വിവാഹം കഴിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് നടി സദ. തന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും താന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് പോകുന്നതിലും വളരെ സന്തുഷ്ടയാണ്. വിവാഹശേഷം ആ സംതൃപ്തി നിലനിര്‍ത്താന്‍ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. നമ്മളെ മനസിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല. ഇനിയിപ്പോള്‍ മനസിലാക്കാത്ത ആളാണെങ്കിലോ ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാനാണ്. അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത് അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ നല്ലത് വിവാഹം പൂര്‍ണമായും ഒഴിവാക്കുന്നതാണ്. നടി പറയുന്നു.
Read MoreTag: sadha
വിക്രത്തിന്റെ നായിക സദ ഇപ്പോള്‍ എവിടെയെന്നറിയാമോ ? ലൈംഗികത്തൊഴിലാളിയായുള്ള സദയുടെ മാറ്റത്തില്‍ ഞെട്ടി ആരാധകര്‍
ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം അന്യനില്‍ വിക്രത്തിന്റെ നായികയായി എത്തി തെന്നിന്ത്യയുടെ മനം കവര്‍ന്ന നടിയാണ് സദ. അന്യന് നല്കിയ വിജയം പക്ഷേ പിന്നീട് വന്ന സിനിമകളില്‍ ആവര്‍ത്തിക്കാന്‍ സദയ്ക്ക് കഴിഞ്ഞില്ല. താരപ്രഭയ്ക്ക് മങ്ങലേറ്റ് കുറച്ചു കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം ഇപ്പോള്‍ ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്. ദാവണി ചുറ്റിയ തമിഴ്പെണ്‍കൊടി ഇമേജുകള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ടോര്‍ച്ച്ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൈംഗികതൊഴിലാളികളുടെ ജീവിതം ആഴത്തില്‍ പറയുന്ന കഥയാണെന്ന് സംവിധായകന് വ്യക്തമാക്കുന്നു. ലൈംഗിക തൊഴിലാളികളെക്കുറിച്ച് നിരവധി കഥകള്‍ വന്നിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ടോര്‍ച്ച്ലൈറ്റ്. പാതയോരങ്ങളില്‍ രാത്രി ഇടപാടുകാരെ കാത്തു നില്ക്കുന്നവരുടെ കഥയല്ലയിത്. അവരുടെ യഥാര്‍ത്ഥ ജീവിതമായിരിക്കും സിനിമ. ഈ കഥയ്ക്ക് ഒരുപാട് ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നു. അവരുടെ…
Read More