കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാരുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠത്തില്‍ സന്ദര്‍ശനം നടത്തി. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മഠത്തില്‍ സന്ന്യാസിമാരെ കാണുമ്പോള്‍ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും’ എന്ന അനുഗ്രഹം നല്കാന് തുടങ്ങിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന് ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് സന്ന്യാസിയുടെ അനുഗ്രഹ സംഭാഷണം നിര്‍ത്തി വയ്പ്പിച്ചത് കൗതുകമായി. ‘നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും’ എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠത്തിലെ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളിലടക്കം പ്രധാന വാര്‍ത്തയായി. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണാടകയുടെ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. എന്നാല്‍ കാലങ്ങളായി ലിംഗായത്തുകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്.ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്.…
Read More