നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഒരുക്കിയ ഓണസദ്യ കഴിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമില്ലാതെ പോയി. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറും പഴ്സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് തൃപ്തിയടയാനായിരുന്നു സ്പീക്കറിന്റെയും സംഘത്തിന്റെയും വിധി. 1300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേര് കഴിച്ചപ്പോള്‍ തീര്‍ന്നു പോയത്. മുന്‍പ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. 1,300 പേര്‍ക്ക് ഓണസദ്യ നല്‍കാനായി ക്വട്ടേഷന്‍ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാല്‍ ക്വട്ടേഷന്‍ അവര്‍ക്കു നല്കി. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതി വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും…
Read MoreTag: sadya
ഇനി കലോത്സവത്തിനില്ല ! ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്നതില്‍ ഭയമെന്ന് പഴയിടം മോഹനന് നമ്പൂതിരി…
ഇനി കലോത്സവത്തില്‍ ഊട്ടുപുരയൊരുക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. തന്നെ ഭയം പിടികൂടിയതിനാല്‍ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി കലോത്സവ വേദികളില്‍ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മോഹനന് നമ്പൂതിരിയുടെ വാക്കുകള്‍ ഇങ്ങനെ…ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികര്‍ ആരോപണവുമായി മുന്നോട്ടു വരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ വിടവാങ്ങുന്നു.’ പഴയിടം പറഞ്ഞു. സ്കൂളുകളില്‍ എന്തുകൊണ്ട് മാംസാഹാരം വിളമ്പുന്നില്ല എന്ന് ചോദിച്ച് നവോത്ഥാന നായകരെന്ന് അവകാശപ്പെടുന്ന ചിലര്‍ രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് കൊണ്ടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍…
Read More