മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസത്തിനായി ചെരിപ്പ് പോളിഷു ചെയ്ത് തുക കണ്ടെത്തുകയാണ് സൈയ്തുകുഞ്ഞ്. ബധിരനും മൂകനുമായ മൂവാറ്റുപുഴ കാവുംങ്കര മീത്തിൽ സൈയ്തു കുഞ്ഞെന്ന അറുപതുകാരനാണ് ചെരുപ്പ് പോളിഷ് ചെയ്ത് ലഭിക്കുന്നവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ഒരുങ്ങുന്നത്. എഫ്എസിടിയിൽനിന്ന് വിരമിച്ചയാളാണ് സൈയ്തു കുഞ്ഞ്. രണ്ടു പതിറ്റാണ്ടു മുന്‍പ് കൊല്ലം, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളും ബസുകളും ശുചീകരിച്ച് സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധ നേടിയവരാണ് സൈയ്തു കുഞ്ഞും കുടുംബവും. പരിസ്ഥിതി പ്രവർത്തനങ്ങളിലും പൊതുഇടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടൽ നടത്താൻ വൈകല്യങ്ങളൊന്നും ഇദ്ദേഹത്തിന് തടസമല്ല. മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മൂന്നുദിവസമാണ് സൈയ്തു കുഞ്ഞ് ചെരിപ്പു പോളിഷ് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് തുക ശേഖരിക്കുന്നത്. മൂവാറ്റുപുഴ എസ്ഐ കെ.എം. സൂഫി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ സി.എം. ഷുക്കൂർ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ പി.വൈ. നൂറുദീൻ, കെ.പി. റസാഖ്,…
Read MoreTag: said moovattupuzha
പരിസ്ഥിതി പ്രവർത്തനങ്ങൾക്കിറങ്ങുമ്പോൾ വൈകല്യങ്ങൾ ഒരു തടസമേയല്ല; അറുപതാം വയസിലും പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിന് മാതൃകയാകുന്ന സെയ്തു കുഞ്ഞിനെയറിയാം…
മൂവാറ്റുപുഴ: പരിസ്ഥിതി പ്രവർത്തനങ്ങൾക്കു മൂവാറ്റുപുഴ സ്വദേശി സെയ്തു കുഞ്ഞിന് വൈകല്യങ്ങൾ ഒരു തടസമേയല്ല. ജന്മനാ ബധിരനും മൂകനുമാണങ്കിലും അറുപതുകാരനായ കാവുംങ്കര മീത്തിൽ സെയ്തു കുഞ്ഞ് പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്. പഠനകാലത്ത് ആരംഭിച്ചതാണ് ഇദേഹത്തിന്റെ പരിസ്ഥിതി സ്നേഹം. ഗാന്ധിജയന്തി ദിനത്തിലും, പരിസ്ഥിതി ദിനത്തിലും മാത്രമല്ല എപ്പോഴും ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാം നിരയിലുണ്ടാകും സെയ്തു കുഞ്ഞ്. രണ്ട് പതിറ്റാണ്ട് മുന്‍പ് സഹോദരനോടൊപ്പം കെഎസ്ആർടിസി ബസുകൾ ക്ലീൻ ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയ നിരവധി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ മാർക്കറ്റ് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്ചു. തന്റെ അറുപതാം പിറന്നാൾ ദിനമായ കഴിഞ്ഞ ബുധനാഴ്ച മാർക്കറ്റ് ബസ് സ്റ്റാന്റും പരിസര പ്രദേശങ്ങളും ശുചീകരിച്ചതാണ് ഒടുവിലത്തെ പ്രവർത്തനം. പുല്ലം കാടും പറിച്ചുനീക്കി പരിസരമാകെ വൃത്തിയാക്കിയ സെയ്തു കുഞ്ഞ് നാട്ടുകാർക്കാകെ മാതൃകയായി. ആലുവ…
Read More