മികച്ച ശമ്പളമുള്ള ഒരു ജോലി എല്ലാവരുടെയും ആഗ്രഹമാണ്. അത്തരക്കാരെ ലക്ഷ്യം വച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി കഴിഞ്ഞദിവസം ഒരു ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലിയുടെ സ്വഭാവം അറിഞ്ഞാല്‍ പലരും ഒരുപക്ഷെ മൂക്കുപൊത്തിയേക്കും. മനുഷ്യവിസര്‍ജ്യം മണത്തു നോക്കലാണ് ജോലി. പൂമെലിയെ അതാണ് പോസ്റ്റിന്റെ പേര്. ട്രെയിനിയായി ജോലിക്കെത്തുന്നവര്‍ക്ക് സാലറി 1.48 ലക്ഷം രൂപ. അധികമാരും ഈ ജോലിയെപ്പറ്റി കേട്ടുകാണില്ല. കാരണം ലോകത്താദ്യമായാണ് ഇങ്ങനൊരു ജോലി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്. യു.കെയിലെ ന്യുട്രീഷന്‍ ബ്രാന്‍ഡായ ഫീല്‍ കംപ്ലീറ്റ് ആണ് ഈ വിചിത്ര പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ മികച്ച ഒരു ജോലിയ്ക്കു വേണ്ടി പരക്കം പായുന്ന ഈ കാലത്ത് ഈ ജോലിയ്ക്ക് ആളെക്കിട്ടുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.
Read MoreTag: salary
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്താ ജെറോം ശിവശങ്കരനെഴുതിയ കത്ത് പുറത്ത് ! ‘ചിന്ത’യില്ലാക്കള്ളങ്ങള് പൊളിയുമ്പോള്‍…
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്ത തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ചിന്ത കുടിശിക ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നല്കിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ചിന്താ ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുമുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കടമെടുത്ത് മുടിയുമ്പോഴാണ് ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശ്ശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോള്‍…
Read Moreഅങ്ങനെ അതും ശരിയാക്കി ! ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശികയായ 8.50 ലക്ഷം രൂപ അനുവദിച്ചു നല്കി സര്‍ക്കാര്‍…
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതല്‍ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷന് ചെയര്‍ പേഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാന്‍സ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയര്‍പേഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബര്‍ മാസം മുതല്‍ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിന്ത ജറോം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും…
Read Moreഎന്റെ കാശിനെന്താ വിലയില്ലേ ? ഒരു ലക്ഷം ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തെ കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് യുവജന കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആര് വി രാജേഷ് കോടതിയില്‍…
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്കാന് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കൊണ്ടു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേയാണ് ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയത്. മുന്‍കാല പ്രാബല്യം നല്‍കിയതിലും വന്വിമര്ശനമാണുയരുന്നത്. യുവജന കമ്മിഷന് ചെയര്‍പഴ്സന്റെ ശമ്പളം കൂട്ടിയ ഉത്തരവ് ഉടനെ പുറത്തിറക്കാനാണ് നീക്കം. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യം ലഭിച്ചതോടെ ആറ് ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി മാത്രം ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ് ചിന്ത ജെറോം. യുവജനകമ്മിഷന് ചെയര്‍പേഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന്…
Read Moreഓണക്കാലത്ത് തൊഴിലാളികളെ പട്ടിണിക്കിടാനാവില്ല ! ശമ്പളം നല്കാന് കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി…
ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ പട്ടിണിക്കിടാനാവില്ലെന്നും ജീവനക്കാര്‍ക്ക് ശമ്പളംനല്കുന്നതിന് 103 കോടി രൂപ അടിയന്തരമായി നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ഈ തുക സെപ്തംബര്‍ ഒന്നിന് മുമ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്കാന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക നല്‍കണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സഹായമില്ലാതെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്. ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും പത്ത് ദിവസം കൂടി സമയം വേണമെന്നും മാനേജ്മെന്റ് കോടതിയില്‍…
Read Moreകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഓഗസ്റ്റില്‍ അവസാനിക്കുമെന്ന് സിഎംഡി ! ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് പ്രഖ്യാപിച്ച് സിഐടിയു…
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പു നല്കി സിഎംഡി ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുന്‍പായും ജൂലായ് മാസത്തിലെ ശമ്പളം പത്താം തീയതിക്കുള്ളിലും നല്‍കുമെന്ന് സിഎംഡി അറിയിച്ചു. എന്നാല്‍, യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ തീരുമാനിച്ചു. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സിഐടിയു. വ്യക്തമാക്കി. ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്മെന്റ് പിന്തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സിഐടിയുവിനെ പ്രേരിപ്പിച്ചത്. കെഎസ്ആര്‍ടിസിക്ക് ബസുകളും ശമ്പളവും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുകയെന്ന് സിഐടിയു ആരോപിക്കുന്നു. ബിഎംഎസും നാളത്തെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിഎംഡിയുമായി നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ബഹിഷ്കരിച്ചിരുന്നു. ശമ്പളം ലഭിക്കാതെ…
Read Moreആദ്യം ശമ്പളം കൊടുക്കേണ്ടത് തൊഴിലെടുക്കുന്നവര്‍ക്ക് ! ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കിയതിനു ശേഷംമാത്രം മേലധികാരികള്‍ക്ക് ശമ്പളം കൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി…
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കാണ് ഏറ്റവും ആദ്യം ശമ്പളം നല്‍കേണ്ടതെന്ന് ഹൈക്കോടതി. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാതെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്നും സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ എത്രനാള്‍ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന് ലോണെടുക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. വായ്പയെടുത്തത് എന്തിന് വിനിയോഗിച്ചെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളെ ഓര്‍ത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയില്‍ മാനേജ്മെന്റിനെയും കോടതി വിമര്‍ശിച്ചു.…
Read Moreജീവനക്കാരുടെ ധൈര്യവും ആത്മവിശ്വാസവും കൂട്ടാന്‍ കോവിഡ്ക്കാലത്ത് ശമ്പളം വര്‍ധിപ്പിച്ച് ഏഷ്യന്‍ പെയിന്റ്സ് ! കണ്ണുതള്ളി മറ്റു കമ്പനികള്‍;കണ്ടു പഠിയ്ക്കെടാ എന്ന് പൊതുജനം…
കോവിഡ് രാജ്യത്ത് പിടിമുറുക്കിയതിനെത്തുടര്‍ന്ന് ഒട്ടുമിക്ക കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യുകയാണ്. മാത്രമല്ല ഒരൊറ്റ കമ്പനിപോലും ജീവനക്കാരുടെ ശമ്പളം കൂട്ടുന്നില്ലെന്നതും വസ്തുതയാണ്. എന്നാല്‍ ഈ അവസരത്തിലാണ് ഏഷ്യന്‍ പെയിന്റ്സ് രാജ്യത്തിനെന്നല്ല ലോകത്തിനു തന്നെ മാതൃകയാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്സ് ജീവനക്കാരുടെ മനോവീര്യം കൂട്ടാന്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായാണ് എക്കണോമിക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപണന ശൃംഖലയില്‍ നല്കുന്ന സഹായങ്ങളുടെ കൂട്ടത്തില്‍ ആശുപത്രി, ഇന്‍ഷുറന്‍സ്, പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്കുള്ള പൂര്‍ണ്ണ ശുചിത്വ സൗകര്യങ്ങള്‍, നേരിട്ടുള്ള ധന പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. ഏഷ്യന്‍ പെയിന്റ്സ് കരാറുകാരുടെ അക്കൗണ്ടിലേക്ക് 40 കോടി രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു. കേന്ദ്ര, സംസ്ഥാന കോവിഡ് 19 ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി കമ്പനി 35 കോടി രൂപ സംഭാവന ചെയ്തു. വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കുന്നതിന് കമ്പനി സാനിറ്റൈസറുകളും…
Read Moreആനവണ്ടി ചരിയുമോ ? വരുമാനം വര്‍ധിച്ചിച്ചിട്ടും ‘നോ രക്ഷ’;ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകാതെ കിതച്ച് കെഎസ്ആര്‍ടിസി…
കെഎസ്ആര്‍ടിസി കടന്നു പോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെ. കഴിഞ്ഞ രണ്ടു മാസവും വരുമാനം 200 കോടി കവിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ കെഎസ്ആര്‍ടിസി കിതയ്ക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു. ഇതൊടൊപ്പം സ്ഥാപനത്തിന്റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതു കഴിയില്ല. സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം…
Read Moreതച്ചങ്കരി പോയതോടെ മാസാവസാനം ശമ്പളം എന്ന പരിപാടി നിലച്ചു ! സര്‍ക്കാരിനോട് 50 കോടി ചോദിച്ചിട്ട് കിട്ടിയത് 20 കോടി മാത്രം; തൊഴിലാളികള്‍ക്ക് പണം കൊടുക്കാന്‍ പുതിയ വഴികള്‍ തേടി കെഎസ്ആര്‍ടിസി…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്നു പരിശ്രമിച്ച ടോമിന് തച്ചങ്കരി പടിയിറങ്ങിയതോടെ എല്ലാം പഴയപടിയായി. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ മാസമാണ് സ്വന്തം വരുമാനത്തില്‍ നിന്നും കോര്പറേഷന് ശമ്പളം നല്‍കിയത്. കെംഎസ്ആര്‍ടിസി നിയമപ്രകാരം മാസത്തിലെ അവസാന ദിവസമാണ് ശമ്പളം കൊടുക്കേണ്ടത്. ടോമിന് തച്ചങ്കരി എംഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാനദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍ഡിആര്‍, പിഎഫ്., എല്‍ഐസി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നാണ് സൂചന. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്ന് തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം അവതാളത്തിലായി. എല്ലാം ഭദ്രമാണന്ന് കാട്ടാന്‍ വരും മാസങ്ങളില്‍ ശമ്പളം…
Read More