വയനാട്: വയനാട് അന്പലവയലിൽ ദന്പതികളെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിലാണ് കേസിലെ പ്രതി സജീവാനന്ദൻ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. സംഭവം നടന്നു നാലു ദിവസത്തിനുശേഷവും സജീവാനന്ദനെ പിടികൂടാനും മർദനത്തിരയായവരോടു വിശദാംശങ്ങൾ തേടാനും പോലീസിന് കഴിഞ്ഞിട്ടില്ല. സജീവാനന്ദൻ ജില്ല വിട്ടതായി പോലീസ് സംശയിക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡിൽ മർദനമേറ്റത്. എന്നാൽ ചൊവ്വാഴ്ച രാവിലെ മാത്രമാണ് അക്രമം നടത്തിയ അന്പലവയൽ പായിക്കൊല്ലി സജീവാനന്ദന് എതിരേ പോലീസ് കേസെടുക്കുന്നത്. ടിപ്പർ ഡ്രൈവറാണ് പ്രതി. സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തിൽ എത്തിയതിനു പിന്നാലെയാണ് ദന്പതികളും സജീവാനന്ദനുമായി വഴക്കുണ്ടായത്. ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നു. ദന്പതികളിൽ ഭർത്താവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കരണത്തടിച്ചു.…
Read More