അമ്മയാകാന്‍ വിവാഹം വരെ കാത്തിരിക്കാന്‍ വയ്യെന്ന് സാക്ഷി തന്‍വാര്‍; ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തു…

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. ബോളിവുഡ് നടി സാക്ഷി തന്‍വാറും മറിച്ചൊരു അഭിപ്രായക്കാരിയല്ല. എന്നാല്‍ അമ്മയാകാന്‍ വേണ്ടി വിവാഹം വരെ കാത്തിരിക്കാന്‍ സാക്ഷിയെക്കൊണ്ടു കഴിയുമായിരുന്നില്ല. അങ്ങനെയാണ് 9 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ദത്തെടുത്ത് അമ്മയാകുക എന്ന തീരുമാനത്തിലേക്ക് സാക്ഷി എത്തിയത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് സാക്ഷി മകളെ സ്വന്തമാക്കിയത്. വിജയദശമി ദിനത്തിലാണ് സാക്ഷി അമ്മയായത്. സാക്ഷിയുടെ സഹോദരന്‍ രാജീവ് സിങ് തന്‍വാര്‍ ആണ് കുടുംബത്തില്‍ കുഞ്ഞതിഥിയെത്തി എന്ന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് കുടുംബാംഗങ്ങളോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ” ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് സ്വാഗതം” എന്നു കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രം രാജീവ് പങ്കുവച്ചിരിക്കുന്നത്. വിജയദശമി ദിനത്തില്‍ അമ്മയായ സന്തോഷത്തില്‍ കുഞ്ഞിന് ലക്ഷ്മീദേവിയുടെ പേരിന്റെ പര്യായമായ ദിത്യ എന്നപേരാണ് സാക്ഷി നല്‍കിയത്. ഈ വിജയദശമി ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ…

Read More

സ്മൃതി ഇറാനിയും ഇന്‍സ്റ്റഗ്രാമില്‍; അക്കൗണ്ട് ആരംഭിച്ചത് ഇന്നലെ; സ്മൃതി ആദ്യമായി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അങ്ങനെയൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടെടുത്തു. ഇന്നലെയാണ് സ്മൃതി  ഇന്‍സ്റ്റഗ്രാമില്‍ അംഗമായത്. ഗുഡ് ഓള്‍ഡ് ഡെയ്സ് എന്ന ഹാഷ്ടാഗില്‍ തന്റെ ഒരു പഴയ ചിത്രം മന്ത്രി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു കൈയില്‍ കാപ്പിക്കപ്പും മറ്റേ കയ്യില്‍ പൂവുമായി നില്‍ക്കുന്നതാണ് ചിത്രം. നിലവില്‍ ഒമ്പതിനായിരത്തില്‍ അധികം ആളുകളാണ് സ്മൃതിയെ ഫോളോ ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറും നടി സാക്ഷി തന്‍വാറും ഒരുമിച്ചുള്ള പഴയചിത്രവും സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏക്താ കപൂര്‍ നിര്‍മിച്ച് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യോം കി സാസ് ഭീ കഭി ബഹു ധി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സ്മൃതിയായിരുന്നു. @ektaravikapoor Thanks for pestering me to do this ???? Looks like a fun journey ahead ? #tbt #thosewerethedays A post…

Read More