കൊച്ചി: നൈജീരിയന്‍ കടലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും, നൈജീരിയന്‍ നാവികസേനയുടെ ഉത്തരവുകള്‍ അവഗണിച്ചെന്നും ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ട മലയാളികള്‍ ഇന്ന് നാട്ടിലെത്തും. കപ്പലിലെ ജീവനക്കാരായിരുന്ന 16 ഇന്ത്യന്‍ നാവികരില്‍ മലയാളികളായ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന് നഗറിലെ താമസക്കാരനായ സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് ഇന്ന് ഉച്ചക്ക് ഒന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചിട്ടുള്ളത്. കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 2022 ഓഗസ്റ്റിലാണ് എംടി ഹീറോയിക് ഇഡൂണ്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ നൈജീരിയ കസ്റ്റഡിയിലെടുത്തത്. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. 16 ഇന്ത്യക്കാര്‍, എട്ട് ശ്രീലങ്കക്കാര്‍, ഒരു ഫിലിപ്പിനോ, ഒരു പോളിഷ് പൗരന് എന്നിവരടങ്ങുന്ന 26 അംഗ സംഘമാണ് എംടി ഹീറോയിക് ഇഡൂണിന്റെ…
Read MoreTag: sailors
യുഎസ് നാവികസേന തയ്യാറാക്കിയ ‘ലൈംഗികപട്ടിക’ പുറത്ത് ! 32 വനിതാ ഓഫീസര്‍മാര്‍ക്ക് റാങ്കിംഗ് നടത്തി; അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം ഇങ്ങനെ…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടാകുകയാണ് നാവികാസേനയിലെ സൈനികര്‍ തയ്യാറാക്കിയ പുതിയ പട്ടിക. സേനയിലെ 32 വനിതകളെ ലൈംഗികോദ്ദേശ്യത്തോടെ റാങ്കിംഗ് നടത്തിയതിനു ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.ലൈംഗീകാകര്‍ഷണവും സൗന്ദര്യവും മുന്‍ നിര്‍ത്തി പുരുഷകേസരികള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടിക വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സൗന്ദര്യം അനുസരിച്ച് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ പേരിന് നേരെ അവരില്‍ നിന്നും പട്ടിക തയ്യാറാക്കിയ ആള്‍ പ്രതീക്ഷിക്കുന്ന ലൈംഗിക പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മിലിറ്ററി അന്വേഷണ ഉദ്യോഗസ്ഥര്‍ ‘ബലാത്സംഗ പട്ടിക’ എന്ന് പേരിട്ടിരിക്കുന്ന പട്ടിക യുഎസ്എസ് ഫ്ളോറിഡയിലെ അംഗങ്ങളായ ഗോള്‍ഡ് ക്രൂവിനിടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്. രണ്ടു പട്ടികയാണ് ഉള്ളത്. ഒരെണ്ണത്തില്‍ സ്റ്റാര്‍ സിസ്റ്റം അനുസരിച്ച് വനിതാ ജീവനക്കാരെ റാങ്ക് ചെയ്തിട്ടുള്ളതാണ്. മറ്റേത് റാങ്കിംഗ് അനുസരിച്ച് പട്ടിക തയ്യാറാക്കിയ സൈനികര്‍ക്ക് ജീവനക്കാരികള്‍ ചെയ്തു കൊടുക്കേണ്ട ലൈംഗിക ചേഷ്ടകളും. അന്തര്‍ വാഹിനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൊത്തം 173…
Read More