ലോകത്ത് ചുരുളഴിയാത്ത പല രഹസ്യങ്ങളുമുണ്ട്. ശാസ്ത്രപ്രേമികളെ ഏറെക്കാലമായി അദ്ഭുതപ്പെടുത്തുന്ന കാര്യമാണ് അമേരിക്കയിലെ ഡെത്ത് വാലിയിലെ ചലിക്കുന്ന കല്ലുകള്‍. ഇതേപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇതേ കുറിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഡെത്ത് വാലിയിലെ റെയ്സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് കല്ലുകളുടെ ചലിക്കുന്നത്. ഇത്തരത്തില്‍ കല്ലുകള്‍ സഞ്ചരിക്കുന്നതിന് പിന്നില്‍, മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. അപ്പോള്‍ തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യും വീണ്ടും പഴയ അവസ്ഥ വരുമ്പോള്‍ കല്ലുകള്‍ ചലിക്കുകയും ചെയ്യുന്നതാണെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട്…
Read More