കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ച കഥയിലെ നായകനായ വയനാട് പനമരം പരക്കുനി സ്വദേശി ഒടുവില്‍ താന്‍ പറഞ്ഞത് കളവാണെന്ന് സമ്മതിച്ചു. ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാന്‍ പറഞ്ഞത് കൈവിട്ട കളിയായിപ്പോയന്നും താന്‍ കാരണമുണ്ടായ വിഷമത്തില്‍ വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായില്‍നിന്നു പകര്‍ത്തിയ വീഡിയോയില്‍ സെയ്തലവി പറയുന്നു. ദുബായ് അബുഹായിലിലെ മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്. വയനാട് നാലാംമൈല്‍ സ്വദേശി അഹമ്മദ് എന്നയാള്‍ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു. ഗൂഗിള്‍പേയിലൂടെ 300…
Read More