തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…
Read MoreTag: saji cheriyan
സജി ചെറിയാന്റെ രണ്ടാംവരവ് ആഘോഷമാക്കാൻ ചെങ്ങന്നൂർ; മണ്ഡലത്തിൽ മധുരം വിതരണം ചെയ്യാനും ആഹ്ലാദ പ്രകടനത്തിനും തീരുമാനം
ഡൊമനിക് ജോസഫ്മാന്നാർ: സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നത് ആഘോഷമാക്കുവാൻ തയാറെടുക്കുകയാണ് ചെങ്ങന്നൂർ. നാലിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്ത എത്തിയതോടെയാണ് ചെങ്ങന്നൂർ മണ്ഡലം ഉണർന്നു കഴിഞ്ഞു. സത്യപ്രതിജ്ഞാ ദിനത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലാകെ മധുര പലഹാരങ്ങൾ വിതരണം ചെയ്യുവാനും ആഹ്ലാദപ്രകടനങ്ങൾ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. സജി ചെറിയാനിലൂടെ ചെങ്ങന്നൂർ മണ്ഡലത്തിന് ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മനോവിഷമത്തിലായിരുന്ന ജനങ്ങൾ ഇപ്പോൾ ആഹ്ലാദത്തിലാണ്. സംസ്ഥാനത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ സജി ചെറിയാന് രാഷ്ട്രീയത്തിലുപരിയായി ഒരു ജനകീയബന്ധം മണ്ഡലത്തിലാകമാനം ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പുതുവത്സരത്തലേന്നെത്തിയ സന്തോഷവാർത്ത മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് മണ്ഡലത്തിന്റെ പ്രതീക്ഷ. ഫിഷറീസ്- സാംസ്കാരിക വകുപ്പുകൾതന്നെ സജി ചെറിയാന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന ഒരു സിപിഎം പൊതുയോഗത്തിലാണ് സജി വിവാദ പ്രസംഗം നടത്തിയത്.…
Read Moreസജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ? ക്രിസ്മസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന് തിരികെയെത്തുമാണ് സൂചന
തിരുവനന്തപുരം: പ്രസംഗത്തിനിടയിൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന്റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. സജി ചെറിയാന്റെ രാജി ധാർമിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും നിയമപരമായ പ്രശ്നത്തിലല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അന്ന് പാർട്ടിയുടെ തീരുമാനം അങ്ങനെയായിരുന്നുവെന്നും പുതിയ സാഹചര്യത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും ഇതുവരെ വിഷയം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന് നടത്തിയ…
Read Moreസ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി ! മന്ത്രി രാജി വയ്ക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎമ്മിനെ എത്തിച്ചത് സജി ചെറിയാന്റെ ഈ പഞ്ച് ഡയലോഗെന്ന് റോജി…
ഭരണഘടനയെ അപമാനിച്ചു കൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോജി എം.ജോണ്‍. ‘സ്വര്‍ണം കടത്തിയവര്‍ രാജിവച്ചിട്ടാകാം എന്റെ രാജി’ എന്ന മന്ത്രി സജി ചെറിയാന്റെ ഒറ്റ ഡയലോഗിലാണ് മന്ത്രി രാജിവയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത് എന്നാമ് റോജി എം.ജോണിന്റെ പരിഹാസം. റോജിയുടെ ഫേസ്ബുക്ക് കുറിപ്പ്.. സിപിഎം യോഗത്തില്‍ മന്ത്രി സജി ചെറിയാന് ഒറ്റ ഡയലോഗ്. സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി. മന്ത്രി രാജി വയ്ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനം. സജി ചെറിയാന് രാജിവക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന് എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്. അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി…
Read Moreഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്…
തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പുറത്താക്കണമെന്നും കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ മഹത്വം എന്താണെന്ന് മന്ത്രിക്ക് അറിയാമോയെന്ന് സതീശന് ചോദിച്ചു. മന്ത്രി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെ ആകെ അപകീര്‍ത്തിപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും അദ്ദേഹത്തിന് പുച്ഛമാണ്. ഇവയെ കുന്തംകൊടചക്രമൊക്കെ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മനപൂര്‍വം നടത്തിയ പ്രസ്താവനയാണിത്. എന്നാല്‍ അതിനു വേണ്ടി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചത് ക്രൂരമായിപ്പോയെന്നും സതീശന് പറഞ്ഞു. മന്ത്രിക്കെതിരെ സര്‍ക്കാര്‍, നടപടി എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Read Moreസജി ചെറിയാന് പെരുങ്കള്ളനോ ? മന്ത്രിയുടെ സ്വത്ത് എങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ 32 ലക്ഷത്തില്‍ നിന്ന് അഞ്ചുകോടിയായി…
തനിക്ക് അഞ്ചുകോടിയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രി സജി ചെറിയാന് പുലിവാലു പിടിച്ചിരിക്കുകയാണ്. 32 ലക്ഷത്തില്‍ നിന്ന് തന്റെ സ്വത്ത് അഞ്ചു കോടിയായി വര്‍ധിച്ചതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ലോകായുക്തയ്ക്കും പരാതി നല്കി. 2021-22 സാമ്പത്തിക വര്‍ഷം 32 ലക്ഷമായിരുന്ന സമ്പാദ്യം ഇപ്പോള്‍ അഞ്ചു കോടിയായി വളര്‍ന്നതിനു പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ചാണു പരാതി. ‘2021ല്‍ ചെങ്ങന്നൂരില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ച സജി ചെറിയാന് നാമനിര്‍ദ്ദേശപത്രിക നല്കിയപ്പോള് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് തന്റെ സ്വത്തെന്നു ബോധിപ്പിച്ചിരുന്നു. എന്നാല്‍, കെ റെയില്‍ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി തന്റെ സ്വത്ത് അഞ്ച് കോടിയിലധികം വരുമെന്നു മന്ത്രി വ്യക്തമാക്കി. മറ്റു ബിസിനസുകള്‍ ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു സ്വത്തു സമ്പാദിച്ചതാണെന്നു സംശയിക്കാം.…
Read Moreഎന്ത് പ്രഹസനമാണ് സജിയേ…മന്ത്രിയുടെ വീടു പോവാതിരിക്കാന്‍ അലൈന്മെന്റ്മാറ്റി ! ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍; നിഷേധിച്ച് മന്ത്രി…
മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടി ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങളെയെല്ലാം മന്ത്രി സജി ചെറിയാന് നിഷേധിച്ചു. അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്കാന് തയ്യാറാണെന്നും സജി ചെറിയാന് പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്കാന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന് അവകാശപ്പെട്ടു. പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. സജി ചെറിയാന് ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജി ചെറിയാന് വിശദീകരണവുമായെത്തിയത്.
Read Moreഅവള്‍ക്കെന്റെ മകളുടെ പ്രായമല്ലേ ഉള്ളൂ..അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ് ! ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ലെന്ന് സജി ചെറിയാന്…
കുട്ടിയെ ദത്ത് കൊടുത്ത വിഷയത്തില്‍ മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശത്തിനെതിരേ കുട്ടിയുടെ അമ്മ അനുപമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സജി ചെറിയാന് രംഗത്തെത്തിയിരിക്കുകയാണ്. അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. മൂന്നു പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മുന്‍…
Read Moreഅജിത്തിനെതിരായ പരാമര്‍ശം ! മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി നല്കി അനുപമ…
അനുപമയുടെ കുട്ടിയെ ദത്തു നല്കിയ സംഭവത്തില്‍ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ പൊലീസില്‍ പരാതി നല്കി അനുപമ. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമര്‍പ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക,’ എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. അനുപമയുടെയും അജിത്തിന്റെയും…
Read Moreഅതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ! ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക;വെട്ടിത്തുറന്നു പറഞ്ഞ് സജി ചെറിയാന്
അനുപമ വിഷയത്തില്‍ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്. കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്. സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി…
Read More