പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആദ്യ വിവാഹം നടന്നു. സാജന്റെ ഭാര്യാമാതാവ് പ്രേമലതയുടെ സഹോദരീപുത്രിയുടെ വിവാഹമാണു നടന്നത്. ചീഫ് ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചതോടെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതോടെയാണു വിവിധ ചടങ്ങുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ഇതിനകം പതിനഞ്ചിലേറെ വിവാഹങ്ങള്‍ക്കു ബുക്കിംഗായി. സാജന്റെ ആത്മഹത്യക്കു മുമ്പും ഇവിടെ വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നെങ്കിലും വിവാഹ രജിസ്ട്രേഷനു സാങ്കേതികതടസങ്ങളുണ്ടായിരുന്നു. കെട്ടിടത്തിന് അനുമതി ലഭിച്ചെങ്കിലും ടൗണ്‍ പ്ലാനര്‍ നിര്‍ദേശിച്ച അഗ്നിസുരക്ഷാസംവിധാനത്തിന് ഒഴിവാക്കിയിടേണ്ട സ്ഥലത്തെ ടാങ്ക് മാറ്റിസ്ഥാപിക്കണം. അതിന് ആറുമാസം സമയമനുവദിച്ചിട്ടുണ്ട്. അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് ടൗണ്‍ പ്ലാനറുടെ സംഘം കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു. കണ്‍വന്‍ഷന്‍ സെന്ററിനു പിന്നില്‍ തുറസായ സ്ഥലത്തു ജലസംഭരണി സ്ഥാപിച്ചതാണു നാലാമത്തെ പിഴവ്. അതില്‍ ഇളവുതേടി മന്ത്രി…
Read MoreTag: sajan
ജീവനൊടുക്കിയ പ്രവാസിയുടെ ഓഡിറ്റോറിയത്തിനു സമീപമുള്ള പുറമ്പോക്ക് കൈയ്യേറി സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ്; മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയത് സാജനും; പാര്‍ട്ടി ഓഫീസ് പെര്‍മിറ്റും ലൈസന്‍സും നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ…
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ സമീപം ജീവനൊടുക്കിയ സാജന്‍ മലയാളികള്‍ക്ക് വേദനയാവുകയാണ്. എന്നാല്‍ ഈ കെട്ടിടത്തിനു സമീപം തന്നെയുള്ള സിപിഎം ഓഫീസ് പുറമ്പോക്ക് ഭൂമി കൈയ്യേറിയുള്ളതാണെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. പാര്‍ട്ടി കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മിക്കാന്‍ പണം നല്‍കിയതാവട്ടെ സാജനും. സിപിഎം. ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനാണ് ആന്തൂര്‍ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെര്‍മിറ്റും െലെസന്‍സും നല്‍കിയത്. ബക്കളം പഴയ ദേശീയപാതയോടു ചേര്‍ന്ന്, സാജന്റെ പാര്‍ത്ഥാ ഓഡിറ്റോറിയത്തിന് 50 മീറ്ററടുത്താണു പാര്‍ട്ടി ഓഫീസ്. ഒരാള്‍ സൗജന്യമായി നല്‍കിയ രണ്ടു സെന്റൊഴികെ, ബാക്കി പുറമ്പോക്ക് കൈയേറിയതാണെന്നാണു സൂചന. മൂന്നുനിലകളിലായി, കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിനാണു നഗരസഭ വേഗത്തില്‍ അനുമതി നല്‍കിയത്. കെട്ടിടനമ്പര്‍ ലഭിച്ചതോടെ താഴത്തെ നില വാടകയ്ക്കു നല്‍കി. സിപിഎം. ഓഫീസിനു സാജന്‍ സാമ്പത്തികസഹായം നല്‍കുമ്പോഴും തൊട്ടടുത്ത് അദ്ദേഹം നിര്‍മിച്ച കണ്‍വെന്‍ഷന്‍…
Read More