ങുന്നു. ഇന്ത്യയിലെ സമയ ചക്രത്തെ പിടിച്ചുനിര്‍ത്താന്‍ കെല്‍പ്പുള്ള മനുഷ്യന് പിറന്നാള്‍ ആശംസ നേരുന്നു. വീരുവിന്റെ ട്വീറ്റ് മറ്റൊരു മാസ്റ്റര്‍സ്ട്രോക്ക് ആണെന്നാണ് ട്വിറ്ററിലെ ആരാധകരുടെ അഭിപ്രായം. താങ്കളുടെ ആശംസകള്‍ക്കായി…

Read More

മക്കളെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കരുത്! സച്ചിന്റെ ഉപദേശം വൈറലായി! ട്വിറ്റര്‍ പേജില്‍ തമാശയുടെ പൊടിപൂരവും; വീഡിയോ കാണാം

പോലീസുകാരും സാമൂഹ്യപ്രവര്‍ത്തകരും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ഒരു കാര്യമുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പിഴവരെ ഈടാക്കുന്നുണ്ടെങ്കിലും യുവാക്കളടക്കം പല ആളുകളും ഹെല്‍മറ്റ് ധരിക്കാന്‍ പലപ്പോഴും തയാറാകാറില്ല. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണമെന്ന ഉപദേശവുമായി ഇതാ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നു. വഴിയില്‍ വച്ച് തന്നോടൊപ്പം സെല്‍ഫിയെടുക്കാനെത്തിയ യുവാക്കളോട് ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന്‍ ഉപദേശിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വഴികരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് ആരാധകര്‍ക്ക് സെല്‍ഫിയെടുക്കാന്‍ പോസുചെയ്യുന്നതിനിടയിലാണ് യുവാക്കള്‍ക്ക് ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്. ബൈക്കില്‍ വന്നിറങ്ങിയ യുവാക്കളാണ് സച്ചിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ചത്. ഹെല്‍മെറ്റ് വേണം കേട്ടോ എന്ന സച്ചിന്‍ സ്നേഹത്തോടെ നിര്‍ദ്ദേശിക്കുമ്പോള്‍ ശരി എന്നും യുവാക്കള്‍ പറഞ്ഞു. സച്ചിന്റെ കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ സച്ചിനെ കയ്യുയര്‍ത്തിക്കാട്ടുന്ന ബൈക്ക് യാത്രികരോടും സച്ചിന്‍ ഹെല്‍മെറ്റ് വയ്ക്കൂ സഹോദരാ എന്ന്…

Read More

സച്ചിന്‍ പാടുന്നു! ഒപ്പം സോനു നിഗവും; ക്രിക്കറ്റ് ഇതിഹാസം സംഗീതലോകത്തും താരമാകാനൊരുങ്ങുന്നു; വീഡിയോ കാണാം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നത് ഒരു വ്യക്തിയല്ല മറിച്ച് ഒരു വികാരമാണ്. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശവും വികാരവുമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം. മൂന്നും നാലും തലമുറകളില്‍ ക്രിക്കറ്റ് എന്ന കായികയിനത്തോടുള്ള ആരാധന ഉണ്ടാക്കിയ ആളാണ് സച്ചിന്‍. എന്നാല്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റിന് പുറമെയുള്ള മേഖലകളില്‍ പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേര്‍സുമായി വന്നു ഫുട്ബോളിന്റെ പുരോഗമനത്തിനായ് പ്രവര്‍ത്തിച്ചപ്പോള്‍, സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീം എന്ന ആത്മകഥ പറയുന്ന സിനിമയില്‍ അഭിനയത്തിലും ഒന്ന് പയറ്റി നോക്കി സച്ചിന്‍. ഇപ്പോഴിതാ സംഗീതത്തിലും ഒരു കൈ നോക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു സച്ചിന്‍. പ്രശസ്ത ഗായകന്‍ സോനു നിഗത്തിനൊപ്പമാണ് സച്ചിന്‍ സംഗീതലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ”ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ഗാനം ആലപിച്ചാണ് സച്ചിന്‍ സംഗീത ലോകത്തിലേക്ക് കടന്നത്. മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച് മലയാളികള്‍ക്ക്…

Read More