തിരുവനന്തപുരം:സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ തേടിയുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒന്നും കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്.. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആശ്രമ അന്തേവാസികളുടെയും സ്വാമി സന്ദീപാനന്ദഗിരിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യാതൊരു തുമ്പും കിട്ടിയില്ല.ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സ്വാമിയും സിപിഎമ്മുകാരാണെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരന്‍ മോഹനനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇരുവരും സിപിഎമ്മുകാരായിരുന്നു. ഇവര്‍ക്ക് സ്വാമിയുമായി വൈരാഗ്യമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സുരക്ഷാ ജീവിക്കാരനെ പിരിച്ചു വിട്ടതിന്റെ അടുത്ത ദിവസമാണ് ആശ്രമത്തില്‍ തീ കത്തിയത്. സിസിടിവിയെല്ലാം…
Read More