പാലക്കാട് നെന്മാറയില് യുവാവ് യുവതിയെ പത്തുവര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് വീട്ടിലെത്തി മൊഴിയെടുത്തു. കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്റെയും മൊഴിയെടുത്തത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു. എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് താന്‍ അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും ഫുള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മീഷന് വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ ?. ഇക്കയാണ് തന്റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കയുടെ പേരിലുള്ള കേസ് ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു. റഹ്മാന്റെയും സജിതയുടെയും മൊഴിക്ക് പിന്നാലെ, ഒളിവില്‍ താമസിച്ച റഹ്മാന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയും…
Read More