സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ! ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷത്തേക്ക് നല്‍കാന്‍ അവസരം…

സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാം. താല്‍പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാനുള്ള അവസരമുണ്ട്. ഇതും മുന്‍കൂറായി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിജ്ഞാപനം ഉടനുണ്ടാകുമെന്നാണ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17-ന് ഒരു ആഹ്വനം നല്‍കിയിരുന്നു.…

Read More

മന്ത്രി സഭായോഗത്തില്‍ സാലറി ചലഞ്ചിന് അംഗീകാരം ! സാലറി ചലഞ്ചില്‍ സഹകരിക്കാത്തവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി ! തെലുങ്കാന മോഡലില്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സാധ്യത

മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനോട് തണുത്ത പ്രതികരണമാണ് ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകളെല്ലാം പുലര്‍ത്തുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചലഞ്ചിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം എന്നാണ് വിവരം. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായാണ് എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ ഒട്ടുമിക്ക ആളുകളും വിസമ്മതിക്കുന്ന സാഹചര്യമാണുള്ളത്. അത്തരക്കാരുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കുക. തെലുങ്കാനയിലാണ് ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു സംസ്ഥാനങ്ങളും ഈ നടപടികള്‍ തുടങ്ങി. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പല തവണകളായി, മൂന്നോ നാലോ തവണയായും നല്‍കാം. എന്നാല്‍, ഇതിനും തയ്യാറാകാത്തവരുടെ ശമ്പളമാണ് വെട്ടിച്ചുരുക്കാന്‍ പദ്ധതിയുള്ളത്. ഇവരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം…

Read More

ദുരിതാശ്വാസ ഫണ്ട് കൈയ്യിട്ടു വാരാതെ ചെലവാക്കപ്പെടുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക ! സാലറി ചലഞ്ചിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തന്‍ കെ.വരദരാജന്‍

ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂക്കൂട്ടാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനെ ചലഞ്ച് ചെയ്ത് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തന്‍ കെ.വരദരാജന്‍. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് വരദരാജന്‍ സാലറി ചലഞ്ചിനെതിരായ അമര്‍ഷം പ്രകടമാക്കിയത്. ‘ജീവനക്കാരുടെ ദുരിതാശ്വാസ ഫണ്ട് തര്‍ക്ക പ്രശ്‌നമാവുകയാണ്. ജനം ആശങ്കപ്പെടുന്നത് അതിലല്ല. അഴിമതി ഇല്ലാതെ കയ്യിട്ടുവാരാതെ ചെലവാക്കപ്പെടുമോ എന്നാണ്’ ഇങ്ങനെയായിരുന്നു വരദരാജന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റെ ചൂടാറും മുമ്പു തന്നെ വരദരാജന്റെ അടുത്ത പോസ്റ്റും വന്നു.’സാലറി ചലഞ്ച് ഒരു ചലഞ്ച് തന്നെയാണേ. കൊടുക്കാന്‍ പറ്റാത്തവര്‍ക്കു വേണ്ടി മറ്റാരേലും കൊടുത്താല്‍ പോരേ?’ ഇതുകൊണ്ടും രോഷം തീരാഞ്ഞ വരദരാജന്‍ മൂന്നാമതും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ പ്രതിരോധത്തിലായത് പാര്‍ട്ടിയാണ്.’ജീവനക്കാരെ ദുരിതത്തിലാക്കരുതെന്ന് ഒരു സംഘടന പ്രസ്താവിച്ചു കണ്ടു. ജനവും അതുതന്നെ പറയുന്നു. അവരെ കഷ്ടത്തിലാക്കരുത്. പ്രതിഫലേച്ഛ കൂടാതെ കാര്യം നടപ്പാക്കാനാവണം’ മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്തായിരുന്നു വരദരാജന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

Read More