പ്രേമം എന്ന സിനിമയിലെ മലര് മിസ് ആയി വന്ന് കേരളത്തിലെ യുവാക്കളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യയിലൊട്ടാകെ സായി പല്ലവിയുടെ ഡിമാന്‍ഡ് കൂടി. പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെ സായി സജീവമായി. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ മറ്റ് നടിമാരെക്കാൾ കൂടുതൽ നിബന്ധനകള്‍ സായി മുന്നോട്ട് വയ്ക്കുമായിരുന്നു. അതിലൊന്ന് ഗ്ലാമറസ് വേഷങ്ങളോ ചുംബന രംഗങ്ങളിലോ അഭിനയിക്കുക ഇല്ലെന്നായിരുന്നു. എന്നാല്‍ നാഗചൈതന്യയ്ക്കൊപ്പം അഭിനയിച്ച പുതിയ ചിത്രത്തില്‍ സായി പല്ലവി ഒരു ചുംബന രംഗത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ഇതോടെ സിനിമ കണ്ടവരെല്ലാം നടിയെ ചോദ്യം ചെയ്തുകൊണ്ടു രംഗത്ത് വന്നു. സിനിമയ്ക്ക് വേണ്ടി ചുംബിക്കില്ലെന്നത് അടക്കം ഇതുവരെ ഉണ്ടായിരുന്ന നിലപാടുകളെല്ലാം സായി മാറ്റിയോ എന്ന ചോദ്യങ്ങള്‍ ഉയർന്നിരിക്കുകയാണ്. ഇതോടെ ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ഏറ്റവും പുതിയ…
Read More