പത്തനംതിട്ട: രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാന്. കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരന് പറഞ്ഞു കൊടുത്തത് ഇന്ത്യാക്കാന്‍ എഴുതിയെടുത്തതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും അദ്ദേഹം പരിഹസിച്ചു. മല്ലപ്പള്ളിയില്‍ സിപിഎമ്മിന്റെ പരിപാടിയിലായിരുന്നു ഭരണഘടനയെ പച്ഛിച്ച് മന്ത്രി സംസാരിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ…മനോഹര ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നാണ് പറച്ചില്. എന്നാല്‍ ഞാന്‍ പറയും, ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞത് ഇന്ത്യാക്കാരന് എഴുതിവച്ചു. അത് ഈ രാജ്യത്ത് കഴിഞ്ഞ 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഏറ്റവും കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. മുക്കിലുംമൂലയിലും കുറച്ച് ഗുണങ്ങള്‍, മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടന. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതല്‍…
Read MoreTag: saji
വനിതാ ഡോക്ടര്‍ക്കു നേരെ അതിക്രമം ! മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ്‌മോന് സസ്‌പെന്‍ഷന്‍…
ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേല്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനീഷ് മോനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്‍മാന്‍ കയ്യേറ്റം ചെയ്തതായി ഹൗസ് സര്‍ജന്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തി. അമ്പലപ്പുഴ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read More‘പൃഥിരാജിന്റെ വിമാനം’ യുദ്ധത്തിനു കാരണമാകുമോ ? ക്രിസ്മസിന് സൗജന്യമായി പ്രദര്‍ശിപ്പിച്ചതിനെതിരേ പ്രതിഷേധമുയര്‍ത്തി ഒരുകൂട്ടം സിനിമാപ്രവര്‍ത്തകര്‍
കൊച്ചി: വിവാദങ്ങള്‍ക്കു പഞ്ഞമില്ലാത്ത മലയാള സിനിമയില്‍ പുതിയ വിവാദമുയര്‍ത്തി പൃഥിരാജ് നായകനായ ‘ വിമാനം’. ക്രിസ്മസ് ദിനത്തില്‍ ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിച്ച നടപടിക്കെതിരേയാണ് ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ രംഗത്തു വന്നത്.തൊടുപുഴ സ്വദേശി സജി തോമസ് എന്ന ഭിന്നശേഷിക്കാരന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയതാണു വിമാനം സിനിമയുടെ പ്രമേയം. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് പ്രദീപ് എം. നായരാണ്. ചിത്രത്തിന്റെ ഒരു ഷോയെങ്കിലും തൊടുപുഴക്കാര്‍ക്കായി സൗജന്യമായി പ്രദര്‍ശിപ്പിക്കണമെന്ന സജിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും ക്രിസ്മസ് ദിനത്തിലെ രണ്ടു ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നു പ്രദീപ് പറഞ്ഞു. സിനിമയുടെ തൊട്ടടുത്ത രണ്ടു പ്രദര്‍ശനങ്ങളുടെ വരുമാനം സജിക്കു നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള സൗജന്യപ്രദര്‍ശനത്തെ എതിര്‍ത്ത് ചിലനിര്‍മാതാക്കളും വിതരണക്കാരും രംഗത്തു വന്നതോടെയാണ് സിനിമയെ ചൊല്ലി പുതിയ വിവാദമുയരുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ്…
Read Moreപൃഥിരാജിന്റെ ‘വിമാന’ത്തിനൊപ്പം ഉയര്‍ന്നു പൊങ്ങിയത് സജിയുടെ മനസ്; സ്വന്തം ജീവിതം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സജിയുടെ മുഖത്ത് തെളിഞ്ഞത് സന്തോഷപൂരം
തൊടുപുഴ: കാത്തിരിപ്പിനുശേഷം പൃഥ്വിരാജിന്റെ വിമാനം പറന്നുയര്‍ന്നപ്പോള്‍ മൂകനും ബധിരനുമായ സജിയുടെ മനസ് നിറഞ്ഞു. സ്വന്തം ജീവിതകഥ വെള്ളിത്തിരയിലൂടെ കണ്ട സജിയുടെ മുഖത്തു വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. തിയറ്ററില്‍ സ്വന്തം പേര് എഴുതിക്കാണിച്ചപ്പോള്‍ അഭിമാനത്തോടെ സജി ആംഗ്യം കാണിച്ചു.സ്വന്തമായി വിമാനം നിര്‍മിച്ചു വിസ്മയിപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന്‍ സജി തോമസിന്റെ ജീവിതകഥയാണ് ‘വിമാനം’ എന്ന ചലച്ചിത്രം. പൃഥ്വിരാജിന്റെ ഭാവപ്പകര്‍ച്ചയില്‍ സജി വിസ്മയിച്ചു, മൂകമായി കരഞ്ഞു. തൊടുപുഴ ആശീര്‍വാദ് സിനിപ്ലസില്‍ സജിയുടെ അടുത്തിരുന്ന ഭാര്യ മരിയയും മകന്‍ ജോഷ്വയും വികാരഭരിതരായി. മരിയയുടെ കണ്ണില്‍ നനവു പടര്‍ന്നു. സിനിമ കഴിഞ്ഞപ്പോള്‍ ഒന്നുകൂടി കാണണമെന്നു സജി മരിയയോട് ആംഗ്യം കാണിച്ചു. മുഖത്ത് അഭിമാനത്തിന്റെ ഭാവം നിറഞ്ഞു. ഇനിയും കാണണം, അത്രമാത്രം ഇഷ്ടപ്പെട്ടു – മരിയയും പറഞ്ഞു.താനനുഭവിച്ച ദുരിതവും കഷ്ടപ്പാടും സമര്‍പ്പണവും പൃഥ്വിരാജിലൂടെ കണ്ടപ്പോള്‍ മനസു നിറഞ്ഞെന്നു സജി…
Read More