ഒരു വശം തളര്‍ന്നു കിടപ്പിലായ അച്ഛന്‍,ഭിന്നശേഷിക്കാരനായ അനുജന്‍,ഒപ്പം അമ്മയുടെ അപ്രതീക്ഷിത വേര്‍പ്പാടും ! ഒമ്പതു വര്‍ഷത്തെ ദുരിത ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാജന്‍ പള്ളുരുത്തി…

മലയാള സിനിമ പ്രേമികള്‍ക്ക് ചിരകാല പരിചിതനാണ് സാജന്‍ പള്ളുരുത്തി. ആദ്യം മിമിക്രി വേദികളിലൂടെയും പിന്നീട് സിനിമകളിലൂടെയും സാജന്‍ പള്ളുരുത്തി മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുകയായിരുന്നു. ഉള്ളിലെ സങ്കടങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാറുള്ള ഒരു വ്യക്തിയായിരുന്നു സാജന്‍. കലാരംഗത്ത് നിന്നു നീണ്ട ഇടവേള എടുത്തതിനെക്കുറിച്ചാണ് സാജന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛന്‍ തളര്‍ന്ന് കിടപ്പിലാകുകയും ചെയ്തതോടെ സാജന്‍ കലാരംഗത്തു നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ദുരിതപൂര്‍ണമായ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. എനിക്കുള്ള കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നു. സ്‌കൂളില്‍ ഡാന്‍സ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ്…

Read More