സിനിമയില്‍ നിന്ന് സീരിയലിലെത്തി പ്രശസ്തയായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. വാസ്തവം എന്ന ചിത്രത്തിലൂടെ പൃഥിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ വന്ന നടി വിരലിലെണ്ണാവുന്ന സിനിമകളിലാണ് അഭിനയിച്ചത്. ഇതിന് ശേഷം സ്നേഹക്കൂട് എന്ന സീരീയലിലൂടെ മിനി സ്ക്രീനിലേക്കും ചുവട് വെച്ചു. അമല എന്ന സീരിയലില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് വരദയായിരുന്നു. ഇടയ്ക്ക് അവതാരികയായും വരദ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.നടന് ജിഷിനെയാണ് വരദ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും വിവാഹമോചിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താന്‍ അഭിനയിച്ച സീരിയലിനെക്കുറിച്ച് സംസാരിക്കുകയാണ് വരദ. അമല എന്ന ഹിറ്റ് സീരിയലില്‍ താരത്തിനൊപ്പം അഭിനയിച്ചിരുന്നത് നടന് സാജന് സൂര്യയായിരുന്നു. ഈ സീരിയലില്‍ അഭിനയിച്ചതിന് ശേഷം സാജനുമായി തനിക്ക് ബന്ധമുണ്ടെന്ന് വരെ റൂമറുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നുവെന്ന് വരദ പറയുന്നു. അമല സീരിയല്‍ ചെയ്തതോടെയാണ് തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. തന്റെ കരിയറിലെ തന്നെ…
Read More