കോഴഞ്ചേരി: ഇലന്തൂർ ഇടപ്പരിയാരം കൊല്ലംപാറ വിജയവിലാസത്തിൽ സജീവ് (54) മർദനമേറ്റ് മരിച്ച കേസിൽ കുറിയാനിപ്പള്ളി ലക്ഷ്മീപുരത്ത് അരുൺലാലിനെ (കൊച്ചുമോൻ – 33) ഇലവുംതിട്ട പോലീസ് അറസ്റ്റുചെയ്തു. കൂട്ടുപ്രതി ലാൽഭവനിൽ പ്രേംലാലിനെ പോലീസ് തെരയുന്നു. നേരത്തെ മകളുടെ കാമുകനെ സംശയിച്ചിരുന്നെങ്കിലും പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അരുൺലാലിന്റെ പങ്ക് തെളിഞ്ഞത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെയും ഡിവൈഎസ്പി കെ. സജീവിന്റെയും മേൽനോട്ടത്തിൽ ഇലവുംതിട്ട ഇൻസ്പക്ടർ ചന്ദ്രബാബു, എസ്ഐമാരായ എ. അനീസ്, വി. ആർ. വിശ്വനാഥ്, എഎസ്ഐമാരായ ലിൻസൺ, അജികുമാർ, അശോകകുമാർ, സിപിഒമാരായ ബിനോയ്, വിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസ് സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒരു ബസ് ജീവനക്കാരനുമായി തന്റെ മകൾ പ്രണയത്തിലായ വിവരം അറിഞ്ഞാണ് കഴിഞ്ഞ 23ന് പ്രവാസിയായ സജീവ് ജോലി രാജിവച്ച് നാട്ടിലെത്തിയത്. തുടർന്ന് മകളെ പിന്തിരിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. മകൾ അമ്മയോടൊപ്പം മെഴുവേലി…
Read MoreTag: sajan death pravasi
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; വിവരങ്ങൾ ചോരുന്നതിൽ അന്വേഷണ സംഘത്തിന് അതൃപ്തി
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണ വിവരം ചോരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ സംഘം. കണ്ണൂർ എസ്പിയെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സാജന്റെ കുടുംബത്തെ ഇകഴ്ത്തും വിധമുള്ള വിവരങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം എസ്പിയെ സമീപിച്ചത്. അന്വേഷണം വഴിതിരിച്ചു വിടാനാണ് ഇത്തരം നീക്കമെന്ന് സാജന്റെ കുടുംബവും ആരോപിച്ചിരുന്നു.
Read Moreപ്രവാസി വ്യവസായിയുടെ മരണം; സാജന്റെ പേരിലുള്ള ഒരു സിംകാർഡിലേക്ക് മൂന്നുമാസത്തിനിടെ വന്നത് 2400 കോളുകൾ;വിളികൾ വന്നത് ഒരേ നമ്പറിൽ നിന്ന്; ഈ സിം കാർഡ് ഉപയോഗിച്ചിരുന്നത് സാജനല്ലെന്ന് അന്വേഷണ സംഘം
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. സാജൻ ഉപയോഗിച്ചിരുന്ന ഫോണുകൾ കേന്ദ്രീകരിച്ചാണ് തെളിവുകൾ കണ്ടെത്തിയത്. സാജന്റെ പേരിലുള്ള ഒരു സിം കാർഡ് ഉപയോഗിച്ചുള്ള ഫോണിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്ന 2400 കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഈ സിം കാർഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി 10.30 നും ഒന്നിനും ഇടയിലാണ് ഈ ഫോണിലേക്ക് വന്ന ഫോൺ കോളുകളേറെയും. ഒരേ നന്പറിൽനിന്നു തന്നെയാണ് കോളുകൾ വന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതു വിളിച്ചയാളെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങളാണ്. പാർഥാ കൺവൻഷൻ സെന്ററിന് അനുമതി കിട്ടാതെ മാനസികമായി തളർന്ന സാജനെ മറ്റു ചില പ്രശ്നങ്ങളും അലട്ടിയിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതും ജീവനൊടുക്കാൻ കാരണമായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മൊഴിയെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ…
Read Moreഒടുവിൽ എല്ലാം ഉദ്യോഗസ്ഥരിൽ വന്നണഞ്ഞു..! രാഷ്ട്രീയകളികളിൽ ആന്തൂരിലെ പ്രവാസിയുടെ മരണത്തിൽ ബലിയാടായി ഉദ്യാഗസ്ഥർ
കണ്ണൂർ: രാഷ്ട്രീയക്കളികളിൽ ബലിയാടായി ഉദ്യോഗസ്ഥർ. ആന്തൂർ പഞ്ചായത്തിൽ ഓഡിറ്റോറിയം പണിത പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരുകയാണ് സിപിഎം. പാർട്ടി അനുഭാവികൂടിയായ കണ്ണൂർ കൊറ്റാളി സ്വദേശി പാറയിൽ സാജന്റെ മരണം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് മുനിസിപ്പൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയത് പ്രശ്നത്തിന് താത്കാലിക വിരാമമിടാൻ സർക്കാർ തീരുമാനിച്ചത്. നിർമാണത്തിലുണ്ടായ വ്യതിയാനങ്ങൾക്ക് പിഴയടപ്പിച്ചും പരിഹരിക്കാൻ ആവശ്യപ്പെട്ടും അനുമതി നല്കുന്നതിന് എൻജിനിയറും ഓവർസിയർമാരും തയാറായിരുന്നെങ്കിലും സെക്രട്ടറി സമ്മതിച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സെക്രട്ടറിക്ക് രാഷ്ട്രീയനേതൃത്വത്തിൽനിന്ന് സമ്മർദമുണ്ടായിരുന്നോ എന്നാണ് സംശയമുയരുന്നത്. വിജിലൻസ് അന്വേഷണമുണ്ടായാൽ ഉദ്യോഗസ്ഥരായിരിക്കും കുടുങ്ങുക എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി കീഴുദ്യാഗസ്ഥരെ കാർക്കശ്യത്തിന് പ്രേരിപ്പിച്ചത്. ഓഡിറ്റോറിയത്തിന്റെ നിർമാണത്തിൽ ചില അപാകതകളുമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കെട്ടിടം നിർമിച്ച കോൺട്രാക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിദേശത്തായിരുന്ന സാജൻ ഇക്കാര്യത്തിൽ നിസഹായനായിരുന്നു. കംപ്ലീഷൻ…
Read More